മോദി ധ്യാനമിരിക്കുന്ന വിവേകാനന്ദപ്പാറ മാത്രമല്ല; കന്യാകുമാരിയിൽ കാണാൻ ഏറെയുണ്ട് കാഴ്ചകൾ
പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെ വിവേകാനന്ദ പാറയിൽ ധ്യാനമിരിക്കാൻ എത്തുകയാണ്. ഇതോടെ ദേശീയ ശ്രദ്ധയിൽ എത്തിയിരിക്കുകയാണ് മൂന്ന് സാഗരങ്ങളുടേയും സംഗമ കേന്ദ്രത്തിലെ വിവേകാനന്ദ സ്മാരകം. ഇന്ത്യയുടെ തെക്കേ അറ്റത്ത് കന്യാകു മാരിയിലുള്ള വാവതുറൈ മുനമ്പിൽ നിന്ന് 500 മീറ്ററോളം അകലെ കടലിലായി രണ്ടു പാറകളിൽ ഒന്നാണ്, വിവേകാനന്ദപ്പാറ.
കന്യാകുമാരിയിൽ കടലിന് നടുവിൽ 1892 ഡിസംബറിൽ സ്വാമി വിവേകാനന്ദൻ മൂന്ന് ദിവസം തുടർച്ചയായി തപസ്സനുഷ്ഠിച്ച പാറയാണ് വിവേകാന്ദ പാറ എന്ന് അറിയപ്പെടുന്നത്. കടൽ നീന്തിക്കടന്ന് ഇവിടെയെത്തി ധ്യാനത്തിൽ ഇരുന്ന നരേന്ദ്രനെന്ന യുവാവ് മൂന്ന് ദിവസത്തിന് ശേഷം പ്രബോധിതനായി സ്വാമി വിവേകാനന്ദനായി മാറി എന്നാണ് വിശ്വാസം.

1962 ൽ സ്വാമി വിവേകാന്ദന്റെ ജന്മശതാബ്ദിയോടനുബന്ധിച്ചാണ് കന്യാകുമാരിയിൽ സ്മാരകം എന്ന ആശയം ഉണ്ടാവുന്നത്. ശ്രീരാമകൃഷ്ണ മിഷനുമായി ചേർന്ന് ഏകനാഥ് റാനഡെ സ്മാരക നിർമാണത്തിനായി വിവേകാന്ദ സ്മാരക സമിതി രൂപവത്ക്കരിച്ചു. മന്നത്ത് പത്മനാഭൻ പ്രസിഡന്റും ഏകനാഥ് റാനഡെ സെക്രട്ടറിയുമായുള്ള സ്മാരകസമിതിയാണ് നിർമാണം പൂർത്തിയാക്കിയത്.
1970 സെപ്റ്റംബർ 2 ന് അന്നത്തെ രാഷ്ട്രപതി വി വി ഗിരി സ്മാരകം ഉദ്ഘാടനം ചെയ്തു. കന്യാകുമാരിയുടെ ഭംഗി കാണാൻ നിരവധി ആളുകൾ ഇവിടേയ്ക്ക് എത്താറുണ്ട്. കന്യാകുമാരിയിലെത്തിയാൽ നമുക്ക് കാണാനായി എന്തൊക്കെയാണ് ഉള്ളത് എന്ന് നോക്കാം
ദേവി കന്യാകുമാരി ഒറ്റക്കാലിൽ നിന്ന് തപസ്സനുഷ്ഠിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ശ്രീപാദപ്പാറ വിവേകാനന്ദപ്പാറയിലാണ്. ദേവിയുടേതെന്ന് വിശ്വസിക്കപ്പെടുന്ന പാദമുദ്ര അഥവാ ശ്രീപാദം ഇപ്പോഴും അവിടെ പൂജിക്കപ്പെടുന്നുണ്ട്. വിവേകാനന്ദ സ്വാമികളുടെ പ്രതിമ സ്ഥാപിച്ച വിവേകാനന്ദ മണ്ഡപം ആണ് മുഖ്യാകർഷണം. സന്ദർശകർക്ക് ധ്യാനിച്ചിരിക്കാനുള്ള ധ്യാന മണ്ഡപവും ഇതിനോട് അനുബന്ധിച്ച് ഉണ്ട്. ധ്യാനമണ്ഡപം ഇന്ത്യയിലെ വിവിധ ക്ഷേത്രനിർമ്മാണ രീതി സമന്വയിപ്പിച്ച് ഉണ്ടാക്കിയതാണ്.
ബംഗാൾ ഉൾക്കടലും, അറബിക്കടലും, ഇന്ത്യൻ മഹാസമുദ്രവും യോജിച്ച് ഒന്നായിത്തീരുന്ന ത്രിവേണി സമുദ്രസംഗമം ഇവിടെ നിന്നും കാണാം. വിവേകാനന്ദ മണ്ഡപം, ശ്രീപാദ മണ്ഡപം എന്നിവയാണ് പാറയിലുള്ള മുഖ്യമായ രണ്ട് നിർമ്മിതികൾ. കടലിൽ പ്രധാന പാറയ്ക്കരികിൽ ഉള്ള മറ്റൊരു പാറയിൽ തിരുവള്ളുവരുടെ ഒരു മഹാദീർഘകായപ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.
വിവേകാനന്ദപ്പാറയുമായി ബന്ധപ്പെട്ട് കന്യാകുമാരിയിൽ തന്നെയുള്ള വിവേകാനന്ദ കേന്ദ്രം സഞ്ചാരികൾ സന്ദർശിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട സ്ഥലമാണ്. വിവേകാനന്ദപ്പാറയിലെ കെട്ടിടങ്ങൾ നിർമ്മിച്ചതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ഏക്നാഥ് റാനേഡയുടെ സ്മാരകമായ ഒരു കാഴ്ച ബംഗ്ലാവും ഈ കേന്ദ്രത്തിലുണ്ട്. പ്രകൃതിവാസ്തുവിദ്യയുമായും ഊർജ്ജസംരക്ഷണവുമായും ബന്ധപ്പെട്ട അറിവ് ലഭ്യമാകുന്ന ഒരു പ്രദർശനശാലയും ഇവിടെ കാണാം.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications