Get Updates
Get notified of breaking news, exclusive insights, and must-see stories!

കാപ്പിക്ക് 4 ഡോളര്‍ വാങ്ങി; 115 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള കോടീശ്വരന്റെ ഭാര്യ ചൂടായി; നടന്നത് ഇങ്ങനെ

വാഷിംഗ്ടണ്‍: കോടീശ്വരന്‍ വാറന്‍ ബഫറ്റിനെ എല്ലാവര്‍ക്കും അറിയാം. പക്ഷേ ഇപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ പെരുമാറ്റമാണ് എല്ലായിടത്തും വൈറലായിരിക്കുന്നത്. ഒരു ചായക്ക് വില കൂടി പോയതിന്റെ പേരില്‍ അവരുണ്ടാക്കിയ കോലാഹലങ്ങള്‍ വൈറലായിരിക്കുകയാണ്. വാറന്റെ ഭാര്യ ആസ്ട്രിഡ് ബഫറ്റ് ജീവനക്കാരോട് പരാതി പറയുന്നതാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരിക്കുന്നത്.

ഒരു കാപ്പിയുടെ വിലയെ ചൊല്ലിയാണ് പ്രശ്‌നങ്ങളുണ്ടായത്. അലന്‍ ആന്‍ഡ് കോയുടെ വാര്‍ഷിക പരിപാടി ഇദാഹോയിലെ സണ്‍ വാലിയില്‍ വെച്ചായിരുന്നു നടന്‍. 77കാരിയായി ആസ്ട്രിഡ് ചടങ്ങില്‍ ഒട്ടും സന്തോഷവതിയായിരുന്നു. കാപ്പിക്ക് നാല് ഡോളര്‍ നല്‍കുന്നതായിരുന്നു പ്രശ്‌നം. 300 രൂപയോളം വരും ഇത്.കാപ്പിക്ക് 300 രൂപ വാങ്ങുന്നതില്‍ ആകെ രോഷാകുലയായിരുന്നു വാറന്‍ ബഫറ്റിന്റെ ഭാര്യ.

warren-buffett-2023

തനിക്ക് നാല് ഡോളറിന് ഒരു വലിയ പാത്രം നിറയെ കാപ്പി ലഭിക്കുമെനനാണ് ഇവര്‍ ഇവിടെയുള്ള ജീവനക്കാരിയോട് പറഞ്ഞത്. ഇത് നിരവധി പേരെയാണ് ഞെട്ടിച്ചിരിക്കുന്നത്. വാറന്‍ ബഫറ്റിന്റെ ആസ്തി കേട്ടാല്‍ ആരും അമ്പരന്ന് പോകും. അത് തന്നെയാണ് ഇവിടെ ഞെട്ടിച്ച കാര്യം. 115 ബില്യണാണ് വാറന്റെ ആസ്തി. ലോകത്തെ ഏഴാമത് ധനികനായ വ്യക്തിയാണ് വാറന്‍.

ബെര്‍ക്ഷയര്‍ ഹഥാവേ എന്ന കമ്പനിയുടെ സിഇഒ കൂടിയാണ് അദ്ദേഹം. മറ്റ് കോടീശ്വരന്മാരെ പോലെ ബഫറ്റ് അധികം ആഢംബരമായ വീട്ടില്‍ അല്ല താമസിക്കുന്നത്. 1958ല്‍ ഒമാഹയില്‍ വാങ്ങിയ അതേ വീട്ടിലാണ് അദ്ദേഹം താമസിക്കുന്നത്. 31500 ഡോളറിനാണ് അദ്ദേഹം ഈ വീട് വാങ്ങിയത്.അതേസമയം വാറന്‍ ബഫറ്റിന്റെ ഇപ്പോള്‍ താമസിക്കുന്ന വീടിന്റെ വിപണി മൂല്യം രണ്ടര ലക്ഷം ഡോളറില്‍ അധികമാണ്. എന്നാല്‍ നാല് ഡോളര്‍ കാപ്പിക്ക് നല്‍കാന്‍ ആസ്ട്രിഡ് തയ്യാറാവാത്തത് എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്.

യുഎസ്സില്‍ നിരവധി മാധ്യമങ്ങള്‍ ഇക്കാര്യം വാര്‍ത്തയാക്കി. എന്നാല്‍ എന്താണ് ഇതിന് പിന്നിലെ കാരണമെന്ന് ആര്‍ക്കും അറിയില്ല. ആസ്ട്രിഡ്, വാറന്റെ രണ്ടാം ഭാര്യയാണ്. 2006ലാണ് ഇവര്‍ വിവാഹിതരാവുന്നത്. അതിന് മുമ്പ് ഒമാഹയിലെ ഒരു ഫ്രഞ്ച് കഫേയില്‍ വെയ്ട്രസായിരുന്നു ആസ്ട്രിഡ്. അവിടെ വെച്ചാണ് ഇരുവരും തമ്മില്‍ കണ്ടുമുട്ടുന്നതും, പരിചയത്തിലാവുന്നതും. ഒരുപക്ഷേ പഴയ ജീവിതശൈലിയാവാം അവരെ കാപ്പിയുടെ വില ചോദ്യം ചെയ്യാന്‍ പ്രേരിപ്പിച്ചത്.

വാറന്‍ ബഫറ്റ് ധാനധര്‍മങ്ങള്‍ക്ക് പേരുകേട്ട വ്യക്തി കൂടിയാണ്. പത്ത് മില്യണ്‍ മൂല്യം ഓഹരികള്‍ നേരത്തെ ഗേറ്റ്‌സ് ഫാണ്ടേഷനായി നല്‍കിയിരുന്നു. ഇതിന് 36.1 മില്യണായിരുന്നു മൂല്യം. വാറന്‍ ബഫറ്റ് നേരത്തെ ഒരു മില്യണ്‍ മൂല്യം വരുന്ന ഓഹരികള്‍ അദ്ദേഹത്തിന്റെ ആദ്യ ഭാര്യ സൂസന്‍ തോംപ്‌സണ്‍ ബഫറ്റിന്റെ പേരിലുള്ള ഫൗണ്ടേഷനായി നല്‍കിയിരുന്നു. മക്കളായ സൂസന്‍, ഹവാര്‍ഡ്, പീറ്റര്‍ ബഫറ്റ് എന്നിവര്‍ക്കായും ഓഹരികള്‍ അദ്ദേഹം നല്‍കിയിരുന്നു. ഇത്രയൊക്കെ വലിയ തുക നല്‍കുന്ന അദ്ദേഹത്തിന്റെ ഭാര്യയില്‍ നിന്ന് ഇത്തരമൊരു പെരുമാറ്റം പ്രതീക്ഷിച്ചില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+