കുട്ടികള്‍ ഉണ്ടാകുന്നത് നല്ലതിനോ ചീത്തയ്‌ക്കോ... നല്ലതിന് മാത്രമല്ല, ദോഷവുമാണ്...!!! മുഖം ചുളിക്കണ്ട
കുട്ടികള്‍ ഉണ്ടാകുന്നത് നല്ലതിനാണോ ദോഷത്തിനാണോ എന്ന ചോദ്യം കേട്ടാല്‍ ശരാശരി ഇന്ത്യക്കാരന്‍ മുഖം ചുളിക്കും. കാരണം ഇന്നത്തെ കാലത്ത് കുട്ടികള്‍ ഉണ്ടാവുക എന്നത് പോലും ചിലരെ സംബന്ധിച്ച് വലിയ പ്രശ്‌നമാണ്. കൃത്രിമ ഗര്‍ഭധാരണ ക്ലിനിക്കുകള്‍ പ്രതിദിനം പെരുകി വരികയാണ്.
എന്നാല്‍ നമുക്ക് ഇന്ത്യയിലെ കാര്യം മാത്രം നോക്കിയാല്‍ പോരല്ലോ( ഇന്ത്യയിലും ചിലരെങ്കിലും ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായക്കാരാണ്).
കുട്ടികള്‍ ഉണ്ടായാല്‍ ഉണ്ടാകാവുന്ന ഗുണങ്ങളേയും ദോഷങ്ങളേയും കുറിച്ച് ക്വാറയില്‍ വന്ന ചില ചര്‍ച്ചകളാണ് ഈ വാര്‍ത്തയ്ക്ക് ആധാരം. ഇതി കേട്ടാല്‍ മിക്കവരും മുഖം ചുളിക്കും എന്ന് ഉറപ്പാണ്

കുട്ടികള്‍ ഉണ്ടായാല്‍... ഉണ്ടായില്ലെങ്കില്‍
വിവാഹം കഴിക്കുക, കുട്ടികളുണ്ടാവുക, അവരെ വളര്‍ത്തി വലുതാക്കുക... ഇതൊക്കെയാണ് ഏതൊരു സാധാരണക്കാരന്റേയും ജീവിത സ്വപ്‌നങ്ങള്‍. എന്നാല്‍ സ്വപ്‌നങ്ങളല്ലല്ലോ യഥാര്‍ത്ഥ ജീവിതം.

ഗുണങ്ങള്‍
കുട്ടികളുണ്ടായാല്‍ എന്തൊക്കെയാണ് ഗുണങ്ങള്‍? നമുക്ക് അവരെ നിരുപാധികമായി സ്‌നേഹിക്കാം. അങ്ങനെ സ്‌നേഹിക്കാന്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അതിലും വലുത് പിന്നെന്താണ് ലോകത്തുള്ളത്.

വിലമതിക്കാനാവില്ല
കുട്ടികള്‍ മാതാപിതാക്കളെ സ്‌നേഹിക്കുക എന്നത് ഒരു പ്രത്യേക അനുഭൂതിയാണ്. അതിനെ വിലമതിക്കാനാവില്ല. ഏത് ടെന്‍ഷനും പമ്പ കടക്കാന്‍ കുട്ടികളുടെ സ്‌നേഹം മാത്രം മതി.

എന്തും ചെയ്യും
കുട്ടികള്‍ക്ക് വേണ്ടി എന്ത് സാഹസം ചെയ്യാനും നിങ്ങള്‍ തയ്യാറാകും. കാരണവും അവരുടെ ഹീറോയും ഹീറോയിനും എല്ലാം നിങ്ങള്‍ മാത്രമാണ്. അത് നിങ്ങള്‍ക്ക് തരുന്ന ആത്മവിശ്വാസം വളരെ വലുതായിരിക്കും.

മനുഷ്യകുലത്തിന് വേണ്ടി
മനുഷ്യ കുലത്തിന് നിങ്ങള്‍ നല്‍കുന്ന ഏറ്റവും മികച്ച സംഭാവനയാണ് നിങ്ങളുടെ കുഞ്ഞുങ്ങള്‍. അവരെ നല്ല മനുഷ്യരായി വളര്‍ത്താനായാല്‍ അതിനപ്പുറം ലോകത്തിന് നിങ്ങള്‍ ഒന്നും നല്‍കേണ്ടി വരില്ല.

നവീകരിക്കാന്‍
നിങ്ങളെ സ്വയം നവീകരിക്കാന്‍ കഴിയുന്ന അവസരമാണ് കുട്ടികളെ വളര്‍ത്തി വലുതാക്കുക എന്നത്. എന്താണ് നിങ്ങള്‍ എന്ന് സ്വയം വിലയിരുത്താനാകും... നിങ്ങള്‍ സ്വയം മെച്ചപ്പെടുത്തിക്കൊണ്ടേയിരിക്കും.

ദോഷങ്ങളും ഉണ്ട്
കുട്ടികളുണ്ടാകുമ്പോള്‍ ചില ദോഷങ്ങളും ഉണ്ട്. എന്നാല്‍ അവയില്‍ ചിലത് കേട്ട് മുഖം ചുളിക്കരുത്. പലവിധത്തില്‍ ചിന്തിക്കുന്നവരുടേതാണല്ലോ ഈ ലോകം.

ജനസംഖ്യ
കൂടുതല്‍ കുട്ടികളുണ്ടാകുമ്പോള്‍ അത് ലോകത്ത് ജനസംഖ്യാ വര്‍ദ്ധനയ്ക്ക് തന്നെ കാരണമാകും. ഇപ്പോള്‍ തന്നെ ലോകം പട്ടിണികൊണ്ട് കഷ്ടപ്പെടുകയാണ്. അതിലേക്കാണ് ഓരോ കുട്ടിയും പിറന്ന് വീഴുന്നത്.

സമയനഷ്ടം
കേട്ടാല്‍ ഞെട്ടലുണ്ടാക്കും. കുട്ടികള്‍ക്ക് വേണ്ടി സമയം ചെലവഴിക്കുന്നത് ആര്‍ക്കെങ്കിലും സ്വന്തം സമയം നഷ്ടപ്പെടുത്തുന്നതാകുമോ? ആണെന്നാണ് ചിലര്‍ പറയുന്നത്.

പങ്കാളി
കുട്ടികളുണ്ടാകുമ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പങ്കാളിക്കൊപ്പം ചെലവഴിക്കുന്ന സമയം സ്വാഭാവികമായും കുറയും എന്നാണ് മറ്റ് ചിലര്‍ പറയുന്നത്. ഇത് ചിലര്‍ക്ക് തീരെ പിടിക്കില്ലത്രെ.

ചെലവ് കൂടും
കുട്ടികള്‍ ഉണ്ടായിക്കഴിയുമ്പോള്‍ ചെലവ് കൂടും എന്നത് ഉറപ്പാണ്. പ്രായമായ ഒരാളെ നോക്കുന്നതിലും അധികമാകും കുട്ടിയുടെ ചെലവ്. പഠനം തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ അത് പിടിച്ചാല്‍ കിട്ടില്ല.

ടെന്‍ഷന്‍ കൂടും
ടെന്‍ഷന്‍ കൂടും എന്നത് ഉറപ്പാണ്. നിങ്ങള്‍ക്ക് നിങ്ങളെ കുറിച്ച് മാത്രം ചിന്തിച്ചാല്‍ മതിയാകില്ലല്ലോ. അത്തരം ടെന്‍ഷനുകള്‍ ഏറ്റെടുക്കാന്‍ താത്പര്യമില്ലെങ്കില്‍ നിങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടാകാതിരിക്കുന്നതാണ് നല്ലത്.

സ്വാതന്ത്ര്യം
കുട്ടികള്‍ ഉണ്ടാകുന്നതിന് മുമ്പ് നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും ചെയ്യാം. എന്ത് റിസ്‌കും എടുക്കാം. പക്ഷേ കുട്ടികളുണ്ടായിക്കഴിഞ്ഞാല്‍ പിന്നെ എന്ത് ചെയ്യുമ്പോഴും അവരെ കുറിച്ച് കൂടി ആലോചിക്കണം.

മൂത്രമൊഴിക്കും
കുട്ടിയുണ്ടായിക്കഴിഞ്ഞാല്‍ അവര്‍ അച്ഛനമ്മമാരുടെ മേല് മൂത്രമൊഴിക്കുകയും അപ്പിയിടുകയും ഒക്കെ ചെയ്യും. അതൊക്കെ സ്വാഭാവികമാണ്. അത് ഒന്നും പറ്റാത്തവര്‍ ഈ പണിക്ക് നില്‍ക്കാതിരിക്കുന്നതാണ് നല്ലത്.

കുട്ടികളെ പോറ്റാന്‍
സ്വന്തം കുട്ടികളെ ഏറെ ഇഷ്ടപ്പെടുകയും എന്നാല്‍ അവര്‍ക്ക് വേണ്ട ഭക്ഷണം പോലും നല്‍കാന്‍ പറ്റാതെ വരികയും ചെയ്യുന്നവര്‍ നമ്മുടെ ചുറ്റിലും ഉണ്ട്. അവര്‍ക്ക് ഇതൊന്നും അത്ര ലാഘവത്തോടെ എടുക്കാന്‍ കഴിയില്ല. മനസ്സ് മടുത്ത് അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ പലപ്പോഴും വെറും സാധാരണ വാര്‍ത്തകളായി അവസാനിച്ച് പോകാറാണ് പതിവ് എന്ന കാര്യം കൂടി ഓര്‍മിക്കാം.












Click it and Unblock the Notifications