ബി ടെക് ബിരുദധാരികള്‍ക്ക് എക്‌സ് എല്‍ ഡൈനാമിക്സില്‍ സുവര്‍ണ്ണാവസരം
കോട്ടയം :എക്‌സ് എല്‍ ഡൈനാമിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് ബിടെക് ,ബി ഇ ബിരുദ ധാരികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. കോഴ്‌സ് കഴിഞ്ഞിറങ്ങിയവര്‍ക്കും അപേക്ഷിക്കാം. അഞ്ചു വര്‍ഷം വരെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. കോട്ടയത്തായിരിക്കും നിയമനം. ഇംഗ്ലീഷ് നന്നായി സംസാരിക്കാനും എഴുതാനും അറിയണം.
ഓണ്‍ലൈന്‍ ബാങ്കിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന എക്‌സ് എല്‍ ഡൈനാമിക്‌സില്‍ ഡാറ്റാ ബേസ് അടിസ്ഥാനമാക്കിയുളള
ജോലികളായിരിക്കും പ്രധാനമായും ഉണ്ടാവുക. ഉപഭോക്താക്കളുടെ കൃത്യമായ വിവര ശേഖരണമാണ് ജോലിയുടെ പ്രധാന മാനദണ്ഡം. കൂടാതെ ഉപഭോക്തൃ ബന്ധം കാത്തു സൂക്ഷിക്കാനറിയുന്നവരുമായിരിക്കണം.

താത്പര്യമുളളവര്‍ ജൂലൈ 18 ന് 10നും 12 നും ഇടയില്‍ താഴെ പറയുന്ന അഡ്രസ്സുമായി ബന്ധപ്പെടണം
മംഗളം കോളേജ് ഓഫ് എന്‍ജിനീയറിങ്
മംഗളം എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍
ഏറ്റുമാനൂര്‍
കോട്ടയം
കേരള-686631


Click it and Unblock the Notifications