കോർപ്പറേറ്റ് കമ്പനി സിഇഒ വാങ്ങുന്നതിനേക്കാൾ ശമ്പളം; നിത അംബാനിയുടെ മേക്കപ്പ് ആർട്ടിസ്റ്റ് ചില്ലറക്കാരനല്ല
മിക്കി കോണ്‍ട്രാക്ടറിന്റെ സേവനം ലഭിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

ഇന്ത്യയിലെ ഏറ്റവും മികച്ച വനിത വ്യവസായികളില്‍ ഒരാളാണ് മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി. ഒരു മനുഷ്യ സ്‌നേഹി കൂടിയായ നിത അംബാനിയാണ് ഐ പി എല്ലില്‍ അംബാനിയുടെ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ കാര്യങ്ങള്‍ എല്ലാം നോക്കുന്നത്. മക്കളും മരുമക്കളുമായി കുടുംബം വളരെ സന്തോഷത്തോടെ കഴിയുകയാണ്. അടുത്തിടെയാണ് ഇവരുടെ ഇളയ മകന്‍ ആനന്ദ് അംബാനിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. വളരെ ആഘോഷത്തോടെയാണ് വിവാഹ നിശ്ചയം മുംബൈയിലെ വീട്ടില്‍ നടന്നത്.
കുടുംബ പരിപാടികളിലും പൊതുപരിപാടികളിലും എപ്പോഴും സുന്ദരിയായാണ് നിത അംബാനി എത്താറുള്ളത്. അണിയുന്ന വസ്ത്രങ്ങളില്‍ എല്ലാം തന്നെ നല്ല രീതിയില്‍ ശ്രദ്ധിക്കുന്ന വ്യക്തി കൂടിയാണ് നിത അംബാനി. എപ്പോഴും തന്റെ മുഖത്തെ ഐശ്വര്യം കാത്ത് സൂക്ഷിക്കുന്ന നിതയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആരാണെന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ഉയരാറുണ്ട്. ആരാണ് ശരിക്കും നിത അംബാനിയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റ്.

മിക്കി കോണ്‍ട്രാക്ടര്‍ എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് നിത അംബാനിയെ സുന്ദരിയാക്കുന്നത്. മകള്‍ ഇഷ അംബാനിയും മരുമകള്‍ ശ്ലോക അംബാനിയെയും അണിയിച്ചൊരുങ്ങുന്നത് മിക്കി കോണ്‍ട്രാക്ടര്‍ തന്നെയാണ്. ഇന്ത്യയില്‍ അറിയപ്പെടുന്ന ഒരു സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് മിക്കി കോണ്‍ട്രാക്ടര്‍.
ഹം ആപ്‌കെ ഹേ കൗന്‍, ദില്‍ ടു പാഗല്‍ ഹേ, കുച്ച് കുച്ച് ഹോതാ ഹേ, കഭി ഖുഷി കഭി ഗം, കല്‍ ഹോ നാ ഹോ, മൊഹബത്തേന്‍, മൈ നെയിം ഈസ് ഖാന്‍, കാര്‍ത്തിക് കോളിംഗ് കാര്‍ത്തിക്, ഡോണ്‍, വീരേ ദി വെഡ്ഡിംഗ്, ഗുഡ് വാര്‍ത്ത, ഇംഗ്ലീഷ് മീഡിയം എന്നീ സിനിമകളില്‍ മേക്കപ്പ് നിര്‍വഹിച്ചിരിക്കുന്നത് അദ്ദേഹമാണ്. കരീന കപൂര്‍, ദീപിക പദുക്കോണ്‍, ഐശ്വര്യ റായ്, അനുഷ്‌ക ശര്‍മ്മ എന്നിവരും മിക്കി കോണ്‍ടാക്റ്ററിന്റെ പ്രധാനപ്പെട്ട ക്ലയിന്റുകളാണ്.

മിക്കി കോണ്‍ട്രാക്ടറിന്റെ സേവനം ലഭിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു ദിവസത്തേക്ക് മിക്കിയുടെ സേവനം നിങ്ങള്‍ക്ക് ആവശ്യമാണെങ്കില്‍ ചെലവാക്കേണ്ട തുക കേട്ട് ഞെട്ടരുത്. ഒരു ദിവസം മാത്രം 75,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് മിക്കി ഈടാക്കുന്നത്. തുടക്ക കാലത്ത് ടോക്കിയോയിലെ ഒരു ബ്യൂട്ടി പാര്‍ലറിലാണ് മിക്കി കരിയര്‍ ആരംഭിച്ചത്. നടന്‍ ഹെലന്‍ ആവശ്യപ്പെട്ടതോടെയാണ് അദ്ദേഹം സിനിമ മേഖലയിലേക്ക് എത്തിയത്.












Click it and Unblock the Notifications