Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യ മറ്റൊരു പുരുഷനുമായി കൈപിടിച്ച് നടക്കുന്നു; കാമുകനെന്ന് ഭര്‍ത്താവ്; ഒടുവില്‍ സംഭവിച്ചത്

നിങ്ങളുടെ പങ്കാളി നിങ്ങളെ അറിഞ്ഞുകൊണ്ട് ചതിക്കുകയാണെങ്കില്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? ചില സാഹചര്യങ്ങളില്‍, മനോനില നഷ്ടപ്പെടുകയും അക്രമാസക്തമായി മാറുകയും ചെയ്‌തേക്കാം, ഇത് പിന്നീട് ക്രൂരമായ കുറ്റകൃത്യത്തിലേക്ക് നയിച്ചേക്കാം. ഇത് തന്നെ പ്രണയ വിവാഹത്തിന് ശേഷമാണ് പങ്കാളി നിങ്ങളെ ചതിക്കുന്നതെങ്കില്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം. ഇപ്പോഴിതാ അങ്ങനെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

തന്റെ ഭാര്യ മറ്റൊരു പുരുഷന്റെ കയ്യും പിടിച്ച് പൊതുസ്ഥലത്ത് കൂടെ നടക്കുമ്പോള്‍ ഭര്‍ത്താവ് ചിത്രീകരിച്ച വീഡിയോ ആണിത്. ഈ വീഡിയോയുടെ അവസാനം സംഭവിച്ചതാണ് എല്ലാവരെയും ഞെട്ടിക്കുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെയുള്ള സംഭവങ്ങള്‍ ഭര്‍ത്താവ് തന്റെ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയായിരുന്നു.

viral

യുവാവിന്റെ ഭാര്യ മറ്റൊരു പുരുഷന്റെ കയ്യും പിടിച്ച് പൊതുസ്ഥലത്തുകൂടെ നടന്നുപോകുന്നതാണ് വീഡിയോയിലുള്ളത്. അവള്‍ തന്റെ ഭാര്യയാണെന്നും ഇപ്പോള്‍ അവള്‍ അവളുടെ കാമുകനുമായി കയ്യും പിടിച്ച് നടക്കുകയാണെന്ന് ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്. ഞാന്‍ അവളെ ദിവസങ്ങളോളമായി ഫോളോ ചെയ്യുന്നുണ്ട്, ഇന്ന് ഞാന്‍ അവളുടെ കള്ളം കയ്യോടെ പിടിക്കുമെന്നും യുവാവ് വീഡിയോയില്‍ പറയുന്നുണ്ട്.

വീഡിയോ ചിത്രീകരിക്കുന്നതിനിടെ വഴി യാത്രക്കാരോട് തന്നെ പിന്തുണയ്്ക്കണമെന്ന് പറയുന്നുണ്ട്. 'എന്നെ സഹായിക്കണം, എനിക്ക് എന്റെ ശ്വാസം നിലച്ചുപോകുന്നത് പോലെ തോന്നുന്നു'- യുവാവ് പറഞ്ഞു. അവിടെയുള്ള ഒരു ഭക്ഷണ ശാലയുടെ അടുത്ത് ഭാര്യയും കാമുകനും എത്തിയപ്പോഴാണ് യുവാവ് പിന്തുടരുന്ന കാര്യം പറയുന്നത്. ഭര്‍ത്താവിനെ കണ്ടതോടെ ഭാര്യ ഞെട്ടുന്നത് വീഡിയോയില്‍ കാണാം.

പിന്നാലെ തന്നെ സ്ത്രീയെ അധിക്ഷേപ വാക്കുകള്‍ വിളിക്കുന്നത് തന്റെ ജീവിതം എന്തിനാണ് തകര്‍ത്തതെന്ന് ചോദിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇത് തന്റെ സുഹൃത്താണെന്ന് പറയുന്നുണ്ട്. എന്നാല്‍ ഇതൊന്നും കേള്‍ക്കാന്‍ അയാള്‍ തയ്യാറായില്ല. തന്റെ ഭാര്യയോട് ദേഷ്യപ്പെട്ടുകൊണ്ടാണ് അദ്ദേഹം സംസാരിക്കുന്നത്. ഉടന്‍ തന്നെ ഡിവോഴ്‌സിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും അയാള്‍ പറയുന്നുണ്ട്. ഇതോടെ യുവതി അക്രമാസാക്തമാകുന്നതാണ് വീഡിയോയില്‍ കാണുന്നത്.

തങ്ങള്‍ പ്രണയിച്ച് ഒളിച്ചോടി വിവാഹം കഴിച്ചതാണെന്നും ഇപ്പോള്‍ തന്റെ ഭാര്യ തന്നെ വഞ്ചിക്കുകയാണെന്നുമാണ് യുവതി പറയുന്നത്. ഇവരുടെ ബഹളം കേട്ട് സമീപത്തുള്ള ആളുകള്‍ എല്ലാം തടിച്ചുകൂടി. അവിടെയുള്ളവരില്‍ പലരും ഇവരെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+