'വെജ് ഷവര്‍മ്മയൊക്കെ എന്ത് ദുരന്തമാണ്'; ഇന്ത്യയിലെ മോശം സ്ട്രീറ്റ് ഫുഡ് ഏതൊക്കെയാണ്?
രുചി വൈവിധ്യങ്ങള്‍ക്ക് പേര് കേട്ട നാടാണ് ഇന്ത്യ. ഓരോ സംസ്ഥാനങ്ങളിലും ഭക്ഷണ വിഭവങ്ങള്‍ പ്രശസ്തമാണ്. പല വിദേശ സഞ്ചാരികളും ഭക്ഷണം മാത്രം എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ വേണ്ടി ഇന്ത്യയില്‍ എത്താറുണ്ട്. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇന്ത്യയിലെ വിവിധ ഭക്ഷണങ്ങള്‍ കഴിക്കണമെന്ന് പലരും പറയുന്നത് നമ്മള്‍ കേട്ടിട്ടുണ്ട്. കൂടാതെ ഇന്ത്യന്‍ സ്ട്രീറ്റ് ഫുഡുകള്‍ക്കും ഏറെ പ്രശസ്തമാണ്.
ദില്ലി, മുംബൈ തുടങ്ങിയ പ്രമുഖ നഗരങ്ങളില്‍ വിളമ്പുന്ന സ്ട്രീറ്റ് ഫുഡുകള്‍ക്ക് ആരാധകര്‍ ഏറെയാണ്. ദില്ലി നഗരങ്ങളിലെ സ്ട്രീറ്റ് ഫുഡ് സ്റ്റാളുകളില്‍ തിരക്ക് കുറയാത്ത ദിവസങ്ങളില്ല. കബാബ്, ഷവര്‍മ, മട്ടന്‍ വിഭവങ്ങള്‍. അങ്ങനെ ലിസ്റ്റ് ഇങ്ങനെ നീളും. ഓരോ ഭക്ഷണത്തിനും അതിന്റേതായ കോംബിനേഷനുണ്ടെന്നാണ് ഭക്ഷണ പ്രേമികള്‍ പറയാറുള്ളത്.

എന്നാല്‍ ഇപ്പോഴിതാ ഇന്ത്യയിലെ സ്ട്രീറ്റ് ഫുഡുകളെ കുറിച്ചുള്ള ഒരു പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായകുന്നു. നിങ്ങള്‍ക്ക് അഭികാമ്യമല്ലാത്ത ചില ഇന്ത്യന്‍ ഭക്ഷണ വിഭവങ്ങളെ പരിചയപ്പെടുത്തൂ എന്നാണ് ട്വിറ്ററില്‍ പങ്കുവച്ച പോസ്റ്റില്‍ ചോദിക്കുന്നത്. ടൈനി എന്ന ട്വിറ്റര്‍ ഉപഭോക്താവാണ് ഇതുമായി ബന്ധപ്പെട്ട പോസ്റ്റ് പങ്കുവച്ചത്. ഷാരൂഖ് ഖാന്റെ ചെന്നൈ എക്‌സ്പ്രസ് എന്ന ചിത്രത്തിലെ ഒരു സീനിന്റെ ചിത്രം അടക്കം പങ്കുവച്ചാണ് പോസ്റ്റ്.
പിന്നാലെ നിരവധി പേര്‍ ഈ ട്വീറ്റ് റീട്വീറ്റ് ചെയ്ത. ചിലര്‍ പറയുന്നു തെലങ്കാനയിലെ ഭക്ഷണ രീതി അടിപൊളിയാണെന്നാണ്. കൂടാതെ ഹൈദരാബാദി ഭക്ഷണവും കഴിക്കാന്‍ കൊള്ളാം, മറ്റുള്ളവയെല്ലാം അണ്‍ഹെല്‍ത്തയാണെന്നാണ് ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത്. മറ്റൊരാള്‍ കുറിച്ചത് ഇങ്ങനെയാണ്, വെജ് ബിരിയാണിയും വെജ് പുലാവും രണ്ട് വ്യത്യസ്ത ഭക്ഷണ വിഭവങ്ങളാണ്, എന്നാല്‍ നിങ്ങളുടെ രുചിക്കൂട്ടുകള്‍ക്ക് ഇവ രണ്ടും വേര്‍തിരിച്ചറിയാന്‍ കഴിയാത്തത് എന്റെ തെറ്റല്ല- എന്നാണ് ഒരാള്‍ കുറിച്ചത്.
ഈ രണ്ട് ഭക്ഷണത്തിനും ഒരേ രുചിയാണെന്നാണ് അദ്ദേം തമാശ രൂപേണ പറഞ്ഞത്. ചിലര്‍ മുംബൈയിലെ സ്ട്രീറ്റ് ഫുഡാണ് ഏറ്റവും മികച്ചതെന്ന് അവകാശപ്പെടുന്നു. വെജിറ്റേറിയന്‍ ഷവര്‍മ്മയൊക്കെ എന്ത് ദുരന്തമാണെന്നാണ് മറ്റ് ചിലര്‍ പറയുന്നത്. ഭേല്‍പൂരിയാണ് ഏറ്റവും മികച്ച സ്ട്രീറ്റ് ഫുഡെന്നും മറ്റെല്ലാം ദുരന്തമാണെന്നുമാണ് ഒരാള്‍ പറയുന്നത്.
മോമോസ്, സമൂസ, ഷവര്‍മ്മ, ചിക്കന്‍ ടിക്ക അങ്ങനെ ഒട്ടേറെ സ്ട്രീറ്റ് ഫുഡുകള്‍ തങ്ങളുടെ പ്രിയപ്പെട്ടതാണെന്ന് പലരും പറയുന്നു. ചിലര്‍ തങ്ങള്‍ ഇഷ്ടപ്പെട്ട ഭക്ഷണ വിഭവങ്ങളുടെ പേര് എടുത്ത് പറഞ്ഞപ്പോള്‍ മറ്റ് ചിലര്‍ ഇഷ്ടമില്ലാത്ത ഭക്ഷണങ്ങളുടെ പട്ടിക നിരത്തി. എന്തായാലും ടൈനി പങ്കുവച്ച ട്വിറ്റര്‍ പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.












Click it and Unblock the Notifications