ഇന്ത്യയിലെ അടുത്ത തലമുറയിലെ വ്യവസായ പ്രമുഖര്‍ ഇവരാണ്!!
ഇന്ത്യയില്‍ ഇപ്പോള്‍ കോടികളുടെ ബിസിനസ്സുകള്‍ നടത്തുന്ന കോടീശ്വരന്മാര്‍ക്കെല്ലാം പ്രായം 60 കഴിഞ്ഞു. ഇവര്‍ക്ക് ശേഷം ആരായിരിക്കും അടുത്ത വ്യവസായ പ്രമുഖര്‍ എന്നാണ് ലോകം ഉറ്റു നോക്കുന്നത്.
അടുത്ത തലമുറയില്‍ ഇന്ത്യന്‍ വ്യാപാരമേഖല അടക്കി വാഴാന്‍ പോകുന്ന ചെറുപ്പക്കാര്‍ ഇവരാണ്.. തുടര്‍ന്ന് വായിക്കൂ...

ഇഷ അംബാനി, ആകാശ് അംബാനി
ഇന്ത്യയിലെ കോടീശ്വരനായ മുകേഷ് അംബാനിയുടെ മക്കള്‍ ഇഷയും, ആകാശും. പ്രായം 25. റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ ഇനിയും ഉയരങ്ങളിലേക്ക് പടുത്തുയര്‍ത്താന്‍ പോകുന്നത് ഇവരാണ്.

റോഷ്ണി നഡാര്‍ മല്‍ഹോത്ര
ബില്ല്യനയര്‍ ശിവ് നഡാറിന്റെ ഏക മകള്‍ റോഷ്ണി നഡാര്‍(34). എച്ച്‌സിഎല്‍ ലിമിറ്റിഡിന്റെ ഹെല്‍ത്ത് കെയര്‍, ടാലന്റ് കെയര്‍, ടെക്‌നോളജി എന്നിവയില്‍ വിജയകരമായ വിപ്ലവം നടത്തുകയാണ് റോഷ്ണി.

കവിന്‍ ഭാരതി മിട്ടാല്‍
ഇന്ത്യയിലെ ടോപ്പ് വയര്‍ലെസ് സര്‍വ്വീസായ ഭാരതി എയര്‍ടെല്‍ ലിമിറ്റഡ് കൊണ്ടുവന്ന സുനില്‍ ഭാരതി മിട്ടാലിന്റെ മകന്‍ കവിന്‍ ഭാരതി മിട്ടാല്‍(28). 20ാം വയസ്സില്‍ മൊബൈല്‍ അപ്ലിക്കേഷനായ ആപ്പ്‌സ്പാര്‍ക്ക് നിര്‍മ്മിച്ചായിരുന്നു കവിന്റെ തുടക്കം. 2012 ല്‍ വാട്ട്‌സ് ആപ്പിന് തുല്യമായ ഹൈക്ക് മെസന്‍ജര് കൊണ്ടുവന്നു

അനന്യശ്രീ ബിര്‍ള
ആദിത്യ ബിര്‍ളയുടെ ബിസിനസ്സുകള്‍ 28ാം വയസ്സിലാണ് കുമാര്‍ മംഗളം ബിര്‍ള നോക്കി നടത്താന്‍ ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ മകള്‍ അനന്യശ്രീ 17 വയസ്സിലേക്ക് അച്ഛന്റെ ബിസിനസ്സിലേക്ക് ചുവട് വെച്ചു. 21ാം വയസ്സില്‍ ഇക്കണോമിക്‌സ് ആന്‍ഡ് മാനേജ്‌മെന്റ് സ്റ്റഡീസ് പഠിച്ചിറങ്ങുമ്പോള്‍ 20മില്യണ്‍ ഡോളരിന്റെ ബിസിനസ്സുകാരിയാണ് അനന്യശ്രീ.












Click it and Unblock the Notifications