എന്താണ് സെർവിക്കൽ ക്യാൻസർ, അപകടകാരിയാണോ? ലക്ഷണങ്ങൾ? വിശദമായി അറിയാം
ഇപ്പോൾ സെർവിക്കൽ ക്യാൻസറിനെ കുറിച്ച് ചർച്ചകൾ നടക്കുകയാണ്. എന്താണ് സെർവിക്കൽ ക്യാൻസർ, അപകടകാരിയാണോ, ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്നിങ്ങനെ ഒരുപാട് സംശയങ്ങൾ ആണ് ആളുകൾക്ക്. ഗർഭപാത്രത്തെ യോനിയുമായി ബന്ധിപ്പിക്കുന്ന ഭാഗമാണ് സെർവിക്സ്. ഇതിലെ കോശങ്ങളിൽ നിന്നാണ് ക്യാൻസർ ബാധ തുടങ്ങുന്നത്. ഹ്യൂമൺ പാലിലോമ വൈറസ് എന്ന വൈറസാണ് ഭൂരിഭാഗം കേസുകളിലും സെർവിക്കൽ ക്യാൻസറിന് കാരണമാകുന്നത്.

ബ്രെസ്റ്റ് കാൻസർ കഴിഞ്ഞാൽ ഇന്ത്യയിൽ സ്ത്രീകളിൽ രണ്ടാമതായി ഏറ്റവുമധികം കാണപ്പെടുന്ന കാൻസർ ആണ് ഇത്. ഹ്യൂമൻ പാപിലോമ വൈറസാണ് (HPV) 77 ശതമാനം സെർവിക്കൽ ക്യാൻസറിനും കാരണമാകുന്നത്.
ലൈംഗിക ബന്ധത്തിലൂടെയാണ് ഇത് പടരുന്നത്. അല്ലാതെയും പടരാനുള്ള മാർഗങ്ങളുള്ളതായി പറയപ്പെടുന്നു. എന്നാൽ പ്രധാനമായും വ്യാപനം ഉണ്ടാകുന്നത് ലൈംഗിക ബന്ധത്തിലൂടെയാണ്. 80 ശതമാനം സ്ത്രീകളിലും 50 വയസ്സാകുമ്പോൾ ഹ്യൂമൻ പാപിലോമ വൈറസ് അണുബാധ ഉണ്ടാകാം എന്നാണ് പറയുന്നു.
70 ശതമാനം സെർവിക്കൽ ക്യാൻസറും HPV 16 ,HPV 18 എന്നീ വൈറസ് മൂലമാണ് ഉണ്ടാകുന്നത്. സെർവിക്കൽ ക്യാൻസറിനെക്കുറിച്ച് പലർക്കും ധാരണയില്ല എന്നത് വലിയൊരും പ്രശ്നം തന്നെയാണ്. എച്ച് പി വി വൈറസുകൾ സെർവിക്കൽ ക്യാൻസറിന് മാത്രമല്ല മലദ്വാരത്തിലും വായയിലും തൊണ്ടയിലും പുരുഷ ലിംഗത്തിലും, യോനിയിലെ ക്യാൻസറിനും കാരണമായേക്കാം. സാധാരണ 15 മുതൽ 20 വർഷം വരെ എടുക്കും അണുബാധ മൂലം സെർവിക്കൽ ക്യാൻസർ ഉണ്ടാവാൻ. പക്ഷേ പ്രതിരോധ ശേഷി കുറഞ്ഞവരിൽ അഞ്ച് മുതൽ 19 വർഷം കൊണ്ട് വരാം.
രോഗ ലക്ഷണങ്ങൾ:
1. ആർത്തവ ക്രമം തെറ്റുക
2. ആർത്തവം ഇല്ലാത്ത സമയങ്ങളിൽ രക്ത സ്രാവം ഉണ്ടാവുന്നത്.
3. ലൈംഗിക ബന്ധത്തിന് ശേഷം രക്തം കാണുക
4. ക്ഷീണം, തൂക്കം കുറയുക, വിശപ്പില്ലായ്മ
5. വെള്ള പോക്ക്
6. നടുവേദന
7. ഒരു കാലിൽ മാത്രം നീര്
രോഗം വരാതെ എങ്ങനെ നോക്കാം:
1. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ കോണ്ടം അല്ലെങ്കിൽ മറ്റ് സുരക്ഷിത മാർഗങ്ങൾ ഉപയോഗിക്കുക
2. പുകയില ഉപയോഗം കുറയ്ക്കുക.
3. വൈറസിനെതിരെ കുത്തിവെപ്പ് എടുക്കുക
4. ക്യാൻസർ കണ്ടെത്താൻ സ്‌ക്രീനിംഗ് ടെസ്റ്റുകൾ ചെയ്യുക
രോഗ നിർണയം
നാല് തരം പരിശോധനകളാണ് പ്രധാനമായും രോഗ നിർണയത്തിന് നിലവിൽ ഉള്ളത്..
1. പാപ്പ് സ്മിയർ ടെസ്റ്റ്
2. എൽ ബി സി
3. എച്ച് പി വി ടെസ്റ്റ്
3.എച്ച.പി.വി. ടെസ്റ്റ്
4. വി ഐ എ












Click it and Unblock the Notifications