Get Updates
Get notified of breaking news, exclusive insights, and must-see stories!

Viral Video:'നന്ദിയുള്ള നായ': ലോക്ഡൗണില്‍ ആഹാരം നല്‍കിയ നായയെ യുവതി വീണ്ടും കണ്ടുമുട്ടിയപ്പോള്‍

കോവിഡ് മഹാമാരിയു അതേ തുടർന്നുണ്ടായ ലോക് ഡൗണും ഓരോരുത്തരുടേയും ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റം ചെറുതല്ല.അപ്രതീക്ഷിതമായി എത്തിയ കോവിഡിൽ ലോകം തന്നെ ഉലഞ്ഞുപോയി. മാനസികമായും സാമ്പത്തികമായും ജനങ്ങൾ തകർന്നു. ഒടുവിൽ അതി ജീവനത്തിന്റെ പാതയിലാണ് മനുഷ്യർ. പതിയെ പഴ ജീവിതം തിരിച്ചുപിടിക്കുകയാണ്.

ഇപ്പോൾ ലോക് ഡൗൺ സമയത്ത് താൻ ആഹാരം കൊടുത്ത ഒരു നായ തന്നെ വർഷങ്ങൾക്ക് ശേഷവും തിരിച്ചറിഞ്ഞ ഒരു വീഡിയോ ആണ് യുവതി പങ്കുവെച്ചിട്ടുള്ളത്. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ് വീഡിയോ. പ്രിയങ്ക ചൗബൽ പങ്കിട്ട, ക്ലിപ്പ് തെരുവ് നായ ഫീഡർ അന്ധേരി എന്ന പേജിൽ ആണുള്ളത്. ക്ലിപ്പിൽ, തെരുവ് നായയുമായി പ്രിയങ്ക സ്നേഹം പങ്കിടുന്നത് കാണാം.

1

ജോലിക്ക് പോകാൻ നിന്ന പ്രിയങ്കയ്ക്ക് ബസ് കിട്ടിയില്ല. പ്രിയങ്ക നേരെ ക്ഷേത്രത്തിൽ തിരിച്ചു വന്നപ്പോഴാണ് ലോക് ഡൗൺ സമയത്ത് താൻ ഭക്ഷണം കൊടുത്തിരുന്ന നായയെ കണ്ടത്. കോക്കോ എന്നാണ് ഇവർ ആ തെരുവ് നായയെ വിളിച്ചിരുന്നത്.

2

കോക്കോയെ കണ്ട ഉടൻ പ്രിയങ്ക കോക്കോയുടെ അടുത്തേക്ക് പോകുകയാണ്..പ്രിയങ്കയെ കോക്കോ തിരിച്ചറിയുകയും അത് സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. പ്രിയങ്കയെ കണ്ട കോക്കോയ്ക്ക് ഉണ്ടാകുന്ന ആനന്ദം വീഡിയോയിൽ വ്യക്തമാണ് കോക്കോ തന്നെ തിരിച്ചറിഞ്ഞതിൽ പ്രിയങ്കയും വളരെ സന്തോഷത്തിലാണ്.

3

വർഷങ്ങൾ കഴിഞ്ഞിട്ടും അവർ ഞങ്ങളെ തിരിച്ചറിയുന്നു. അവർ വളരെ വിശ്വസ്തരാണ്, തീർച്ചയായും അവർ നമ്മുടെ എല്ലാ സ്നേഹത്തിനും അർഹരാണ് എന്ന അടിക്കുറിപ്പാണ് അവർ വീഡിയോയ്ക്ക് കൊടുത്തത്. നിരവധിപേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നുന്നത്. നന്ദി ഉള്ള നായ എന്ന് വെറുതേ പറയുന്നതല്ല.. രണ്ട് വർഷം കഴിഞ്ഞിട്ടും ആ നായ തനിക്ക് ഭക്ഷണം തന്നിരുന്ന ആളെ തിരിച്ചറി‍ഞ്ഞല്ലോ....

4

ഇതിനെയൊക്കയാണ് കളങ്കം ഒട്ടുമില്ലാത്ത സ്നേഹം എന്നുപറയുന്നത്. ലോക് ഡൗൺ നാളിൽ അത്ര കഷ്ടതയിൽ നിൽക്കുമ്പോഴും നിങ്ങൾ ആ മിണ്ടാപ്രാണിക്ക് ഭക്ഷണം കൊടുത്തല്ലോ നല്ല മനസ്സാണ് നിങ്ങളുടേത്, അതിന് ആവശ്യമായ സമയത്ത് അതിന്റെ കൂടെ നിങ്ങൾ അതിന്റെ ആ സ്നേഹം ആണ് നിങ്ങൾക്കത് തിരിച്ചു നൽകുന്നത്...ഹൃദയം നിറഞ്ഞു എന്നിങ്ങനെയാണ് കമന്റുകൽ. എന്തായാലും വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്.

വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+