റോളക്‌സിന്റെ മെഗാ കളക്ഷന്‍, വിരാട് കോലിയുടെ വാച്ച് ശേഖരം ഞെട്ടിക്കും, വില ഇങ്ങനെ
വിരാട് കോലി വലിയ ആഢംബര പ്രിയനാണ്. ഫാഷന്‍ അടക്കമുള്ള എല്ലാ കാര്യങ്ങളും അദ്ദേഹത്തിന് വലിയ താല്‍പര്യമുണ്ട്. കോലിക്ക് പ്രത്യേകമായി ഒരു വാച്ച് ശേഖരം തന്നെയുണ്ട്. ആരെയും അമ്പരപ്പിക്കുന്ന കളക്ഷനുകള്‍ ഇതിലുണ്ട്. ഇന്ത്യന്‍ ടീമില്‍ തന്നെ ഹര്‍ദിക് പാണ്ഡ്യയ്ക്കും വിരാടിനുമാണ് ഇത്തരത്തില്‍ വമ്പന്‍ വാച്ച് കളക്ഷനുകള്‍ ഉള്ളത് പലപ്പോഴും സോഷ്യല്‍ മീഡിയ പേജുകളില്‍ വാച്ചുകളുടെ ചിത്രങ്ങള്‍ കടന്നുവരാറുണ്ട്.
പല പരിപാടികളിലും കോലി ധരിക്കാറുള്ളതാണ് ആരാധകര്‍ പ്രത്യേകമായി ശ്രദ്ധിക്കാറുള്ളത്. സ്വന്തം ചിത്രങ്ങള്‍ പങ്കുവെക്കുമ്പോള്‍ ഇത്തരം ആഢംബര വാച്ചുകളും അതില്‍ ഇടംപിടിക്കാറുണ്ട്. അത്തരത്തില്‍ കോലിയുടെ ശേഖരത്തിലെ ആഢംബര വാച്ചുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

റോളക്‌സിന്റെ ഡേയ്‌റ്റോണ
റോളക്‌സിന്റെ അത്യാഢംബര വാച്ചായ ഡേയ്‌റ്റോണ റെയിന്‍ബോ എവറോസ് ഗോള്‍ഡാണ് കോലിയുടെ വാച്ച് ശേഖരത്തിലെ പ്രമുഖന്‍. 36 ബാക്വറ്റ് കട്ട് വജ്രങ്ങളാണ് ഇതില്‍ പതിപ്പിച്ചിരിക്കുന്നത്. മോട്ടോര്‍ റേസിംഗുമായി ബന്ധപ്പെടുത്തിയാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. ഇതിന്റെ വില 4.6 കോടി രൂപയാണ്.
സെറാമിക് ബെസല്‍
റോളക്‌സ് ഡേയ്‌റ്റോണയുടെ മറ്റൊരു മോഡലായ ഐസ് ബ്ലൂ ഡയല്‍ ആന്‍ഡ് ബ്രൗണ്‍ സെറാമിക് ബെസലും കോലിയുടെ കൈവശമുണ്ട്. സണ്‍റേ ഫിനിഷിംഗാണ് ഇതിനുള്ളത്. വൈറ്റ് ഗോള്‍ഡ് ഈസ്‌റ്റേണ്‍ അറബിക് നമ്പറുകളുള്ള ഡയലാണ് ഇതിനുള്ളത്. പ്ലാറ്റിനത്തിലാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. 1.23 കോടിയാണ് ഈ വാച്ചിന്റെ വില.
പഥക് ഫിലിപ്പി കളക്ഷന്‍
പ്ലാറ്റിനം പഥക് ഫിലിപ്പി ഗ്രാന്‍ഡ് കളക്ഷന്‍ വാച്ചുകളാണ് കോലിയുടെ ശേഖരത്തിലെ മറ്റൊരു ആഢംബര വാച്ച. രണ്ട് കോടി രൂപയാണ് ഇതിന്റെ വില. പച്ചയും കറുപ്പും ചേര്‍ന്ന റിമ്മാണ് ഇതിനുള്ളത്. മണിക്കൂര്‍ സൂചിക സ്വര്‍ണത്തിലും പ്ലാറ്റിനം കേസിലുമാണ് ഇവ നിര്‍മിച്ചിരിക്കുന്നത്.
ഡബില്‍ ബാലന്‍സ് വീല്‍
ഔഡിമാര്‍സ് പിഗ്വെറ്റ് റോയല്‍ ഓക്കിന്റെ ഡബിള്‍ ബാലന്‍സ് വീലാണ് കോലിയുടെ ശേഖരത്തിലെ മറ്റൊരു പ്രമുഖന്‍. 18 കാരറ്റ് പിങ്ക് ഗോള്‍ഡ് കേസിലാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. സഫയര്‍ ക്രിസ്റ്റല്‍ പതിപ്പിച്ച് പിന്‍ഭാഗവും ഈ വാച്ചിന്റെ പ്രത്യേകതയാണ്. ചാര നിറത്തിലുള്ള ഡയലാണ് ഇതിനുള്ളത്. 1.2 കോടിയാണ് ഈ വാച്ചിന്റെ വില.
ഡേയ്‌റ്റോണ ഗ്രീന്‍ ഡയല്‍
18 ക്യാരറ്റ് ഗോള്‍ഡില്‍ തയ്യാറാക്കിയ യെല്ലോ ഗോള്‍ഡ് റോളക്‌സ് ഡെയ്‌റ്റോണ ഗ്രീന്‍ ഡയലാണ് കോലിയുടെ ശേഖരത്തിലുള്ള മറ്റൊരു വാച്ച്. ഇതിന്റെ ഗ്രീന്‍ ഡയലാണ് ഏറ്റവും ആകര്‍ഷിക്കുന്നത്. സ്‌ക്രാച്ച് പ്രൂഫാണിത്. 1.1 കോടിയാണ് വില.
പഥക് ഫിലിപ്പ് വാച്ച്
പഥക് ഫിലിപ്പ് അക്വാനട്ടാണ് മറ്റൊരു പ്രമുഖ ആഢംബര വാച്ച്. 87 ലക്ഷമാണ് വില. ഇതിന് ബ്രൗണ്‍ നിറത്തിലുള്ള ഡയലാണ് ഉള്ളത്. അക്ഷരങ്ങള്‍ സ്വര്‍ണത്തില്‍ പൊതിഞ്ഞാണ് ഉണ്ടാവുക. റോസ് ഗോള്‍ഡും ചേര്‍ത്ത ഭാഗങ്ങളാണ് ഇതിനുള്ളത്.












Click it and Unblock the Notifications