നാളെയാണ് ആ ദിനം; വിഷു ബംബർ എടുത്തിട്ടുണ്ടോ? ഫലം എങ്ങനെ അറിയാം, അടിച്ചാൽ എന്തുചെയ്യണം?
വിഷു ബംബർ ലോട്ടറി എടുത്ത് പ്രതീക്ഷയോടെ കാത്തിരിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ്. വിപണിയിൽ ഇറക്കിയ 42 ലക്ഷം ടിക്കറ്റുകളിൽ 92,200 ടിക്കറ്റുകൾ മാത്രമാണ് ഇനി വിൽക്കാനുള്ളത്. 300 രൂപയാണ് ടിക്കറ്റിന്റെ വില.
വിഷു ബംബർ ലോട്ടറിയുടെ ഒന്നാം സമ്മാനം 12 കോടി രൂപയാണ്. രണ്ടാം സമ്മാനം ആറ് പരമ്പരകളിലായി ഒരു കോടി രൂപ വീതവും മൂന്നാം സമ്മാനം ആറ് പരമ്പരകളിലായി 10 ലക്ഷം രൂപ വീതവും നാലാം സമ്മാനം ആറ് പരമ്പരകളിലായി അഞ്ച് ലക്ഷം രൂപ വീതവുമാണ്. അഞ്ച് മുതൽ ഒമ്പത് വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നൽകും.

പ്രൈസ് മണി ക്ലെയിം ചെയ്യാൻ ആവശ്യമായ രേഖകൾ?
സമ്മാനം ലഭിച്ച ടിക്കറ്റിൻ്റെ ഇരുവശങ്ങളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പി. ഒരു ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ രണ്ട് പാസ്‌പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോകൾ. നിങ്ങളുടെ പാൻ കാർഡിൻ്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
റവന്യൂ സ്റ്റാമ്പ് സഹിതം വെബ്സൈറ്റിൽ ലഭ്യമായ ഫോമിൽ അവാർഡ് തുകയുടെ രസീത്. ഐഡി പ്രൂഫ് (ആധാർ കാർഡ്, പാൻ കാർഡ്, റേഷൻ കാർഡ്, വോട്ടേഴ്‌സ് ഐഡി മുതലായവ) എന്നിവയാണ് ആവശ്യമായി വരുന്ന രേഖകൾ..
2023 ലെ ബംബർ ലോട്ടറിയുടെ 12 കോടിയുടെ ഒന്നാം സമ്മാനം VE 475588 ടിക്കറ്റിനാണ് ലഭിച്ചിരുന്നത്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറ് പേർക്കായിരുന്നു സമ്മാനം. രണ്ടാം സമ്മാനം നേടിയയത് VA 513003, VB 678985, VC 743934, VD 175757, VE 797565, VG 642218 എന്നീ ടിക്കറ്റുകൾക്കായിരുന്നു.
300 രൂപയായിരുന്നു ടിക്കറ്റ് വില. വി എ, വി ബി, വി സി, വി ഇ വി ജി സീരുസുകളാണ് ടിക്കറ്റിനുണ്ടായിരുന്നത്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറ് സീരിസുകൾക്കാണ് ലഭിച്ചത്. മൂന്നാം സമ്മാനം 10 ലക്ഷം വീതം 6 സീരീസുകൾക്കായിരുന്നു. നാലാം സമ്മാനം അഞ്ച് ലക്ഷം വീതം ആറ് സീരീസുകൾക്കായിരുന്നു. അഞ്ചാം സമ്മാനം 2 ലക്ഷം വീതം ആറ് സീരുസുകൾക്ക്. കൂടാതെ 5000, 2000, 1000, 500, 300 രൂപയുടെ നിരവധി സമ്മാനങ്ങളും ഉണ്ടായിരുന്നു . മൊത്തം സമ്മാനത്തുക 49,46,12,000 രൂപ. ഏജന്റ് പ്രൈസ് 4,94,61,200 രൂപ ആയിരുന്നു.
അതേ സമയം ഇപ്രവാശ്യം വിഷു ബംബറിന്റെ നറുക്കെടുപ്പിനൊപ്പം 10 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന മൺസൂൺ ബംബറിന്റെ പ്രകാശനവും നടക്കും. 250 രൂപയാണ് മൺസൂൺ ബംബറിന്റെ ടിക്കറ്റ് വില. ഏജന്റുമാരും കച്ചവടക്കാരും വഴി നേരിട്ടാണ് കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിൽപ്പന.
ഓൺലൈൻ, വ്യാജ ടിക്കറ്റുകളിൽ വഞ്ചിതരാകരുതെന്ന് അധികൃതർ അഭ്യർത്ഥിച്ചു. നറുക്കെടുപ്പ് ഫലം statelottery.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകും.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications