Get Updates
Get notified of breaking news, exclusive insights, and must-see stories!

നദിയ്ക്ക് മുകളിലൂടെ നടന്ന് സ്ത്രീ; നര്‍മ്മദ ദേവിയുടെ അവതാരമെന്ന് പ്രചരണം; പൊളിച്ചടുക്കി പൊലീസ്

നര്‍മ്മദ നദിയുടെ മുകളിലൂടെ നടക്കുന്ന ഒരു സ്ത്രീയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നര്‍മ്മദ ദേവിയുടെ അവതാരമെന്ന് പറഞ്ഞുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. വീഡിയോ വൈറലായതോടെ ആളുകളില്‍ പലരും ഇത് വിശ്വസിച്ചിരുന്നു. പിന്നീട് ഈ സ്ത്രീയെ കാണാന്‍ നിരവധി പേര്‍ എത്തിയിരുന്നു. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം. കഴിഞ്ഞ ദിവസങ്ങളിലാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.

ഒരു സ്ത്രീ നര്‍മ്മദാ നിയുടെ മുകളിലൂടെ നടക്കുന്നു എന്നാണ് വീഡിയോയ്ക്ക് മുകളിലെ തലക്കെട്ട്. എന്നാല്‍ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് സംഭവത്തില്‍ അന്വേഷണം നടത്തി. ആ അന്വേഷണത്തില്‍ സത്യാവസ്ഥ പുറത്തുവരികയും ചെയ്തു. വേലിയിറക്ക സമയമായതിനാല്‍ നദിയില്‍ വെള്ളം കുറഞ്ഞിരുന്നു. ഈ സമയം ആഴം കുറഞ്ഞ നദിയില്‍ കൂടി സ്ത്രീ നടന്നപ്പോള്‍ കരയില്‍ നിന്നവര്‍ക്ക് അവര്‍ വെള്ളത്തിലൂടെ നടക്കുന്നതായി തോന്നുകയായിരുന്നു.

narmada

ജ്യോതി രഘുവംശം എന്ന സ്ത്രീയാണ് ഇങ്ങനെ നടന്നത്. വീഡിയോയില്‍ പറഞ്ഞ കാര്യങ്ങള്‍ സത്യാമാണെന്ന് കരുതി. നിരവധി പേരാണ് ഇവരില്‍ നിന്ന് അനുഗ്രഹം വാങ്ങാന്‍ വേണ്ടി എത്തിയത്. സ്ഥലത്ത് പൊലീസ് എത്തി ജനക്കൂട്ടത്തെ നിയന്ത്രിക്കേണ്ട അവസ്ഥ വരെ എത്തിയിരുന്നു. പത്ത് മാസം മുന്‍പ് ഇവരെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ജ്യോതിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നതായി കുടുംബാംഗങ്ങള്‍ പൊലീസിനോട് പറഞ്ഞിരുന്നു.

ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒരു സെന്‍സേഷനായി മാറുകയും വിവിധ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. സത്യാവസ്ഥ അറിയാതെ നിരവധി പേരാണ് സ്ത്രീയെ പുകഴ്ത്തി കമന്റുകളുമായി രംഗത്തെത്തിയത്. സ്ത്രീയുടെ മാന്ത്രിക ശക്തിയാണ് ഇതിന് പിന്നിലെന്നുമൊക്കെയുള്ള കമന്റുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+