Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്താ ഒരു സ്‌നേഹം; പിഞ്ചു കുഞ്ഞിനെ പോലെ സിംഹത്തിന് പാല്‍ നല്‍കി യുവാവ്, വൈറല്‍ വീഡിയോ

മനുഷ്യര്‍ മൃഗങ്ങളുമായി ഇടപഴകുന്നതിന്റെ വീഡിയോകള്‍ നമ്മള്‍ പതിവായി കാണാറുണ്ട്. ഇത്തരം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. ആളുകള്‍ക്ക് വലിയ ഇഷ്ടമാണ് ഇത്തരം വീഡിയോകള്‍ കാണുന്നത്. ചില വീഡിയോകള്‍ നമ്മളെ ഭയപ്പെടുത്തും. എന്നാല്‍ ഇപ്പോല്‍ കൗതുകമുണര്‍ത്തുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ഒരു മനുഷ്യന്‍ തന്റെ വളര്‍ത്തുമൃഗത്തെപ്പോലെ സിംഹത്തിന് പാല്‍ കൊടുക്കുന്ന വീഡിയോ ആണിത്.

1

@liontold എന്ന ഇന്‍സ്റ്റഗ്രാം പേജ് വഴിയാണ് ഈ വീഡിയോ പങ്കുവച്ചത്. വൈറലായ വീഡിയോ ഇപ്പോള്‍ ഒരു ലക്ഷത്തിനടുത്ത് പേര്‍ കണ്ടിട്ടുണ്ട്. ഒരു മനുഷ്യന്‍ സിംഹത്തിന് പാല്‍ കൊടുക്കുന്ന വീഡിയോയാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. പാല്‍ കൊടുക്കുന്ന സമയത്ത് അദ്ദേഹം ആ സിംഹത്തെ കൈകള്‍ കൊണ്ട് ലാളിക്കുകയും ചെയ്യുന്നുണ്ട്.

2

സിംഹവും വളരെ സന്തോഷത്തോടെയാണ് പാല്‍ കുടിക്കുന്നത്. സോഷ്യല്‍ മീഡിയ വളരെ സന്തോഷത്തോടെയാണ് ഈ വീഡിയോ നോക്കിക്കാണുന്നത്. ഒക്ടോബര്‍ 24ന് ശേഷമാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ഒട്ടേറെ പേര്‍ ഈ വീഡിയോ കണ്ടിട്ട് അഭിപ്രായങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.

3

ചിലര്‍ വീഡിയോയെ വിമര്‍ശിക്കുന്നുമുണ്ട്. ഈ പ്രവൃത്തി എത്രത്തോളം അപകടകരമാണെന്നും സിംഹങ്ങള്‍ കളിപ്പാട്ടങ്ങളല്ലെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്. അപകടകാരികളായ ഈ ജീവികളെ കൈകാര്യം ചെയ്യുമ്പോള്‍ മനുഷ്യന്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മറ്റുള്ളവര്‍ ആവശ്യപ്പെട്ടു.

4

ഇത് വളരെ അപകടം പിടിച്ചതാണെന്നാണ് ഒരാള്‍ കുറിച്ചത്. അവര്‍ വളര്‍ത്തുമൃഗങ്ങളല്ലെന്നാണ് അദ്ദേഹം പറയുന്നത്. എന്തായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇതാദ്യമായല്ല ഇത്തരം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ഒരു യുവതി രണ്ട് സ്ിംഹങ്ങളെ താലോലിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

5

വളര്‍ത്തു മൃഗത്തെ ലാളിക്കുന്നത് പോലെ കാട്ടിലെ രാജാവായ സിംഹത്തെ ഓമനിക്കുന്ന വീഡിയോയാണിത്. രണ്ട് സിംഹങ്ങളെ യുവതി ഓമനിക്കുന്നത് വീഡിയോയില്‍ കാണാം. എല്ലാവര്‍ക്കും പേടി തോന്നുമെങ്കിലും യുവതിയുടെ മുഖത്ത് യാതൊരുവിധ ഭയവും ഇല്ല എന്നതാണ് ഒരു പ്രത്യേകത.

6

വീഡിയോയില്‍ സ്ത്രീ സിംഹത്തിന്റെ തല തലോടുന്നത് കാണാം. സിംഹത്തിന്റെ അരികില്‍ മറ്റൊരു സിംഹം കിടക്കുന്നതും കാണാം, കൂടാതെ മറ്റുള്ള സിംഹങ്ങള്‍ അവരുടെ പിന്നില്‍ കൂട്ടില്‍ കിടക്കുന്നത് കാണാം. സിംഹത്തിന്റെ കഴുത്തില്‍ ചങ്ങലയ്ക്കിട്ട് ബന്ധിപ്പിച്ചിട്ടെങ്കിലും ഏത് സമയത്ത് ആക്രമിക്കാനുള്ള സാഹചര്യവും നിലനില്‍ക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+