Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇക്കാരണങ്ങള്‍ക്കൊക്കെ കാമുകനെ ഉപേക്ഷിക്കാമോ; അമ്പരന്ന് സോഷ്യല്‍ മീഡിയ, കാരണം ഇങ്ങനെ

പലകാരണങ്ങളാള്‍ പ്രണയ ബന്ധം ഉപേക്ഷിക്കുന്നവരെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. ചിലര്‍ ചെറിയ കാര്യങ്ങള്‍ക്കാണ് പലപ്പോഴും പ്രണയ ബന്ധം ഉപേക്ഷിക്കുന്നത്. എന്നാല്‍ മറ്റ് ചിലരാകാട്ടെ വലിയ കാരങ്ങള്‍ കണ്ടെത്തിയാവാം. ചില പ്രണയ ബന്ധങ്ങള്‍ ഉപേക്ഷിക്കുന്നതാവട്ടെ, നമുക്ക് കൗതുകം തോന്നുന്ന ചില കാരണങ്ങള്‍ കൊണ്ടാവാം.

അത്തരം സംഭവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ശ്രദ്ധ നേടാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ നമുക്ക് കേട്ടാല്‍ കൗതുകം തോന്നുന്ന ചില കാരണങ്ങള്‍ക്കൊണ്ട് ഒരു പ്രണയ ബന്ധം ഉപേക്ഷിച്ച യുവതിയെ കുറിച്ചുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

1

സംഭവം നടന്നത് ചൈനയിലാണ്, വിചിത്രമായ ഒരു കാരണം കൊണ്ടാണ് യുവതി തന്റെ കാമുകനുമായി പിരിഞ്ഞത്. കാമുകന്റെ വീട് കാണാന്‍ ചെന്നപ്പോഴുഓണ്ടായ അനുഭവമാണ് ബന്ധം ഉപേക്ഷിക്കാന്‍ കാരണമായത്. വീട്ടിലെത്തിയപ്പോള്‍ തന്നെ സല്‍ക്കരിച്ച രീതി പെണ്‍കുട്ടിക്ക് തീരെ ഇഷ്ടപ്പെട്ടില്ല. പ്രതീക്ഷിച്ചതിലും മോശമായ രീതിയില്‍ തന്നെ സല്‍ക്കരിച്ചത് കാമുകിയെ ചൊടിപ്പിച്ചു.

2

ഇതോടെ കാമുകനുമായി എന്നന്നേക്കുമായി വേര്‍പിരിയാന്‍ കാമുകി തീരുമാനിക്കുകയായിരുന്നു. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയില്‍ നിന്നുള്ള 20കാരിയായ യുവതിയാണ് കാമുകനുമായി വേര്‍പിരിഞ്ഞത്. രണ്ട് മണിക്കൂര്‍ യാത്രയില്‍ കാമുകന്‍ തനിക്ക് വാങ്ങി നല്‍കിയ ഭക്ഷണവും വീട്ടിലെടടത്തിയപ്പോള്‍ വീട്ടുകാര്‍ തനിക്ക് വാങ്ങിത്തന്ന ഭക്ഷണവും കീരെ കുറഞ്ഞു പോയെന്ന പരാതിയും കാമുകി ഉന്നയിച്ചു.

3

താന്‍ കഴിച്ച ഭക്ഷണത്തിന്റെയും ഒരുക്കിയ വിഭവത്തിന്റെ ചിത്രങ്ങളും പുറത്തുവിട്ടാണ് കാമുകി കാമുകനെ ഒഴിവാക്കുകയാണെന്ന് അറിയിച്ചത്. ഈ ചിത്രങ്ങളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വലിയ പ്രതീക്ഷയോടെയാണ് താന്‍ കാമുകനെ കാണാനായി എത്തിയതെന്നും എന്നാല്‍ തന്നെ മോശമായാണ് സല്‍ക്കരിച്ചതെന്നാണ് യുവതി ആരോപിക്കുന്നത്.

4

താന്‍ വീട്ടില്‍ ചെന്നപ്പോള്‍ തണുത്ത ചില വിഭവങ്ങളും മുട്ടയും മത്തങ്ങയും സൂപ്പും ന്യൂഡില്‍സും ആയിരുന്നു കാമുകന്റെ വീട്ടുകാര്‍ നല്‍കിയത്. താനുമായുള്ള ആദ്യ കൂടിക്കാഴ്ചയായത് കൊണ്ട് അല്‍പം കൂടി നല്ല രീതിയില്‍ വിഭവങ്ങള്‍ ഒരുക്കുമെന്നാണ് പ്രതീക്ഷിച്ചതെന്ന് യുവതി പറഞ്ഞു.

5

ഇക്കാര്യത്തെ കുറിച്ച് കാമുകനോട് സംസാരിച്ചപ്പോള്‍ സാധാരണ ജീവിതമാണ് തങ്ങള്‍ നയിക്കുന്നതെന്നും ഇതൊക്കെ സാധാരണക്കാരുടെ ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ സാധിക്കാത്തതാണെന്നുമാണ് കാമുകന്‍ പ്രതികരിച്ചത്. ന്യൂഡില്‍സ് തനിക്ക് ഇഷ്ടമല്ല എന്ന് കാമുകന് അറിയാമായിരുന്നു. എന്നിട്ടും അവര്‍ അവിടെ വിളമ്പിയെന്നും യുവതി ആരോപിക്കുന്നു.

6

കുറച്ച് അധികം കാലം അവര്‍ക്കൊപ്പം താമസിക്കാനായി ചെന്ന യുവതി രണ്ടുദിവസം കാമുകനോട് ബൈ പറഞ്ഞ് മടങ്ങിയത്. തന്റെ ബ്രേക്കപ്പിനെ കുറിച്ച് കാമുകി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് കാര്യങ്ങള്‍ ലോകം മുഴുവന്‍ അറിഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ ഈ കഥ ആകെ വൈറലാണ്. നിരവധി പേരാണ് ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയത്.

7

യുവതിയെ കുറച്ചു കൂടി കാര്യമായി സ്വീകരിക്കാമെന്നായിരുന്നു പലരും പറഞ്ഞത്. പെണ്‍കുട്ടിയോടുള്ള താല്‍പ്പര്യ കുറവാണ് വീട്ടുകാര്‍ കാണിച്ചതെന്നായിരുന്നു മറ്റൊരു അഭിപ്രായം. വിവാഹത്തിനുമുന്‍പ് തന്നെ വരന്റെ വീട്ടുകാരെക്കുറിച്ച് മനസ്സിലാക്കിയത് നന്നായെന്നും അവര്‍ പെണ്‍കുട്ടിയോട് മാന്യമായ രീതിയില്‍ അല്ല പെരുമാറിയതെന്നുമാണ് ഭൂരിഭാഗം പേരും പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+