'ഇതൊക്കെയാണ് ട്രൂ ലവ്'; വിവാഹ സര്‍ട്ടിഫിക്കറ്റ് ടാറ്റു ചെയ്ത് ഭര്‍ത്താവ്, ഞെട്ടലില്‍ ഭാര്യ ചെയ്തത്
തന്റെ ഭാര്യയെ വാലന്റൈന്‍സ് ദിനത്തില്‍ സര്‍പ്രൈസ് ചെയ്യാന്‍ വര്‍ഷങ്ങളായി വാള് കരുതുന്നു.

അവന് ഒരു കല്യാണം കഴിച്ചാല്‍ ശരിയാകും', നമ്മുടെ നാട്ടിലൊക്കെ പഴമക്കാര്‍ പറയുന്ന ഒരു സ്ഥിരം ഡയലോഗാണിത്. എന്നാല്‍ ചിലരുടെ കാര്യത്തില്‍ ഇതൊക്കെ വെറും വാക്കായി മാറും. എന്നാല്‍ ഒരു വിവാഹം മനുഷ്യനെ മാറ്റിമറിച്ച കഥയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ ഭാര്യയോടുള്ള സ്നേഹം പ്രകടിപ്പിച്ച രീതിയാണ് സോഷ്യല്‍ മീഡിയയെ അടക്കം അമ്പരപ്പിച്ചിരിക്കുന്നത്. ആരെയും ഒരു ഞെട്ടിക്കുന്ന തരത്തിലുള്ള ഒരു ടാറ്റു തന്റെ ശരീരത്തില്‍ പച്ചകുത്തിയാണ് ഇദ്ദേഹം എല്ലാവരെയും അമ്പരപ്പിച്ചത്.

കയ്യിലെ ടാറ്റു
ഭാര്യയോടുള്ള സ്നേഹം കൊണ്ടൊക്കെ അവരുടെ പോരും ഫോട്ടോയുമൊക്കെ ടാറ്റു ചെയ്യുന്നവരെ കുറിച്ച് നമ്മള് കേട്ടിട്ടുണ്ട്. എന്നാല്‍ തായ്ലാന്‍ഡിലെ ഈ യുവാവ് തന്റെ ഭാര്യയോടുള്ള സ്നേഹം കൊണ്ട് സ്വന്തം വിവാഹ സര്‍ട്ടിഫിക്കറ്റാണ് കയ്യില്‍ ടാറ്റു ചെയ്തത്. വാലന്റൈന്‍സ് ദിനത്തിലാണ് ഇയാള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഈ ടാറ്റു ചെയ്തത്.

എല്ലാവരും ഞെട്ടി
എല്ലാവരും തങ്ങളുടെ പങ്കാളികളെ വാലന്റൈന്‍സ് ദിനത്തില്‍ ഞെട്ടിക്കാന്‍ പല പദ്ധതികളും ആസൂത്രണം ചെയ്യാറുണ്ട്. എന്നാല്‍ യുവാവിന്റെ വ്യത്യസ്തമായ ഐഡിയ കണ്ട് എല്ലാവരും ഞെട്ടി. വാള് എന്ന വ്യക്തി തന്റെ വിവാഹ സര്‍ട്ടിഫിക്കറ്റ് കൈയില്‍ ടാറ്റു ചെയ്യാന്‍ ടാറ്റൂ കലാകാരന്റെ പാര്‍ലറില്‍ മണിക്കൂറുകളോളം ചെലവഴിച്ചെന്ന് തായ് ദിനപത്രമായ ഖാസോദ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആദ്യത്തെ ആള്
ഇത് ആദ്യമായാണ് ഒരാള്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് കയ്യില്‍ ടാറ്റു ചെയ്യുന്നതെന്ന് ടാറ്റു ചെയ്തുകൊടുത്ത ആള് പറഞ്ഞു. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വൈറലാകുകയും ചെയ്തു. തന്റെ കൈത്തണ്ടയിലാണ് ഇയാള്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് ടാറ്റു ചെയ്തത്.

സര്‍പ്രൈസ് ചെയ്യാന്‍
തന്റെ ഭാര്യയുമായുള്ള വിവാഹ ഉടമ്പടി ശരീരത്തില്‍ ടാറ്റു ചെയ്തതോടെ താന്‍ വലിയ സന്തോഷത്തിലാണെന്ന് വാള് പറഞ്ഞു. തന്റെ ഭാര്യയെ വാലന്റൈന്‍സ് ദിനത്തില്‍ സര്‍പ്രൈസ് ചെയ്യാന്‍ വര്‍ഷങ്ങളായി വാള് കരുതുന്നു. എന്നാല്‍ ഇപ്പോഴാണ് ഇതിന് ഒരു അവസരം ലഭിച്ചത്. പൂക്കള്‍ക്കും ചോക്ലേറ്റുകള്‍ക്കും പകരം വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്നായിരുന്നു വാളിന്റെ ആഗ്രഹം.

സോഷ്യല്‍ മീഡിയയില്‍ വൈറല്‍
അതുകൊണ്ടാണ് ഇങ്ങനെ ഒരു സാഹസികത കാണിച്ചതെന്ന് വാള് പറയുന്നു. വിവാഹ സര്‍ട്ടിഫിക്കറ്റ് അതേ പോലെ കോപ്പി ചെയ്താണ് ടാറ്റു ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ ചിത്രങ്ങള്‍ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി രംഗത്തെത്തുന്നത്. അദ്ദേഹം സ്നേഹം എത്രമാത്ര് വലുതാണെന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നത്.
-
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ












Click it and Unblock the Notifications