വൈറൽ വീഡിയോ; പങ്കാളി അമിതമായി സ്നേഹിക്കുന്നു, ഇന്നത്തെ ഡിവോഴ്സുകളുടെ കാരണം എണ്ണിപ്പറഞ്ഞ് അഭിഭാഷക
വിവാഹമോചനത്തിനുള്ള വിചിത്രമായ കാരണങ്ങൾ അവതരിപ്പിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷകയും കണ്ടന്റ് ക്രീയേറ്ററുമായ ടാന്യ അപ്പച്ചു കൗൾ. സമൂഹത്തിൻറെ പുരുഷാധിപത്യ സമീപനം വിവാഹമോചനത്തിനുള്ള കാരണങ്ങളായി പലരും പറയുന്നുണ്ടെങ്കിലും ചിലർ അഭിപ്രായപ്പെടുന്നത് ഇന്നത്തെ കാലത്ത് വിവാഹം തന്നെ കപടമാണ് എന്നാണ്.
ഇൻസ്റ്റഗ്രാമിൽ ആണ് വിവാഹമോചനത്തിനുള്ള വിചിത്രമായ കാരണങ്ങൾ എന്ന വീഡിയോ ടാന്യ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തിന് വിവാഹം കഴിക്കണം എന്ന ക്യാപ്ഷനോട് കൂടിയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

വീഡിയോയിൽ ടാന്യ പറയുന്ന കാര്യങ്ങൾ നോക്കാം. ഹണിമൂൺ കാലത്ത് ഭാര്യ മാന്യമായി വസ്ത്രം ചെയ്തില്ല എന്നാണ് ചിലർക്ക് വിവാഹമോചനത്തിനുള്ള കാരണമെങ്കിൽ ഭർത്താവ് യു പി എസ് സി പഠനത്തിൽ ആയതിനാൽ തന്നെ ശ്രദ്ധിക്കുന്നില്ല എന്നതാണ് മറ്റു ചിലരുടെ കാരണം. ഭാര്യ തൻറെ കാലു തൊടാൻ വിസമ്മതിക്കുന്നു, ഭാര്യക്ക് പാചകം അറിയില്ല, ബ്രേക്ഫാസ്റ്റ് തയ്യാറാക്കാതെ ജോലിക്കായി പോകുന്നു ഇവയെല്ലാം ആണ് വിവാഹം മോചനത്തിനായി കാണിക്കുന്ന മറ്റ് കാരണങ്ങൾ എന്നും വീഡിയോയിൽ പറയുന്നു. മറ്റൊരു സ്ത്രീ വിവാഹബന്ധം വേർപെടുത്താനുള്ള കാരണമായി പറയുന്നത് ഭർത്താവ് അവരെ അമിതമായി സ്നേഹിക്കുന്നു തന്നോട് വഴക്കിടാൻ ഇല്ല എന്നതാണ്.
ഭർത്താവ് തന്നെ അമിതമായി സ്നേഹിക്കുന്നു, വിവാഹം കഴിഞ്ഞ് 18 മാസം ആയിട്ടും ഒരു തവണ പോലും തന്നോട് വഴക്കിട്ടില്ല എന്നതിനാൽ വിവാഹമോചനം ആവശ്യപ്പെട്ട് ഉത്തർപ്രദേശിൽ യുവതി നൽകിയ പരാതിയായിരിക്കാം ടാന്യ ഇവിടെ സൂചിപ്പിച്ചത്. വീഡിയോ ഇതുവരെ 1.6 മില്യൻ വ്യൂസും ഒരു ലക്ഷത്തിലേറെ ലൈക്കും നേടിയിട്ടുണ്ട്.
ഇന്നത്തെ കാലത്ത് ആളുകൾക്ക് വെഡിങ് ആണ് ആവശ്യം മാരേജ് അല്ല എന്നും പ്രീ വെഡിങ് കൗൺസിലിംഗ് നിർബന്ധമാക്കണമെന്നും പോസ്റ്റിന് കമന്റുകൾ കാണാം. ഭാര്യമാർ തങ്ങളെ അനുസരിക്കുന്നില്ല എന്നാണ് മിക്ക പുരുഷന്മാരും വിവാഹമോചനത്തിനുള്ള കാരണമായി പറയുന്നത് എന്നും എന്നാൽ ഭാര്യമാരുടെ കാരണങ്ങൾ തങ്ങളെ ആവശ്യത്തിന് സ്നേഹിക്കുന്നില്ല എന്നതാണ് എന്നും കമൻറുകൾ വന്നു കൊണ്ടേയിരിക്കുന്നുണ്ട്.












Click it and Unblock the Notifications