Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്പടാ വേഷം മാറിയിരിപ്പാണ്, ആരും കണ്ടുപിടിക്കില്ലെന്നാണ് ഭാവം, ചലഞ്ചിന് റെഡിയാണെങ്കില്‍ കണ്ടെത്തൂ

ഒരു ചലഞ്ച് ഏറ്റെടുക്കാന്‍ തയ്യാറാണോ? പറഞ്ഞ് വരുന്നത് ഒപ്ടിക്കല്‍ ചിത്രങ്ങളെ കുറിച്ചാണ്. നിങ്ങള്‍ കുറച്ച് കഷ്ടപ്പെടാന്‍ തയ്യാറാണെങ്കില്‍ ഈ ചലഞ്ചുകള്‍ ഒന്ന് പരീക്ഷിച്ച് നോക്കാം. ഇനി എന്താണ് ഒപ്ടിക്കല്‍ ഇല്യൂഷന്‍ എന്ന സംശയമുണ്ടോ? എങ്കില്‍ അത് മാറ്റി തരാം. ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്.

ഇതൊരു തരം ചലഞ്ചാണ്. നിങ്ങളുടെ ഉള്ളിലെ മറഞ്ഞിരിക്കുന്ന കഴിവുകള്‍ പുറത്തേക്ക് കൊണ്ടുവരാനുള്ള കഴിവുകള്‍ ഈ ചിത്രങ്ങള്‍ക്കുണ്ട്. ഇതെല്ലാം ചിത്രങ്ങള്‍ സൂക്ഷ്മമായി നോക്കുന്ന ഒരാളുടെ കഴിവ് പോലെയിരിക്കും. ഇന്ന് എന്തായാലും അത്തരമൊരു ചിത്രം നമ്മുടെ മുന്നിലുണ്ട്. ഒന്ന് പരിശോധിച്ച് നോക്കാം.

optical illusion image

image credit: Dudolf

നന്നായി ചിന്തിക്കാന്‍ റെഡിയായിക്കോളൂ

നിങ്ങളുടെ ചിന്താശേഷം വളരെയധികം ആവശ്യമുള്ള കാര്യമാണ്. പല കാര്യങ്ങള്‍ക്കും നമ്മള്‍ ഒരുപാട് ഒന്നും തലപുകഞ്ഞ് ആലോചിക്കാറില്ല. പക്ഷേ ഇവിടെ അങ്ങനെയല്ല കാര്യങ്ങള്‍. ശരിക്കും തലപുകഞ്ഞ് ആലോചിക്കേണ്ടി വരും.

നിങ്ങള്‍ ശരിക്കും കണ്‍ഫ്യൂഷന്‍ എന്താണെന്ന് അറിയാന്‍ പോകുന്നതേയുള്ളൂ. കാരണം ഈ ചിത്രം അങ്ങേയറ്റത്തെ ബുദ്ധിമുട്ട് സമ്മാനിക്കുന്നതാണ്. നമ്മള്‍ വിചാരിക്കുന്നതിന്റെ നേര്‍ വിപരീത കാര്യങ്ങളായിരിക്കും ഈ ചിത്രം കാണിച്ച് തരിക.

എന്താണ് നമ്മുടെ മുന്നിലുള്ളത്

ചിത്രത്തിലേക്ക് ഒന്ന് പോയി നോക്കാം. നമ്മള്‍ അന്തം വിട്ട് പോകുന്ന ചിത്രമാണിത്. പെട്ടെന്ന് ഒന്നും നമുക്ക് കാര്യങ്ങള്‍ നമുക്ക് മനസ്സിലാവില്ല. എന്നാലും ഈ ചിത്രത്തിലുള്ളത് അണ്ണാന്മാരാണ്. നല്ല ചാരനിറത്തിലും, ഓറഞ്ച് നിറത്തിലുമൊക്കെ ഇവയെ ചിത്രത്തില്‍ കാണാം.

ചിത്രത്തിലുള്ള ചില അണ്ണാന്മാര്‍ ആപ്പിളും പഴങ്ങളുമൊക്കെ കടിച്ചാണ് ഇരിക്കുന്നത്. നമ്മള്‍ വിചാരിക്കുന്ന കാര്യമേയല്ല ഇതില്‍ നിന്ന് കണ്ടുപിടിക്കേണ്ടത്. ഇതിനുള്ളില്‍ നിന്ന് ഒരു വിരുതനെയാണ് കണ്ടുപിടിക്കേണ്ടത്.

അമ്പടാ വീരാ ഒളിഞ്ഞിരിക്കുകയാണ്

ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത് ഒരു കുഞ്ഞ് എലിയാണ്. വളരെ സമര്‍ത്ഥനാണ് ആ എലി. തന്നെ ആരും കണ്ടുപിടിക്കില്ലെന്ന് ആ എലിക്ക് വാശിയാണ്. കാരണം അത്ര സമര്‍ത്ഥമായിട്ടാണ് അത് ഒളിഞ്ഞിരിക്കുന്നത്. ഇവിടെ നമ്മളെ സഹായിക്കാന്‍ കണ്ണുകള്‍ക്ക് മാത്രമേ സാധിക്കൂ.

നല്ല നിരീക്ഷ പാടവം ഇവിടെ ആവശ്യമാണ്. ചിത്രത്തിന്റെ ഏത് ഭാഗത്താണ് എലി ഒളിഞ്ഞിരിക്കുന്നതെന്ന സൂചന പോലും നമുക്ക് കിട്ടാന്‍ വഴിയില്ല. അതാണ് നട്ടം തിരിയാനുള്ള പ്രധാന കാരണം.

നിങ്ങള്‍ കുറച്ച് കഷ്ടപ്പെടും

നമ്മുടെ മുന്നിലെ ഒരു അസാധ്യ ചലഞ്ചായി ഇതിനെ കാണുക. കുറച്ചധികം നിങ്ങളെ ബുദ്ധിമുട്ടിക്കും എന്ന കാര്യം ഉറപ്പാണ്. കാരണം വളരെ കുഴപ്പം പിടിച്ചൊരു ചിത്രമാണിത്. നമ്മള്‍ ഓരോ തവണ നോക്കുമ്പോഴും ഈ ചിത്രത്തില്‍ എലിയെ കാണാന്‍ സാധിക്കും.

പകരം ചിത്രത്തിന്റെ നിറം വലിയൊരു ഇല്യൂഷനായി മാറി നമ്മളെ ബാധിക്കാനാണ് സാധ്യത. ഇവിടെ ഇല്യൂഷനെ നമ്മുടെ കണ്ണുകള്‍ മറികടക്കുമോ എന്നാണ് ചോദ്യം. അത് മറികടന്നാല്‍ ചലഞ്ചില്‍ നിങ്ങള്‍ക്ക് വിജയിക്കാം.

OPTICAL ILLUSION ANSWER

image credit: Dudolf

അതിവേഗം നോക്കിക്കോളൂ

വേഗത്തില്‍ ഈ ചലഞ്ചിനെ നേരിടുകയാണ് നമ്മള്‍ ഇനി ചെയ്യേണ്ടത്. കാരണം സമയം വളരെ കുറവാണ്. അഞ്ച് സെക്കന്‍ഡുകളാണ് ആകെ ഈ എലിയെ കണ്ടെത്താനായി നമ്മുടെ മുന്നിലുള്ളത്. അത് തീരെ കുറവാണ്. ഇത്രയും കടുപ്പമേറിയ ചിത്രത്തിന് ഇനിയും സമയം ആവശ്യമാണ്. വേഗത്തില്‍ തിരയുക തന്നെയാണ് ഏക മാര്‍ഗം.

വേഗം മൊബൈല്‍ ഫോണില്‍ അഞ്ച് സെക്കന്‍ഡ് സെറ്റ് ചെയ്യുക. ചിത്രത്തിന്റെ എല്ലാ ഭാഗത്തേക്കും നോക്കു. വലത്തും, ഇടത്തും മധ്യത്തിലും നോക്കുക. ഇതാ അനുവദിച്ച സമയം അവസാനിച്ചിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ മുകള്‍ ഭാഗത്തേക്ക് നോക്കൂ, അവിടെ പതുങ്ങി ഇരിപ്പുണ്ട് എലി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+