Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്താണ് വിവാഹം?', തലയില്‍ കൈവച്ചു പോകുന്ന ഉത്തരം, വൈറലായി വിദ്യാര്‍ത്ഥിയുടെ ഉത്തരപേപ്പര്‍

വിദ്യാര്‍ത്ഥികള്‍ പരീക്ഷ ചോദ്യങ്ങള്‍ക്ക് എഴുതുന്ന ഉത്തരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. പലപ്പോഴും അധ്യാപകര്‍ തന്നെയാണ് ഇത്തരം കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുള്ളത്. ഇപ്പോഴിതാ അങ്ങനെ ഒരു ചോദ്യവും അതിനുള്ള ഉത്തരവുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിവാഹത്തെ കുറിച്ച് പത്ത് മാര്‍ക്കിന് ഉത്തരമെഴുതാനാണ് ചോദ്യം ഉണ്ടായിരുന്നത്. എന്നാല്‍ ഈ ചോദ്യത്തിന്റെ ഉത്തരം എല്ലാവരെയും ചിരിപ്പിക്കുന്നതായിരുന്നു.

1

സോഷ്യല്‍ സ്റ്റഡീസ് സബ്ജക്ടിന്റെ പരീക്ഷയ്ക്കുള്ള ചോദ്യത്തിനാണ് വിദ്യാര്‍ത്ഥിയുടെ വിചിത്രമായ ഉത്തരം. ആ ചോദ്യത്തിനുള്ള ഉത്തരം ഇങ്ങനെയായിരുന്നു. നീ ഇപ്പോള്‍ വലിയ പെണ്‍കുട്ടിയായി. ഇനി ഞങ്ങള്‍ക്ക് നിന്നെ നോക്കാന്‍ സാധിക്കില്ല, നിന്നെ നോക്കാന്‍ സാധിക്കുന്ന ഒരാളെ കണ്ടെത്തുന്നതാണ് നല്ലതെന്ന് ഒരു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അവളോട് പറയുമ്പോഴാണ് വിവാഹം നടക്കുന്നത് എന്നാണ് ഈ വിദ്യാര്‍ത്ഥിയുടെ മറുപടി.

2

image credit: velu twitter page

ഉത്തരം തീര്‍ന്നില്ല, പിന്നാലെ ആ വിദ്യാര്‍ത്ഥി എഴുതിയത് ഇങ്ങനെയായിരുന്നു. വിവാഹം കഴിക്കാന്‍ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ നിര്‍ബന്ധിക്കുന്നതോടെ ഒരു പുരുഷനെ കണ്ടെത്തുന്നു. അങ്ങനെ അവര്‍ സന്തോഷത്തോടെ ജീവിക്കുന്നു. എന്നിട്ട് അവര്‍ കുട്ടികളെ ഉണ്ടാക്കാന്‍ തീരുമാനിക്കുന്നു- ഇങ്ങനെയായിരുന്നു വിദ്യാര്‍ത്ഥി ആ ചോദ്യത്തിന് ഉത്തരം നല്‍കിയത്.

3

ഈ ഉത്തരം എഴുതിയതിന്റെ പേപ്പര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്നാല്‍ ചോദ്യത്തിന്റെ ഉത്തരം അധ്യാപര്‍ക്ക് മതിപ്പ് ഉണ്ടാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ പത്തില്‍ പൂജ്യമാണ് അധ്യാപകന്‍ വിദ്യാര്‍ത്ഥിക്ക് നല്‍കിയ മാര്‍ക്ക്. ട്വിറ്ററിലാണ് ഈ ഉത്തരം പേപ്പറിന്റെ ചിത്രം പ്രചരിച്ചത്.

4


രസകരമായ ഉത്തരം വായിച്ച് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ചിരിച്ച് മണ്ണുകപ്പി. ഈ കുട്ടി വളരെ ഇന്നസെന്റായാണ് ചോദ്യത്തിന് ഉത്തരം നല്‍കിയതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. നിരവധി പേരാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. വേലു എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ഈ ഉത്തരപ്പേപ്പര്‍ പ്രത്യക്ഷപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+