വിവാഹത്തിന് മാത്രമല്ല, മാട്രിമോണി സൈറ്റില്‍ ഇക്കാര്യവും നടക്കും; യുവതി ചെയ്തത് കണ്ടോ
മാട്രിമോണി സൈറ്റുകള്‍ കൊണ്ട് വിവാഹം മാത്രമല്ല, മറ്റ് കാര്യങ്ങളും കൂടി നടക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു യുവതി.

ജീവിതത്തില്‍ ഒരു പങ്കാളിയെ കണ്ടെത്താന്‍ ഇന്ന് എല്ലാവരെയും ഏറ്റവും കൂടുതല്‍ സഹായിക്കുന്ന ഒന്നാണ് മാട്രിമോണിയല്‍ സൈറ്റുകള്‍. ഇന്നത്തെ കാലത്ത് ജാതിയുടെ പേരിലും മതത്തിന്റെ പേരിലും ഭാഷയുടെ പേരിലുമൊക്കെയായി ഒരുപാട് മാട്രിമോണി സൈറ്റുകള്‍ ലഭ്യമാണ്. ഒട്ടേറെ പേരാണ് ഇത്തരം മാട്രിമോണി സൈറ്റുകള്‍ വഴി പങ്കാളികളെ കണ്ടെത്തുന്നത്. ബ്രോക്കര്‍മാരോ മറ്റ് ഇടനിലക്കാരോ ഇല്ലാതെ നേരിട്ട് ബന്ധപ്പെടാന്‍ സാധിക്കുന്നതാണ് മാട്രിമോണി സൈറ്റുകളുടെ പ്രത്യേകത.

വിവാഹം മാത്രമല്ല
എന്നാല്‍ മാട്രിമോണി സൈറ്റുകള്‍ കൊണ്ട് വിവാഹം മാത്രമല്ല, മറ്റ് കാര്യങ്ങളും കൂടി നടക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു യുവതി. തന്റെ സത്രീ സുഹൃത്തി കണ്ടെത്തിയ ഒരു കാര്യത്തെ കുറിച്ച് അശ്വിന്‍ ബന്‍സാല്‍ എന്നയാളാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ഈ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലുമാണ്.

ഈ സ്ത്രീ ചെയ്തത്
ഈ യുവതി എന്താണ് ചെയ്തത് എന്നറിയേണ്ടെ, വിവിധ കമ്പനികളുടെ ശമ്പളം നിലവാരം അറിയുന്നതിന് വേണ്ടിയാണ് ഈ സ്ത്രീ മാട്രിമോണി സൈറ്റുകള്‍ ഉപയോഗപ്പെടുത്തിയത്. ഇതോടെ വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്നവരുടെ ശമ്പള നിലവാരം യുവതി മനസിലാക്കുകയും ചെയ്തു എന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നത്.

ശമ്പള നിലവാരം മനസിലാക്കി
ജീവന്‍സതി ഡോട് കോം എന്ന മാട്രാമോണി സൈറ്റാണ് യുവതി ഇതിന് വേണ്ടി ഉപയോഗിച്ചത്. ഈ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത യുവാക്കളുടെ കമ്പനിയും അവരുടെ ശമ്പള നിലവാരവുമാണ് യുവതി മനസിലാക്കിയത്. എന്റെ സുഹൃത്ത് ജീവന്‍സതി മാട്രിമോണിയല്‍ സൈറ്റുകള്‍ ഉപയോഗിച്ച് ജീവിത പങ്കാളിയെ കണ്ടെത്തുന്നതിന് പകരം ചെയ്തത് കണ്ടോ എന്നാണ് അശ്വിന്‍ ബന്‍സാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

വൈറലായി പോസ്റ്റ്
അശ്വിന്‍ പങ്കുവച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലായിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റിന് കമന്റും ലൈക്കും നല്‍കുന്നത്. ഇതുവരെ 40000 കൂടുതല്‍ പേര്‍ പോസ്റ്റ് ലൈക്ക് ചെയ്തു. യുവതിയുടെ ഐഡിയ കൊള്ളാമെന്നാണ് നിരവധി പേര്‍ കമന്റ് ചെയ്തിരിക്കുന്നത്. ഇത്രയും കാലം ഇതിന് മാത്രമായിരുന്നു ഒരു വഴിയില്ലാതിരുന്നത്. എന്നാല്‍ ഇപ്പോള്‍ ശമ്പള നിലവാരം കണ്ടെത്താനും ഒരു വഴിയായെന്ന് ചിലര്‍ പറയുന്നു.

വൈറല്‍ കമന്റുകള്‍
ഓരോ ജോലിക്കും എത്ര ശമ്പളം കിട്ടുമെന്ന് മസിലാക്കിയ ശേഷം അപേക്ഷിച്ചാല്‍ മതിയെന്ന ആശ്വാസവും ചിലര്‍ പങ്കുവച്ചു. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകള്‍ ഇന്നത്തെ കാലത്ത് ഡേറ്റിംഗിന് ചിലര്‍ ഉപയോഗിക്കുന്ന കാര്യം നമുക്ക് അറിയാം. എന്നാല്‍ മാട്രിമോണി സൈറ്റിനെ കൊണ്ട് ഇങ്ങനെ ചില ഉപയോഗങ്ങളുണ്ടെന്ന് മനസിലാക്കി തന്നതിന് നന്ദിയെന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ചിലര്‍ പോസ്റ്റിന് താഴെ നെഗറ്റീവ് കമന്റുകളും പങ്കുവയ്ക്കുന്നുണ്ട്.












Click it and Unblock the Notifications