രണ്ട് ഭാര്യമാരും ഒരേ സമയത്ത് ഗർഭിണി; ഇവർക്ക് കൂട്ടിന് 'മൂന്നാം ഭാര്യ'യുമായി അർമാൻ, ഒടുവിൽ സംഭവിച്ചത്

ആ പെണ്‍കുട്ടിയോട് ദേഷ്യം മുഴുവന്‍ പ്രകടിപ്പിച്ചു. ഇതിന് ശേഷം രണ്ട് പേരെയും വീട്ടില്‍ നിന്ന് പുറത്താക്കാനും ശ്രമിച്ചു.

arman

ഹൈദരാബാദ്: ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള അര്‍മാന്‍ മാലിക്ക് മാസങ്ങള്‍ക്ക് മുമ്പാണ് തന്റെ രണ്ട് ഭാര്യമാരും ഗര്‍ഭിണികളാണെന്ന വാര്‍ത്ത ലോകത്തോട് വിളിച്ചുപറഞ്ഞത്. ഇതിന് പിന്നാലെ പരിഹാസവും അധിക്ഷേപവും അര്‍മാന്‍ മാലിക്ക് നേരിട്ടിരുന്നു. 2011ല്‍ ആണ് അര്‍മാന്‍ മാലിക്ക് ആദ്യ വിവാഹം കഴിക്കുന്നത്. പായലായിരുന്നു വധു. ഈ ബന്ധത്തില്‍ ഒരു മകനുമുണ്ട്. പിന്നീട് പായലിന്റെ ആത്മസുഹൃത്തായ കൃതികയെ 2018ല്‍ വിവാഹം കഴിച്ചു.

പുതിയ വിവാഹം

പുതിയ വിവാഹം

ഇരുവരും ഒരേ സമയത്ത് ഗര്‍ഭിണികളായ വിവരം പങ്കുവച്ചതോടെ സോഷ്യല്‍ മീഡിയ നിരന്തരം അദ്ദേഹത്തെ പരിഹസിച്ചിരുന്നു. എന്നാല്‍ തന്റെ ഭാര്യമാരുടെ ഗര്‍ഭകാല വിശേഷങ്ങളുമായി അദ്ദേഹം വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമായി. എന്നാല്‍ ഇപ്പോഴിതാ രണ്ട് ഭാര്യമാര്‍ക്ക് കൂട്ടായി അര്‍മാന്‍ പുതിയ വിവാഹം കഴിച്ചെന്ന തരത്തിലുള്ള ഒറു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരിക്കുന്നത്.

അര്‍മാന്‍ വെളിപ്പെടുത്തുന്നത്

അര്‍മാന്‍ വെളിപ്പെടുത്തുന്നത്

ഇത് കണ്ട് രണ്ട് ഭാര്യമാരുടെയും പ്രതികരണമാണ് എല്ലാവരെയും ഞെട്ടിക്കുന്നത്. എന്നാല്‍ വീഡിയോയുടെ അവസാനമാണ് സത്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് അര്‍മാന്‍ വെളിപ്പെടുത്തുന്നത്. വീട്ടില്‍ അര്‍മാന്‍ അവരറിയാതെ ക്യാമറകള്‍ സെറ്റ് ചെയ്തിരുന്നു. പെട്ടെന്ന് വീട്ടിലേക്ക് ഒരു പെണ്‍കുട്ടിയുമായി വരണമാല്യത്തില്‍ അര്‍മാന്‍ കടന്നുവരുകയാണ് ചെയ്യുന്നത്.

അര്‍മാനുമായി തര്‍ക്കിച്ചു

അര്‍മാനുമായി തര്‍ക്കിച്ചു

ഇത് കണ്ട് ഭാര്യമാര്‍ ദേഷ്യത്തോടെയാണ് പ്രതികരിച്ചത്. ഇതും പറഞ്ഞ് രണ്ട് ഭാര്യമാരും അര്‍മാനുമായി തര്‍ക്കിച്ചു. ആ പെണ്‍കുട്ടിയോട് ദേഷ്യം മുഴുവന്‍ പ്രകടിപ്പിച്ചു. ഇതിന് ശേഷം രണ്ട് പേരെയും വീട്ടില്‍ നിന്ന് പുറത്താക്കാനും ശ്രമിച്ചു. എന്നാല്‍ പ്രശ്‌നം കയ്യില്‍ നിന്നും പോകുമെന്ന് അറിഞ്ഞതോടെ അര്‍മാന്‍ സത്യാവസ്ഥ വെളിപ്പെടുത്തി.

മാപ്പ് പറയാനും അര്‍മാന്‍ മറന്നില്ല

മാപ്പ് പറയാനും അര്‍മാന്‍ മറന്നില്ല

ഇതൊരു പ്രാങ്ക് വീഡിയോ ആണെന്നാണ് അര്‍മാന്‍ പറഞ്ഞത്. ഭാര്യമാരെ പറ്റിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നാണ് അര്‍മാന്‍ പറയുന്നത്. സത്യാവസ്ഥ വെളിപ്പെടുത്തിയെങ്കിലും വളരെ രൂക്ഷമായാണ് ഭാര്യമാര്‍ പ്രതികരിച്ചത്. ദേഷ്യപ്പെടട അര്‍മാനെ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചു. പിന്നീട് അവരെ ആശ്വസിപ്പിച്ച് മാപ്പ് പറയാനും അര്‍മാന്‍ മറന്നില്ല.

ജനിക്കാന്‍ പോകുന്ന കുട്ടികളുടെ ആരോഗ്യത്തെ

ജനിക്കാന്‍ പോകുന്ന കുട്ടികളുടെ ആരോഗ്യത്തെ

അതേസമയം, അര്‍മാന്റെ ഈ വീഡിയോയ്്‌ക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. സ്ത്രീകള്‍ ഏറ്റവും സന്തോഷമായി ഇരിക്കേണ്ട കാലമാണ് ഗര്‍ഭകാലം. ആ സമയത്ത് ഭാര്യമാരെ സമ്മര്‍ദ്ദത്തിലാക്കുന്ന ഇത്തരം വീഡിയോകള്‍ ചെയ്യരുതെന്നാണ് ആരാധകര്‍ പറയുന്നത്. ഇങ്ങനെ ചെയ്യുന്നത് ജനിക്കാന്‍ പോകുന്ന കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന വിമര്‍ശനമാണ് ചിലര്‍ ഉന്നയിച്ചത്.

ഏറ്റവും കൂടുതല്‍ അരാധകരുള്ള യൂട്യൂബര്‍

ഏറ്റവും കൂടുതല്‍ അരാധകരുള്ള യൂട്യൂബര്‍

എന്നാല്‍ എല്ലാവരും അറിഞ്ഞുകൊണ്ടുളള പ്രാങ്കാണിതെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. കുടുംബം മുഴുവന്‍ അഭിനയിക്കുകയാണെന്നും പ്രേക്ഷകരെ പറ്റിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നുമാണ് മറ്റ് ചിലര്‍ പ്രതികരിക്കുന്നത്. അതേസമയം, ഏറ്റവും കൂടുതല്‍ അരാധകരുള്ള യൂട്യൂബര്‍മാരില്‍ ഒരാളാണ് അര്‍മാന്‍ മാലിക്.

സോഷ്യല്‍ മീഡിയയില്‍ വൈറൽ

സോഷ്യല്‍ മീഡിയയില്‍ വൈറൽ

ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമായി ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് അദ്ദേഹത്തിനുള്ളത്. ഇദ്ദേഹത്തിന്റെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. 1.5 മില്യണ്‍ ഫോളോവേഴ്സാണ് ഇന്‍സ്റ്റഗ്രാമിലുള്ളത്. രണ്ട് മില്യണ്‍ സബ്സ്‌ക്രൈബര്‍മാരാണ് അദ്ദേഹത്തിന് യൂട്യൂബിലുള്ളത്.

ഭാര്യമാർ ഒരുമിച്ച് ഗര്‍ഭിണിയായ വിവരം

ഭാര്യമാർ ഒരുമിച്ച് ഗര്‍ഭിണിയായ വിവരം

ഇവര്‍ പങ്കുവയ്ക്കുന്ന മിക്ക ഫോട്ടോകളിലും നാല് പേരും ഒരുമിച്ചാണ് എത്താറുള്ളത്. അര്‍മാന്റെ രമ്ട് ഭാര്യമായും ഒരേ സമയത്ത് ഗര്‍ഭിണിയായതിനെ സോഷ്യല്‍ മീഡിയ വിമര്‍ശിച്ചിരുന്നു. രണ്ട് ഭാര്യമാർ ഒരുമിച്ച് ഗര്‍ഭിണിയായ വിവരം പങ്കുവച്ചത് തെറ്റായ രീതിയില്‍ പ്രശസ്തി നേടാനും അതുവഴി പണം സമ്പാദിക്കാനുമാണെന്നാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്. തന്റെ സര്‍ഗാത്മകമായ കഴിവുകൊണ്ടല്ല അര്‍മാന്‍ ശ്രദ്ധ നേടുന്നതെന്നും ഇത് ശരിയായ രീതിയല്ലെന്നുമാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം വിമര്‍ശിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+