പോപ്പ് താരം മഡോണയ്ക്ക് സംഭവിച്ചതെന്ത്? ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ബാധിച്ചിരിക്കുന്ന രോഗം ഇതാണ്
വാഷിംഗ്ടണ്‍: പോപ്പ് താരം മഡോണയ്ക്ക് എന്താണ് സംഭവിച്ചത്. കഴിഞ്ഞ ദിവസം മുതല്‍ അവരെ കുറിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ ഭയപ്പെടുത്തുന്നതാണ്.. കഴിഞ്ഞ ദിവസം മഡോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അതീവ ഗുരുതരമായ രോഗമാണ് അവരെ ബാധിച്ചിരിക്കുന്നത്. സംഗീത പരിപാടികള്‍ അടക്കം അവര്‍ റദ്ദാക്കിയിരിക്കുകയാണ്. ബാക്ടീരിയല്‍ ഇന്‍ഫക്ഷനാണ് മഡോണയ്ക്ക് എന്നാണ് അവരുടെ മാനേജര്‍ പറയുന്നു.
അടുത്ത മാസം ആരംഭിക്കേണ്ടിയിരുന്ന ആഗോള പര്യടനവും അവര്‍ റദ്ദാക്കി. ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ഈ പരിപാടി റദ്ദാക്കിയതോടെ, കാര്യമായിട്ട് എന്തോ ഇവര്‍ക്ക് സംഭവിച്ചിട്ടുണ്ടെന്ന സംശയം ഉയര്‍ന്നത്. ദിവസങ്ങള്‍ ഇവര്‍ ആശുപത്രിയില്‍ ചെലവഴിക്കേണ്ടി വരും. ഇത് ആഴ്ച്കളായും ഉയര്‍ന്നേതാക്കളം, ഇവരുടെ ആരോഗ്യനില നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്.

ഇവരുടെ ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കുമെന്നാണ് മാനേജര്‍ പറയുന്നത്. ബോധം കെട്ട്, പ്രതികരണ ശേഷിയൊന്നുമില്ലാത്ത നിലയിലാണ് മഡോണയെ കണ്ടെത്തിയിരുന്നത്. നിലവില്‍ ഐസിയുവിലാണ് അവര്‍ ഉള്ളത്. മരുന്നുകളോടും ചികിത്സയോടും അവര്‍ പ്രതികരിക്കുന്നുണ്ട്. മഡോണ ആരോഗ്യ നില വീണ്ടെടുത്ത് വരികാണ്. ഇപ്പോഴും ചികിത്സ തുടരുകയാണ്. വൈകാതെ ഇതിന്റെ വിവരങ്ങള്‍ അറിയാനാവുമെന്നും മഡോണയുടെ ടീം വ്യക്തമാക്കി.
ബാക്ടീരിയല്‍ ഇന്‍ഫെക്ഷനാണ് മഡോണയ്ക്ക് സംഭവിച്ചതെങ്കിലും ഇത് എത്രത്തോളം തീവ്രമാണെന്ന് അറിയില്ല. പോപ്പ് താരത്തിന് പ്രത്യേക ശ്രദ്ധ ഡോക്ടര്‍മാര്‍ നല്‍കുന്നുണ്ട്. ആരോഗ്യ നില മോശമാണെന്ന് സൂചനയുണ്ട്. പൂര്‍ണമായ ആരോഗ്യം വീണ്ടെടുക്കുന്നത് വരെ മഡോണയ്ക്ക് സംഗീത പരിപാടികളിലൊന്നിലും പങ്കെടുക്കാനാവില്ലെന്ന് മാനേജര്‍ പറയുന്നു. ആഗോള സംഗീത പരിപാടിയുടെ പുതിയ വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്നും മാനേജര്‍ പറഞ്ഞു. ശരീരത്തില്‍ കുഴല്‍ ഘടിപ്പിച്ചായിരുന്നു മഡോണയെ ചികിത്സിച്ചിരുന്നതെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു രാത്രി കഴിഞ്ഞ ശേഷമാണ് ഈ കുഴല്‍ നീക്കം ചെയ്തത്.
സംഗീത പരിപാടിക്കായുള്ള കഠിനമായ പരിശീലനം അവരെ ബാധിച്ചുവെന്നാണ് സൂചന. ഇതേ തുടര്‍ന്ന് ബോധമില്ലാതെ കിടക്കുകയായിരുന്നു ഇവര്‍. കൃത്യ സമയത്ത് കണ്ടത് കൊണ്ടാണ് ഇവരെ ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചത്. അതേസമയം മഡോണയുടെ ആരോഗ്യ സ്ഥിതിയില്‍ ഇത്ര വലിയ ആശങ്ക ഇത് ആദ്യമായിട്ടല്ല ഉണ്ടാവുന്നത്. 2020ല്‍ ഇവര്‍ക്ക് ശസ്ത്രക്രിയക്ക് വിധേയയാവേണ്ടി വന്നിരുന്നു. അന്ന് അമേരിക്കയില്‍ നടത്താനിരുന്ന നിരവധി പരിപാടികളാണ് റദ്ദാക്കിയത്. നടക്കുമ്പോള്‍ അടക്കം താരത്തിന് ചെറിയ മുടന്ത് അനുഭവപ്പെടുന്നുണ്ട്. കാലിന് സാരമായ പരിക്ക് അവര്‍ക്കുള്ളതായി റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications