Get Updates
Get notified of breaking news, exclusive insights, and must-see stories!

നിന്റെ പരേഡിന് ഞങ്ങളാണ് കാശ് മുടക്കുന്നത്, എന്തിന് വേണ്ടിയാണത്; ചാള്‍സ് രാജാവിനെ ഞെട്ടിച്ച് ചോദ്യം

ലണ്ടന്‍: ബ്രിട്ടനില്‍ എലിസബത്ത് രാജ്ഞിയുടെ മരണശേഷം ചാള്‍സ് രാജാവിനോടുള്ള താല്‍പര്യം ജനങ്ങള്‍ക്കിടയില്‍ കുറയും. ഇതുവരെ കാണാത്തതും കേള്‍ക്കാത്തതുമായ കാര്യങ്ങളാണ് ബ്രിട്ടനില്‍ നടക്കുന്നത്. നേരത്തെ അദ്ദേഹത്തിന്റെ തന്നെ രണ്ട് വീഡിയോകള്‍ പുറത്തുവന്നതോടെ തന്നെ ചാള്‍സിനെതിരെ ജനരോഷമുണ്ടായിരുന്നു.

ഇപ്പോള്‍ അദ്ദേഹത്തിന്റെ ഭരണം വേണ്ടെന്ന രീതിയിലാണ് ജനങ്ങള്‍ പ്രതികരിക്കുന്നത്. പരസ്യമായി ചാള്‍സിനെ ചോദ്യം ചെയ്യുന്ന തരത്തിലേക്ക് ജനങ്ങള്‍ എത്തിയിരിക്കുകയാണ്. ഇതുവരെ ഒരു രാജാവും നേരിടാത്ത പ്രതിസന്ധിയാണ് ചാള്‍സ് നേരിടുന്നത്. വിശദമായ വിവരങ്ങളിലേക്ക്...

1

image credit: lowkey instagram page

വെയ്ല്‍സിലൂടെ നടന്നുപോകുമ്പോഴാണ് ചാള്‍സ് രാജാവിനെതിരെ ജനരോഷം ഉയര്‍ന്നത്. ജീവിത ചെലവ് കൂടി ജനങ്ങളാകെ പ്രതിസന്ധിയില്‍ നില്‍ക്കുന്നതാണ് പ്രധാന പ്രശ്‌നം. കാര്‍ഡിഫില്‍ വെച്ച് ജനങ്ങളുമായി സംസാരിക്കവെയാണ് ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ അദ്ദേഹത്തെ ചോദ്യം ചെയ്തത്. രാജാവെന്ന നിലയില്‍ രാജ്യത്തിന്റ പണമാണ് ചാള്‍സിന് ലഭിക്കുന്നതെന്ന് ഇയാല്‍ പറഞ്ഞു. രാജകുടുംബത്തിന് പണം നല്‍കുന്നത്, ജനങ്ങള്‍ അവരുടെ നിത്യ ചെലവുകള്‍ നടത്താന്‍ പണം ഉണ്ടാക്കാന്‍ കഷ്ടപ്പെടുന്ന സമയത്താണെന്നും ഇയാള്‍ തുറന്നടിച്ചു.

2

നീണ്ട വരിയിലുള്ള ആളുകള്‍ക്ക് കൈകൊടുത്ത് നടന്ന് നീങ്ങുകയായിരുന്നു ചാള്‍സ് രാജാവ്. ഇതിനിടയിലാണ് ഒരാള്‍ മുന്നോട്ട് വന്നത്. ഞങ്ങളുടെ വീട്ടിലെ അടുപ്പ് കത്തിക്കാന്‍ പോലും പാടുപെടുകയാണ്. പക്ഷേ നിന്റെ പരേഡിന് ഞങ്ങള്‍ പണം മുടക്കേണ്ട അവസ്ഥയാണെന്നും ഇയാള്‍ ചാള്‍സിന്റെ മുഖത്ത് നോക്കി പറഞ്ഞു. നികുതി അടയ്ക്കുന്നവര്‍ നൂറ് മില്യണ്‍ യൂറോയാണ് നിങ്ങള്‍ക്ക് വേണ്ടി അടയ്ക്കുന്നത്. എന്ത് കാര്യത്തിനാണ് ഈ തുക ഞങ്ങള്‍ അടയ്ക്കുന്നതെന്നും ചാള്‍സ് രാജാവിനോട് ഇയാള്‍ ചോദിച്ചു.

