Viral Video: വമ്പന്‍ മോഷണം നടത്തി രക്ഷപ്പെടാന്‍ ഒറ്റയോട്ടം; വാതിലില്‍ ഇടിച്ച് കള്ളന്‍ ബോധംകെട്ടു
ഇനി പറയാന്‍ പോകുന്നത് ഒരു വമ്പന്‍ മോഷണത്തെക്കുറിച്ചാണ്. ലക്ഷക്കണക്കിന് രൂപയുടെ സാധനം മോഷ്ടിച്ച് 17 വയസുകാരനായ ഒരു മോഷ്ടാവിനെക്കുറിച്ച്. പക്ഷേ സംഭവത്തെക്കുറിച്ച് പറഞ്ഞ് അവസാനം എത്തുമ്പോള്‍ നിങ്ങള്‍ ഒരു പക്ഷേ ചിരിക്കുകയോ അയ്യോ എന്ന് സഹതപിക്കുകയോ ചെയ്യും.
സംഭവത്തെക്കുറിച്ച് വിശദമായി അറിയാം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആണ്.
ലോകത്ത് ഒരു കള്ളനും ഈ അവസ്ഥ വന്നുകാണില്ല. വീഡിയോ കാണുമ്പോൾ ഒരുപക്ഷേ നിങ്ങളും ഇത് തന്നെ പറയും..

വില പിടിപ്പുള്ളതൊക്കെ മോഷ്ടിച്ച് കടയിൽ നിന്ന് ഓടിരക്ഷപ്പെടാനായിരുന്നു കള്ളന്റെ പദ്ധതി. കടയിൽ കയറി മൊത്തത്തിൽ ഒന്ന് നോക്കി, മോഷണം തുടങ്ങി..വില പിടിപ്പുള്ള സാധനം തന്നെ മോഷ്ടിച്ചു. വാഷിംഗ്ടണിലെ ബെല്ലെവ്യൂവിലാണ് സംഭവം നടന്നത്. പൊലീസ് പറയുന്നതനുസരിച്ച് 17 വയസുകാരനായ കള്ളൻ ലൂയിസ് വിറ്റൺ ഷോറൂമിൽ പ്രദർശനത്തിന് വച്ചിരിക്കുകയായിരുന്ന 1.46 ലക്ഷം വില പിടിപ്പുള്ള ബാഗുകൾ ആയിരുന്നു മോഷ്ടിച്ചത്.

രാത്രിയായിരുന്നു പകൽ തന്നെയായിരുന്നു സംഭവം. മോഷണം നടത്തിയ ശേഷം അവൻ ലക്ഷ്യം രക്ഷപ്പെടുക എന്നത് ആയിരുന്നു. നല്ല ഒന്നാന്തരം ഓട്ടം വെച്ചു കൊടുത്തു. അവിടെയായിരുന്നു ട്വിസ്റ്റ്. രക്ഷപ്പെടാനായില്ലെന്നു മാത്രമല്ല ബോധം പോവുകയും ചെയ്തു.

രക്ഷപ്പെടാനുള്ള പരിഭ്രമത്തിനിടിയിൽ കടയിൽ സ്ഥാപിച്ചിരുന്ന ഗ്ലാസിൽ തട്ടി അവന്റെ ബോധം പോവുകയായിരുന്നു, ഗ്ലാസിൽ ഇടിച്ച ഇയാൾ നിലത്ത് വീഴുകയും ചെയ്തു. കള്ളനെ പറഞ്ഞിട്ട് കാര്യമില്ല, അവിടെ ഗ്ലാസ് ഉണ്ടെന്ന് തോന്നില്ല. തുറന്നുവെച്ച വാതിലാണെന്നോ തോന്നുകയുള്ളു. അത് കൊണ്ടാണ് കള്ളൻ അതുവഴി ഓടിപ്പോകാൻ ശ്രമിച്ചത്. ഓടിയതും ഗ്ലാസിനിടിച്ച് ബോധം പോയി വീണു.

പ്രതിക്ക് 17 വയസ് മാത്രമേ പ്രായമുള്ളൂ അതുകൊണ്ട് തന്നെ ഇയാളുടെ പേര് പ്രോസിക്യൂട്ടർമാർ വെളിപ്പെടുത്തിയിട്ടില്ല. പക്ഷ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.












Click it and Unblock the Notifications