Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍ത്താവിന്റെ ചീത്തവിളിയും പരിഹാസവും, യുവതി കുറച്ചത് 22 കിലോ; പിന്നാലെ സംഭവിച്ചത് !

മോസ്‌കോ: ഭര്‍ത്താവില്‍ നിന്നുണ്ടായ നിരന്തരമുള്ള പരിഹാസത്തെ തുടര്‍ന്നാണ് യാന ബൊബ്രോവ എന്ന സ്ത്രീ തന്റെ ശരീര ഭാരം കുറയ്ക്കണമെന്ന് തീരുമാനിച്ചത്. ഇതിനായി വലിയ പരിശ്രമവും അവരുടെ ഭാഗത്തു നിന്നുണ്ടായി. അങ്ങനെ പട്ടിണി വരെ കിടന്ന് അവര്‍ 22 കിലോ ശരീരഭാരം കുറച്ചു. എന്നാല്‍ ഇതിന് ശേഷം സംഭവിച്ച കാര്യങ്ങളാണ് എല്ലാവരെയും ശരിക്കും ഞെട്ടിച്ചു. ശരീരഭാരം അമിതമായി കുറഞ്ഞതിനെ തുടര്‍ന്ന് യാനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇതിന് പിന്നാലെ യാനയെ ഭര്‍ത്താവ് ഉപേക്ഷിക്കുകയും ചെയ്തു. നിലവില്‍ യാനയ്ക്ക് 1.61 മീറ്റര്‍ ഉയരവും 22 കിലോ ഭാരവുമാണുള്ളത്. റഷ്യയിലെ ബെല്‍ഗൊറോഡില്‍ നിന്നുള്ള യാന ബൊബ്രോവ ഭാരം കുറയ്ക്കാനുള്ള യാത്രയെ കുറിച്ച് റഷ്യന്‍ ടി വി ഷോയായ ബിയോണ്ട് ദി ബോര്‍ഡറില്‍ വെളിപ്പെടുത്തിയതിന് ശേഷമാണ് വാര്‍ത്തകളില്‍ ഇടം നേടിയത്.

yana

തന്റെ കവിളുകള്‍ തടിച്ചതാണെന്നും തന്റെ ശരീരത്തെ ഭര്‍ത്താവ് നിരന്തരം കളിയാക്കുകയും തുടര്‍ന്നതോടെയാണ് ഭാരം കുറയ്ക്കാന്‍ തീരുമാനിച്ചതെന്ന് യാന്‍ പറഞ്ഞു. 'പഠിക്കുന്ന കാലത്ത് ശരീര ഭാരം കുറയ്ക്കണമെന്ന ചിന്ത എന്റെ മനസിലുണ്ടായിരുന്നു. ആ ആഗ്രഹത്തിന് വേണ്ടി ഭക്ഷണം പരിമിതപ്പെടുത്തി. കഠിനമായ വ്യായാമം ചെയ്തു. ഇപ്പോള്‍ തനിക്ക് കുക്കികള്‍, ചായ, വെള്ളം, മിഠായി, ചെറിയ കഷ്ണം ചീസ് എന്നിവ ഒരു നേരത്തെ ഭക്ഷണത്തിന് മതിയാകും'- യാന ബൊബ്രോവ പറഞ്ഞു.

'ഭക്ഷണം ക്രമീകരിച്ചതോടെയാണ് തന്റെ ശരീരത്തില്‍ വലിയ തോതിലുള്ള മാറ്റങ്ങള്‍ ദൃശ്യമായത്. എന്നാല്‍ ഭര്‍ത്താവ് തന്റെ ഭക്ഷണ ക്രമത്തെ ഒരിക്കലും എതിര്‍ത്തിരുന്നില്ല. ഇതിന് പകരം ഞാന്‍ സാമൂഹികമായി ഇടപഴകുന്നത് അദ്ദേഹം കുറച്ചു. ഇതിന് വേണ്ടി എന്റെ ജോലി ഉപക്ഷിക്കാനാണ് ആദ്യം പറഞ്ഞത്. അങ്ങനെ ദിവസങ്ങള്‍ നീണ്ടുപോയി. എന്റെ ശരീരം ഇങ്ങനെയായി'-യാന ബൊബ്രോവ പറഞ്ഞു.

അതേസമയം, യാനയുടെ ശരീരം മെലിഞ്ഞു ഉണങ്ങിയതോടെ ഭര്‍ത്താവ് അവരെ ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ താന്‍ ഒരിക്കലും തന്റെ ഭര്‍ത്താവിനെയും കുടുംബത്തെയും കുറ്റപ്പെടുത്താന്‍ തയ്യാറായിട്ടില്ലെന്ന് ടി വി പരിപാടിയില്‍ യാന പറഞ്ഞു. ഷോയില്‍ സംസാരിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യാനയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പോഷകാഹാര വിദഗ്ധനായ മറീന മകിഷ ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ യാനയുടെ ജീവിത കഥ കേട്ട് ഞെട്ടി. യാന നിസ്നി നോവ്ഗൊറോഡില്‍ ചികിത്സ ആരംഭിച്ചതായി ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. അവിടെ വൈദ്യ പരിചരണത്തോടൊപ്പം സൈക്കോതെറാപ്പി കൗണ്‍സിലിംഗും യാനയ്ക്ക് നല്‍കുന്നുണ്ട്. യാനയുടെ ഭാരം ചില സമയങ്ങളില്‍ 17 കിലോഗ്രാമായി കുറഞ്ഞുവെന്നും റിപ്പോര്‍ട്ടുകള്‍ പരാമര്‍ശിക്കുന്നു. ഷോയില്‍ പങ്കെടുക്കുന്നതിന് മുമ്പാണോ ശേഷമാണോ ഇത് സംഭവിച്ചതെന്ന് വ്യക്തമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+