3

ഇയാള്‍ പറഞ്ഞത് കേട്ട് ചാള്‍സ് സ്തബ്ധനായി പോയി പോകുന്നുണ്ട്. എന്നാല്‍ എന്തൊക്കെയോ അവ്യക്തമായി പരഞ്ഞ് ചാള്‍സ് അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. രാജ്യത്ത് അതിശക്തമായ പണപ്പെരുപ്പവും, ജനങ്ങളുടെ വാങ്ങല്‍ ശേഷി പിന്നോട്ട് പോവുകയും ചെയ്തത് വലിയ പ്രതിസന്ധിയാണ് രാജ്യത്ത് വിളിച്ച് വരുത്തിയിരിക്കുന്നത്. ഇന്ധന വില കുതിച്ച് കയറുകയാണ്. യുക്രൈന്‍ യുദ്ധം ബ്രിട്ടനെ ശരിക്കും തകര്‍ക്കുകയായിരുന്നു. പുതിയ പ്രധാനമന്ത്രി ലിസ് ട്രസ്് ഇന്ധന വില വര്‍ധിക്കുന്നത് തടയാനായി പുതിയ നയം രൂപീകരിച്ചിട്ടുണ്ട്.

4

രാജ്യത്ത് രോഷമുണ്ടെങ്കിലും വെയ്ല്‍സില്‍ അദ്ദേഹത്തിനുള്ള പിന്തുണ ഇപ്പോഴും ശക്തമാണ്. രാജവംശത്തിനെതിരെ ചെറിയ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. ഇവയൊന്നും വലിയ ഗ്രൂപ്പുകളല്ല നടത്തുന്നത്. അതേസമയം കാര്‍ഡിഫിലെ അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിനിടെ മറ്റൊരു രസകരമായ കാര്യവും നടന്നു. ഒരു ആരാധിക അദ്ദേഹത്തിന് ഒരു പെന്‍ സമ്മാനമായി നല്‍കിയിരിക്കുകയാണ്. അദ്ദേഹം ആ സമ്മാനം സ്വീകരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ പെന്‍ ലീക്കായ വീഡിയോ പുറത്തുവന്നിരുന്നു. ഇത് മനസ്സിലാക്കിയാണ് ആരാധിക സമ്മാനം നല്‍കിയത്.

5

ആദ്യം ചാള്‍സ് ഒന്ന് അമ്പരന്നെങ്കിലും പിന്നീട് ആ പെന്‍ സമ്മാനമായി സ്വീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പെന്‍ ലീക്കായി അദ്ദേഹത്തിന്റെ കൈയ്യിലാകെ മഷി ആയിരുന്നു. ഇതില്‍ അദ്ദേഹം രോഷാകുലനായിരുന്നു. ഉത്തര അയര്‍ലന്‍ഡില്‍ വെച്ചുള്ള ചടങ്ങിലായിരുന്നു ഈ സംഭവം നടന്നത്. ഇത്രയും കോപം അദ്ദേഹം കാണിച്ചത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. സന്ദര്‍ശക പുസ്തകത്തില്‍ ഒപ്പിടുന്നതിനിടെയായിരുന്നു സംഭവം. ദൈവമേ ഈ പെന്നിനെ ഞാന്‍ വെറുക്കുന്നുവെന്നായിരുന്നു ചാള്‍സിന്റെ പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+