കണ്ണനും കണിക്കൊന്നയും മാത്രം മതിയോ; ഐശ്വര്യത്തിനായി വിഷുക്കണിയിൽ വേണം ഈ സാധനങ്ങൾ
കണിക്കൊന്ന പൂത്തുലഞ്ഞു നിൽക്കുകയാണ്, വിഷു എത്താൻ ഇനി ദിവസങ്ങൾ മാത്രമാണ്. വിഷുക്കണി ഒരുക്കാനും സദ്യയൊരുക്കാനും ഒക്കെയുള്ള ആവേശവും ആരംഭിച്ചുകഴിഞ്ഞു. വെടി വാങ്ങാനും വിഷുപ്പുടവ വാങ്ങാനും ഓട്ടം തുടങ്ങി. ഇപ്പോൾ തന്നെ നാടും നഗരവും വിഷു മയത്തിലായിക്കഴിഞ്ഞു. വിഷുവിന് ഏറ്റവും പ്രധാനപ്പെട്ടത് വിഷുക്കണി തന്നെയാണ്. വിഷുക്കണി കണ്ടുകൊണ്ടാണ് വിഷു ദിനം തുടങ്ങുന്നത്. കണി കാണുന്നത് ഐശ്വര്യമായിട്ടാണ് കരുതുന്നത്. അതുകൊണ്ട് തന്നെ അതിന് ഇത്രമാത്രം പ്രാധാന്യം ലഭിക്കുന്നതും.
കണി ഒരുക്കുന്നതും കണികാണുന്നതും വിഷുവിന്റെ പ്രധാന ഘടകം ആയതുകൊണ്ടുതന്നെ എന്തൊക്കെയാണ് വിഷുക്കണി തയ്യാറാക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ടത്. എന്തൊക്കെ സാധനങ്ങൾ ആണ് കണി ഒരുക്കാനായി ആവശ്യമുള്ളത്. കണി എന്ന് പറയുമ്പോൾ ആദ്യം ഓർമയിലേക്ക് വരുന്നത് കണിക്കൊന്ന ആയിരിക്കും. എന്നാൽ അതുമാത്രമല്ല, കണിയിലെ ഘടകങ്ങൾ. വിഷുക്കൊന്നയും കൃഷ്ണവിഗ്രഹവും ധാന്യശേഖരങ്ങളും കണിയിൽ വേണം. പരമ്പരാഗത രീതിയിൽ നിന്ന് വിഷുക്കണിയും ഒരുപാട് മാറിയിട്ടുണ്ടാകും. എന്നാൽ ഇപ്പോഴും കൃത്യമായി കണി ഒരുക്കുന്നവർ ഉണ്ട്. കണി എങ്ങനെ ഒരുക്കണമെന്ന് നോക്കിയാലോ...

വിഷുക്കണിക്ക് ആവശ്യമായ സാധനങ്ങൾ:
കണിക്കൊന്ന
കൃഷ്ണവിഗ്രഹം
നിലവിളക്ക്
ഉരുളി
കോടിമുണ്ട്
വെറ്റില, അടയ്ക്ക
നാണയങ്ങൾ
നാളികേരം പാതി
പച്ചക്കറികൾ
മാമ്പഴം, ചക്ക, ഇലയോട് കൂടിയ തണ്ട് പൊട്ടിക്കാത്ത മാങ്ങ ഉൾപ്പെടെയുള്ള പഴങ്ങൾ
വാൽക്കണ്ണാടി
കണിവെള്ളരി
കൺമഷിയും ചാന്തും.. ഇവയൊക്കെ വളരെ പ്രധാനപ്പെട്ടതാണ്..
കിഴക്കോട്ട് തിരിയിട്ട് കത്തിച്ചുവെച്ച നിലവിളക്ക് കണിയിലെ പ്രധാനപ്പെട്ട ഒന്നാണ്. കിഴക്കോട്ട് തിരിയിട്ട് കത്തിച്ചുവെച്ച നിലവിളക്ക് ഐശ്വര്യത്തിന്റെ പ്രതീതി നൽകുന്നു. പ്രഞ്ചത്തിനെയാണ് ഉരുളി സൂചിപ്പിക്കുന്നത്. കാലപുരുഷന്റെ കിരീടമെന്ന സൂചനയാണ് കണിക്കൊന്ന നൽകുന്നത്. നാണയങ്ങളും വിഷുക്കൈനീട്ടവും ധനലക്ഷ്മിയെ സൂചിപ്പിക്കുന്നു. ഫലങ്ങളും പച്ചക്കറികളും ധാന്യങ്ങളും സമൃദ്ധമായ കാർഷിക കാലത്തെ ആണ് സൂചപ്പിക്കുന്നത്.
സാധാരണയായി വീട്ടിലെ മുതിർന്നവരായിരിക്കും കണി ഒരുക്കുന്നത്. രാത്രി തന്നെ കണി ഒരുക്കി വെക്കും. രാവിലെ എഴുന്നേറ്റ പാട് കണികാണാൻ വേണ്ടിയാണ് ഇത് ചെയ്യുന്നത്. രാവിലെ കണ്ണു തുറക്കാതെ എഴുന്നേൽക്കും. കണിയായിരിക്കണം ആദ്യം കാണേണ്ടത്.
എഴുന്നേറ്റയുടൻ കാണാൻ അതിരാവിലെ മറ്റ് കുടുംബാംഗങ്ങളെ വിളിച്ചുണർത്തി കണി കാണിക്കും. ഐശ്വര്യവും സമൃദ്ധിയുമാണ് ഈ കണി. കണികണ്ട് കഴിഞ്ഞ ശേഷം മുതിർന്നവർ തന്നെ കുട്ടികൾക്കും മറ്റും നാണയങ്ങളോ നോട്ടുകളോ വിഷുക്കൈനീട്ടമായി നൽകും.
ഈ രണ്ട് പക്ഷികളെ തൊട്ടാൽ മരണം ഉറപ്പ്.. ശരീരത്തിൽ കൊടും വിഷം! അമ്പരപ്പ്
വിഷുദിനത്തിൽ കണി കണ്ടുകഴിഞ്ഞാൽ കണ്ടത്തിൽ കൈവിത്തിടൽ പ്രധാന ചടങ്ങാണ്. കാർഷിക സമൃദ്ധിയുടെ ആഘോഷം തന്നെയാണ് കണി എന്നതിലൂടെ നമ്മൾ കാണുന്നത്. . ശബരിമല, ഗുരുവായൂർ ക്ഷേത്രങ്ങളിൽ കണികാണാനായി വലിയ ഭക്തജനത്തിരക്ക് വിഷുദിനത്തിൽ അനുഭവപ്പെടാറുണ്ട്. കണി കണ്ടുകഴിഞ്ഞാൽ പലഹാരങ്ങൾ കഴിക്കുകയും ചെയ്യും.












Click it and Unblock the Notifications