5000 രൂപ മാത്രം വരുമാനമുണ്ടായിരുന്ന കാലം, ഇന്ന് യുട്യൂബർ നമ്പര്‍ വണ്‍ ആയി ഭുവന്‍ ഭാം, ആസ്തി അറിയുമോ?
മുംബൈ: ഇന്ത്യ യുട്യൂബര്‍മാരും ഇന്‍ഫ്‌ളുവന്‍സര്‍മാരും നിറഞ്ഞൊരു നാടാണ്. നിരവധി പേര്‍ അതിലൂടെ വലിയ തുക തന്നെ സമ്പാദിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ തന്നെ യുട്യൂബര്‍മാരില്‍ ആരാണ് ഒന്നാമന്‍. പലരുടെയും പേര് മുന്നില്‍ വരാം. പക്ഷേ ഇതൊരു വമ്പന്‍ സെലിബ്രിറ്റിയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയ താരം കൂടിയാണ്. ഭുവന്‍ റാം എന്ന ചെറുപ്പക്കാരനെ കുറിച്ചാണ് പറഞ്ഞ് വരുന്നത്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തമാശ നിറഞ്ഞ വീഡിയോകളിലൂടെ ആളുകളെ ചിരിപ്പിക്കുന്നത് ഭുവന്‍ മുന്നിലാണ്. നിരവധി ആരാധകരും അദ്ദേഹത്തിന്റെ വീഡിയോകള്‍ക്കുണ്ട്. അതുകൊണ്ട് തന്നെ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണവും വളരെ കൂടുതലാണ്. ഭുവന്‍ ബാം ഇന്ന് ഇന്ത്യയിലെ ഏറ്റവും ആസ്തിയുള്ള യുട്യൂബറായി മാറിയിരിക്കുകയാണ്. എന്റര്‍ടെയിന്‍മെന്റ് മേഖലയിലെ ഏറ്റവും ധനികനായ യുട്യൂബറാണ് ഭുവന്‍. നൂറ് കോടിയില്‍ അധികമാണ് അദ്ദേഹത്തിന്റെ ആസ്തി.

എന്റര്‍ടെയിന്‍മെന്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ട് തന്നെ അത്ര എളുപ്പത്തിലായിരുന്നു ഭുവന്റെ വളര്‍ച്ച. വളരെ തുച്ഛമായ തുകയ്ക്ക് ജോലി ചെയ്തിരുന്ന കാലം അദ്ദേഹത്തിനുണ്ടായിരുന്നു. സംഗീതജ്ഞനായിട്ടാണ് ഭുവന്‍ കരിയര്‍ ആരംഭിച്ചത്. എന്നാല്‍ പലപ്പോഴും അവസരം കിട്ടാന്‍ അദ്ദേഹം ബുദ്ധിമുട്ടി. കഫേകളിലും, റെസ്റ്റോറന്റുകളിലും പാട്ട് പാടിയാണ് ഭുവന്‍ തന്റെ വരുമാനം കണ്ടെത്തിയിരുന്നത്. മാസം 5000 രൂപ മാത്രമായിരുന്നു ആ സമയത്ത് ഭുവന്റെ വരുമാനം.
ജീവിതം ഒരിക്കലും രക്ഷപ്പെടില്ലെന്ന് കരുതി ഇരുക്കുമ്പോഴാണ് ഭുവന്‍ യുട്യൂബ് കണ്ടന്റിലേക്ക് നീങ്ങുന്നത്. തുടര്‍ന്ന് അവിടെ വീഡോയകള്‍ ചെയ്യാന്‍ തുടങ്ങി. ബിബി കി വൈന്‍സ്, ഭുവന്‍ ഭാം ഷോട്ട് ടു ഫേയിം എന്നിവയാണ് വമ്പന്‍ ഹിറ്റായ എന്റര്‍ടെയിനിംഗ് വീഡിയോകള്‍. യുട്യൂബ് സീരീസുകള്‍ വലിയ രീതിയില്‍ ആളുകള്‍ ഏറ്റെടുക്കുന്നതാണ് പിന്നീട് കണ്ടത്. 26 മില്യണില്‍ അധികം സബ്‌സ്‌ക്രൈബേഴ്‌സ് ഭുവനുണ്ട്.
ബോളിവുഡിലെ താരങ്ങള്‍ക്ക് വരെ ഭുവന്‍ ചിരപരിചിതനാണ്. അടുത്തിടെ ഒടിടിയിലും തന്റെ സാന്നിധ്യം അറിയിച്ചിരുന്നു ഭുവന്‍. മ്യൂസിക് വീഡിയോകളിലാണ് അദ്ദേഹം അഭിനയിച്ചത്. ഇതെല്ലാം ഭുവനെ ജനങ്ങളില്‍ കൂടുതല്‍ പോപ്പുലറാക്കാനാണ് സഹായിച്ചത്. എന്റര്‍ടെയിന്‍മെന്റ് സെക്ടറില്‍ ഏറ്റവും കൂടുതല്‍ വരുമാനം ഉള്ള ഇന്ത്യന്‍ യുട്യൂബറായി ഭുവന്‍ മാറുകയായിരുന്നു. അദ്ദേഹത്തിന്റെ വരുമാനം മാസങ്ങള്‍ക്കിടെയാണ് വര്‍ധിച്ചിരിക്കുന്നത്. 122 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി.
പരസ്യത്തില്‍ നിന്നുള്ള വരുമാനം, വെബ് സീരീസ്, സിനിമയിലെ വേഷങ്ങള്‍, യുട്യൂബ് എന്നിവയില്‍ നിന്നെല്ലാം ലഭിക്കുന്ന വരുമാനത്തിലൂടെയാണ് ഭുവന്‍ യുട്യൂബിലെ ഏറ്റവും വലിയ ധനികനായത്. നേരത്തെ കണ്ടന്റ് ക്രിയേറ്ററായ റോഷന് വേണ്ട സഹായങ്ങളെല്ലാം ചെയ്ത് ഭുവന്‍ വൈറലായിരുന്നു. ജൂണില്‍ റോഷന്റെ വീടിലുണ്ടായ തീപ്പിടുത്തതില്‍ വീഡിയോ നിര്‍മിക്കുന്നതിന് ആവശ്യമായ ഗാഡ്ജറ്റുകളെല്ലാം കത്തി നശിച്ചു. റോഷന്‍ ടോക്‌സ് എന്ന പരിപാടിയാണ് അദ്ദേഹത്തിനുണ്ട്. ഈ സാധനങ്ങളെല്ലാ വാങ്ങിയശേഷം ഭുവന്‍ റോഷന് അയച്ച് കൊടുക്കുകയായിരുന്നു.












Click it and Unblock the Notifications