അനുഷ്കയെ സുന്ദരിയാക്കിയതിന് പിന്നിൽ 62 പേരുടെ അദ്ധ്വാനം, അതും 32 മണിക്കൂർ കൊണ്ട്!
ലോക പ്രശസ്ത ഫാഷൻ ഡിസൈനർ സബ്യസാചി മുഖർജിയാണ് ഇരുവരുടെയും വിവാഹ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തത്.
ദില്ലി: വിരാട് കോലിയുടെയും അനുഷ്ക ശർമ്മയുടെയും താരവിവാഹം തന്നെയാണ് ഇപ്പോഴും സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. പിന്നാലെകൂടിയ മാധ്യമങ്ങളെ അതിവിദഗ്ദമായി കബളിപ്പിച്ചായിരുന്നു ഇരുവരും ഇറ്റലിയിൽ വച്ച് വിവാഹിതരായത്. മിലാനിലെ അത്യാഢംബര റിസോർട്ടിൽ നടന്ന വിവാഹചടങ്ങിലെ വെഡ്ഡിംഗ് തീമും വസ്ത്രങ്ങളുമാണ് ഏവരുടെയും മനംകവർന്നത്.
ലോക പ്രശസ്ത ഫാഷൻ ഡിസൈനർ സബ്യസാചി മുഖർജിയാണ് ഇരുവരുടെയും വിവാഹ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തത്. അനുഷ്കയുടെ നേർത്ത പിങ്ക് നിറത്തിലുള്ള ലെഹങ്കയെക്കുറിച്ച് സബസ്യാ മുഖർജി തന്നെ വിവരങ്ങൾ പങ്കുവെച്ചതോടെ ആരാധകർ ശരിക്കും ഞെട്ടിപ്പോയി.

32 മണിക്കൂർ....
സബസ്യാ മുഖർജിക്ക് കീഴിലുള്ള 67 ഫാഷൻ ഡിസൈൻമാർ 32 മണിക്കൂർ കൊണ്ടാണ് അനുഷ്കയുടെ ലെഹങ്ക തയ്യാറാക്കിയത്. പട്ടുനൂലിൽ തീർത്ത പിങ്ക് നിറത്തിലുള്ള ലെഹങ്കയിൽ അതിമനോഹരമായ അലങ്കാരങ്ങളുമുണ്ടായിരുന്നു.

ചിത്രശലഭങ്ങൾ...
ഏവരുടെയും മനംകവർന്ന ലെഹങ്കയിൽ പതിപ്പിച്ചിരുന്ന മുത്തുകളും വജ്രങ്ങളുമാണ് ഏറെ ആകർഷകമായത്. ഇതോടൊപ്പം പട്ടുനൂലിനാൽ തീർത്ത ചിത്രശലഭങ്ങളുടെ ഡിസൈനും കൂടുതൽ പകിട്ടുനൽകി. മനോഹരമായ ലെഹങ്കയ്ക്കൊപ്പം സബസ്യാ മുഖർജി തയ്യാറാക്കിയ ജിമിക്കി കമ്മലും നെക്ലസുമാണ് അനുഷ്ക ധരിച്ചിരുന്നത്. ഇതെല്ലാംകൂടി അണിഞ്ഞിപ്പോൾ അനുഷ്ക ശരിക്കും മിന്നിതിളങ്ങിയെന്നാണ് ആരാധാകർ പറയുന്നത്.

ഷെർവാണിയിൽ...
വിരാട് കോലിയുടെ ഷെർവാണിയിലുമുണ്ട് സബസ്യാ മുഖർജിയുടെ കലാവിരുതുകൾ. ബനാറസ് പട്ട് ഉപയോഗിച്ചാണ് ഷെർവാണിയിൽ അലങ്കാരപ്പണികൾ തീർത്തത്. ഇതോടൊപ്പം വെഡ്ഢിംഗ് തീമിന് യോജിച്ച തലപ്പാവിനും നേർത്ത പിങ്ക് നിറം നൽകി. നേരത്തെ വിവാഹനിശ്ചയത്തിനും സബസ്യാ മുഖർജി തയ്യാറാക്കിയ വസ്ത്രങ്ങളും ആഭരണങ്ങളുമാണ് ഇരുവരുമണിഞ്ഞത്.

വിവാഹം...
ഇറ്റലിയിലെ അത്യാഢംബര റിസോർട്ടായ ടസ്കനിൽ വച്ചായിരുന്നു വിരാട്-അനുഷ്ക വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹചടങ്ങിൽ പങ്കെടുത്തത്. മിന്നുകെട്ടിന് ശേഷം ഇരുവരും നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.












Click it and Unblock the Notifications