'ഭഗവാന്‍ ഇനി ഞങ്ങളുടെ മരുമകന്‍'; ശ്രീകൃഷ്ണനെ വിവാഹം കഴിച്ച് യുവതി, കുടുംബത്തിന്റെ മറുപടി

കാണ്‍പൂര്‍: വ്യത്യസ്തമായ വിവാഹങ്ങള്‍ എന്നും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ഇന്ത്യയില്‍ തന്നെ അങ്ങനെ പല വിവാഹങ്ങളും നടക്കാറുണ്ട്. ഇങ്ങനെയുള്ള വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ വ്യത്യസ്തമായ ഒരു വിവാഹത്തിന്റെ വാര്‍ത്തയാണ് ഉത്തര്‍ പ്രദേശില്‍ നിന്നും പുറത്തുവരുന്നത്. ഒരു യുവതി ഭഗവാന്‍ ശ്രീകൃഷ്ണനെയാണ് വിവാഹം കഴിച്ചത്. ഹിന്ദു ആചാര പ്രകാരം നടന്ന വിവാഹത്തില്‍ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ എല്ലാം തന്നെ പങ്കെടുത്തിട്ടുണ്ട്.

ശ്രീകൃഷ്ണനെ വിവാഹം കഴിച്ച് യുവതി
ഉത്തര്‍ പ്രദേശിലെ ഔറയ്യയിലാണ് ഈ വിവാഹം നടന്നത്. മകളുടെ തീരുമാനത്തില്‍ മതാപിതാക്കള്‍ എല്ലാം തന്നെ സന്തുഷ്ടരാണ്. ഭഗവാന്‍ ശ്രീകൃഷ്ണന്‍ തങ്ങളുടെ ബന്ധുവായിരിക്കുകയാണെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. ഞങ്ങളുടെ മരുമകനായി ആരാധിക്കുമെന്നും വധുവിന്റെ പിതാവ് പറയുന്നു. ഉത്തര്‍ പ്രദേശിലെ ബിധുന സ്വദേശിയായ രക്ഷ എന്ന 30കാരിയാണ് കൃഷ്ണനെ വിവാഹം കഴിച്ചത്.

ചെറുപ്പം മുതലേ ശ്രീകൃഷ്ണ ഭക്ത
എം എ പഠനത്തിന് ശേഷം രക്ഷ ഇപ്പോള്‍ എല്‍ എല്‍ ബി ചെയ്യുകയാണ്. ചെറുപ്പം മുതലേ ശ്രീകൃഷ്ണ ഭക്തയായിരുന്നു രക്ഷ. രക്ഷയുടെ ഭക്തി കണ്ട് എല്ലാവരും അത്ഭുതപ്പെടാറുണ്ടായിരുന്നു. മതാപിതാക്കള്‍ വിവാഹത്തെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം രക്ഷയുടെ ഉള്ളില്‍ ശ്രീകൃഷ്ണ ഭഗവാനായിരുന്നു.

സ്വപ്‌നത്തില്‍ ശ്രീകൃഷ്ണ ഭഗവാന്‍
ഒരു ദിവസം തന്റെ സ്വപ്‌നത്തില്‍ ശ്രീകൃഷ്ണ ഭഗവാന്‍ പ്രത്യക്ഷപ്പെട്ട സംഭവത്തെ കുറിച്ചും മാതാപിതാക്കളോട് പറഞ്ഞിരുന്നു. തന്റെ സ്വപ്‌നത്തില്‍ കൃഷ്ണനെ ഭര്‍ത്താവായി കണക്കാക്കി ഹാരമണിയിക്കുകയായിരുന്നു. അന്ന് മുതല്‍ ശ്രീകൃഷ്ണന്‍ തന്റെ വരനാണെന്നാണ് രക്ഷ പറയുന്നത്. ഇക്കാര്യങ്ങള്‍ എല്ലാം തന്നെ രക്ഷ മാതാപിതാക്കളോട് പറഞ്ഞതോടെ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു.

ഭര്‍ത്താവായി ശ്രീകൃഷ്ണന്‍
മകളുടെ സന്തോഷമാണ് ഞങ്ങള്‍ക്ക് വലുതെന്നാണ് മതാപിതാക്കള്‍ പറയുന്നത്. അതുകൊണ്ടാണ് വിവാഹത്തിന് സമ്മതിച്ചത്. മാര്‍ച്ച് 11ന് ഹൈന്ദവ ആചാര പ്രകാരം രക്ഷ വിവാഹിതയാകുകയായിരുന്നു. തന്റെ ഭര്‍ത്താവായി ശ്രീകൃഷ്ണനെ കിട്ടിയതിന്റെ സന്തോഷത്തിലാണ് രക്ഷ. എല്ലാ ഹൈന്ദവ ആചാരങ്ങളും പാലിച്ചാണ് രക്ഷ വിവാഹിതയായത്.

സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ഞങ്ങളുടെ വീട്ടില്‍ മരുമകനായി ശ്രീകൃഷ്ണനുള്ള സന്തോഷത്തിലാണ് കുടുംബം. അതേസമയം, രക്ഷയുടെ വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലാണ്. ഗ്രാമത്തിലുള്ള നിരവധി പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്. നിരവധി പേര്‍ രക്ഷയെ അഭിനന്ദിച്ചും രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications