Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉറക്കമുണര്‍ന്നപ്പോള്‍ മുറിയില്‍ കൂറ്റന്‍ പാമ്പ്, നിലവിളിച്ച് യുവതി പുറത്തേക്ക് ഓടി, പിന്നീട് സംഭവിച്ചത്

പാമ്പുകളെ കണ്ടാല്‍ ആര്‍ക്കാണ് പേടി തോന്നാത്തത്. ചില പാമ്പിന്റെ ചിത്രങ്ങള്‍ കണ്ടാല്‍ തന്നെ നമുക്ക് പേടിയാകും. അപ്പോള്‍ നേരിട്ട് അടുത്ത് കണ്ടാലുള്ള അവസ്ഥ പറയേണ്ടല്ലോ. ഇപ്പോഴിതാ ഒരു യുവതി പാമ്പിനെ അപ്രതീക്ഷിതമായി കണ്ട സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലൈകുന്നത്. ഇഗ്ലണ്ടിലെ എസക്‌സിലാണ് സംഭവം. യുവതി ഉറക്കമൊക്കെ കഴിഞ്ഞ റൂമില്‍ നോക്കുമ്പോഴാണ് വലിയൊരു പാമ്പിനെ കാണുന്നത്. ഉറക്കത്തില്‍ നിന്ന് കണ്ണുതുറന്നപ്പോള്‍ കണ്ട കാഴ്ച യുവതിയെ ശരിക്കും ഞെട്ടിച്ചു.

1

ജനാലയിലൂടെ കൂറ്റന്‍ പാമ്പ് അകത്തേക്ക് കയറുന്നതാണ് യുവതി കണ്ടത്. അപ്പോള്‍ തന്നെ യുവതി അതിന്റെ ചിത്രങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ഇതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. വാതിലിന്റെ മുകള്‍ ഭാഗത്ത് ചുറ്റിയ നിലയിലായിരുന്നു പാമ്പ്. പാമ്പ് അകത്തേക്ക് കയറാന്‍ ആരംഭിച്ചതോടെ യുവതി നിലവിളിച്ച് പുറത്തേക്ക് ഓടി.

2

തുടര്‍ന്ന് റോയല്‍ സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി എന്ന സംഘടനയെയാണ് ഇവര്‍ സഹായത്തിനായി വിളിച്ചത്. ഉടന്‍ തന്നെ സംഘടന പാമ്പുപിടിത്തക്കാരുമായി സ്ഥലത്തെത്തി. എന്നാല്‍ ഇവര്‍ സ്ഥലത്തെത്തിയപ്പോള്‍ പാമ്പിനെ കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് മുറിക്കുള്ളില്‍ പാമ്പ് ഒളിച്ചിരിക്കാവുന്ന സ്ഥലങ്ങളില്‍ എല്ലാം തിരഞ്ഞു.

3

പിന്നീട് മുറിയില്‍ തണുപ്പ് അധികമായതിനെ തുടര്‍ന്ന് തുറന്നിട്ട ജനാല അടയ്ക്കാന്‍ നോക്കിയപ്പോഴാണ് പാമ്പ് വീണ്ടും തലപൊക്കി പുറത്തേക്ക് വന്നത്. ആള്‍പെരുമാറ്റം അറിഞ്ഞ് പാമ്പ് ജനാലയ്ക്കുള്ള ഒളിച്ചതായിരുന്നു. നിരുപദ്രവകാരിയായ കോണ്‍ സ്‌നേക്ക് ഇനത്തില്‍പ്പെട്ട പാമ്പാണിതെന്നാണ് പിന്നീട് തിരിച്ചറിഞ്ഞു.

4

ഓറഞ്ച് നിറത്തിലുള്ള ഈ പാമ്പിനെ പലരും വീടുകളില്‍ വളര്‍ത്താറുണ്ട്. ഇങ്ങനെ ഏതോ വീട്ടില്‍ വളര്‍ത്തിയ പാമ്പ് അവിടെ നിന്നും ചാടിപ്പോയതാണെന്നാണ് നിഗമനം. ഇപ്പോള്‍ പിടികൂടിയ പാമ്പിനെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഈ പാമ്പിന്റെ ഉടമയെ കണ്ടെക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

5

ഇനി ഉടമയെ കണ്ടെത്തിയില്ലെങ്കില്‍ പാമ്പിനെ ദത്തെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് നല്‍കാനാണ് അധികൃതരുടെ തീരുമാനം. കഴിഞ്ഞ വര്‍ഷം റോയല്‍ സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി എന്ന സംഘടനയോടെ സഹായം ആവശ്യപ്പെട്ട് 1219 പേരാണ് ബന്ധപ്പെട്ടത്. ചൂടുകാലത്ത് പാമ്പുകള്‍ കൂടുതല്‍ സജീവമാകുന്നതിനാല്‍ വേനല്‍ക്കാലത്താണ് ഏറ്റവും കൂടുതല്‍ പേര്‍ സഹായം ആവശ്യപ്പെട്ട് വിളിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+