ഡെവിള്‍ വാല്‍നക്ഷത്രം ഭൂമിയിലേക്ക്, കൊമ്പ് മുളച്ചു, രാക്ഷസ കോമറ്റില്‍ കണ്ടെത്തിയത് ഇക്കാര്യങ്ങള്‍
വാഷിംഗ്ടണ്‍: വാല്നക്ഷത്രങ്ങള് എത്രത്തോളം അപകടകാരിയാണ്. അടുത്തൊന്നും അവയെ കുറിച്ച് അത്തരത്തിലൊരു മുന്നറിയിപ്പ് കേട്ടിട്ടില്ല. എന്നാല്‍ ലോകത്തെല്ലായിടത്തുമുള്ള ബഹിരാകാശ ഏജന്‍സികള്‍ ഇപ്പോള്‍ നിതാന്തമായ ജാഗ്രതയിലാണ്. ഇവര്‍ കണ്ടെത്തിയ ഒരു വാല് നക്ഷത്രം രാക്ഷസ രൂപത്തിലേക്ക് വളര്‍ന്നിരിക്കുകയാണ്. ഇത്തരത്തിലൊരു പ്രതിഭാം മുമ്പൊരിക്കലും ഒരു സ്പേസ് ഏജന്‍സികളും കണ്ടെത്തിയിട്ടില്ല.
ഒരു നഗരത്തിന്റെ തന്നെ വലിപ്പമുണ്ട് ഈ രാക്ഷസന് ഇപ്പോള്‍. വലിയ കൊമ്പ് ഇതിന് മുളച്ചിരിക്കുകയാണ്. ഇവ ഭൂമിയിലേക്ക് അതിവേഗത്തില്‍ വന്നുകൊണ്ടിരിക്കുകയാണ്. ബഹിരാകാശത്തെ അഗ്നിപര്‍വത വിസ്ഫോടനത്തെ തുടര്‍ന്നാണ് ഇവ രൂപപ്പെട്ടത്. 12പി-പോണ്‍സ്-ബ്രൂക്സ് എന്നാണ് ഈ വാല്‍നക്ഷത്രത്തിന്റെ യഥാര്‍ത്ഥ പേര്. ഇവയ്ക്ക് രൂപമാറ്റം സംഭവിച്ചെന്നാണ് ശാസ്ത്രജ്ഞര്‍ ഭയപ്പെടുന്നത് സൗരയൂഥത്തിന് ചുറ്റും ഭ്രമണം ചെയ്ത് ഭൂമിയുടെ ഏറ്റവും അടുത്തേക്കാണ് ഇവ വരുന്നത്. 71 വര്‍ഷത്തിനിടെ ഇത് ആദ്യമാണ്.

അഗ്നിപര്‍വത വിസ്ഫോടനത്തെ തുടര്‍ന്ന് ഈ വാല്‍നക്ഷത്രത്തിന് രൂപമാറ്റം സംഭവിച്ചതായി ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു. ഇത് നക്ഷത്രത്തെ പോലെ ഇപ്പോള്‍ തിളങ്ങുമെന്നും അവര്‍ വെളിപ്പെടുത്തി. വിസ്ഫോടനത്തെ തുടര്‍ന്നാണ് ഇവയ്ക്ക് രാക്ഷസ രൂപം ലഭിച്ചതെന്നും സൂചനയുണ്ട്. ജൂലായ് ഇരുപതിനാണ് ഈ വാല്‍നക്ഷത്രത്തില്‍ വലിയ വിസ്ഫോടനം നടന്നതായി ബഹിരാകാശ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. ഇതിലൂടെ ഇപ്പോഴുള്ളതിനേക്കാള്‍ നൂറ് മടങ്ങ് പ്രകാശിക്കുന്നതായി ഇവ മാറിയിരിക്കുകയാണ്.
അഗ്നിപര്‍വതങ്ങള്‍ നിറഞ്ഞതാണ് ചില വാല്നക്ഷത്രങ്ങള്. ഈ രാക്ഷസ വാല്‍നക്ഷത്രവും ആ ഗണത്തില്‍ വരുന്നതാണെന്ന് ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തി. ഈ വാല്‍നക്ഷത്രത്തിന്റെ ചുറ്റുമുള്ള കോമ ഒരാഴ്ച്ചയ്ക്കുള്ളില്‍ ഭീമാകാരനായി മാറിയിരിക്കുകയാണ്. ഏകദേശം 2.30 ലക്ഷം കിലോമീറ്ററായിട്ടാണ് അത് വളര്‍ന്ന് വ്യാപിച്ചിരിക്കുന്നത്. ഇതിന്റെ രൂപത്തില്‍ ഒരു സ്ഥിരത ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. മില്ലേനിയം ഫാല്‍ക്കണുമായിട്ടാണ് ഇതിനെ വിദഗ്ധര്‍ താരതമ്യം ചെയ്യുന്നത്.
ഹോളിവുഡ് സിനിമയായ സ്റ്റാര്‍ വാര്‍സിലെ വിഖ്യാതമായ സ്പേസ്ഷിപ്പാണ് മില്ലേനിയം ഫാല്‍ക്കണ്‍. കഴിഞ്ഞ 69 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായിട്ടാണ് ഈ 12പിയില്‍ അഗ്നിപര്‍വത വിസ്ഫോടനം നടക്കുന്നത്. 12പിയുടെ ഭ്രമണപഥം ഈ വാല്‍നക്ഷത്രം ഭൂമിയില്‍ നിന്ന് ഒരുപാട് ദൂരേക്ക് കൊണ്ടുപോയെന്നും, അതിലൂടെയാണ് വിസ്ഫോടനം ദൃശ്യമായതെന്നും ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തി. അടുത്ത വര്‍ഷം ഇത് ഭൂമിയുടെ തൊട്ടടുത്തെത്തും. ഇത് ഭൂമിയിലുള്ളവര്‍ ദൃശ്യമാകും.
2024 ഏപ്രില്‍ 21ന് സൂര്യന്റെ ഏറ്റവും അടുത്തായി ഈ രാക്ഷസ വാല്നക്ഷത്രമെത്തും. അവിടെ നിന്നാണ് ഇത് ഭൂമിയിലേക്ക് എത്തുന്നത്. ജൂണ്‍ രണ്ടിന് എത്തുമെന്നാണ് നിഗമനം. രാത്രിയിലെ ആകാശത്ത് ഇവയെ ദൃശ്യമാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ദീര്‍ഘകാലം സഞ്ചരിക്കുന്ന വാല്‍നക്ഷത്രങ്ങളുടെ ഗണത്തിലാണ് ഇവയുള്ളത്. നിലവില്‍ ഭൂമിയിലേക്ക് വന്ന് കൊണ്ടിരിക്കുന്ന ഏക വാല്‍നക്ഷത്രവും ഇവയാണ്. 2010 നവംബറിലാണ് ശാസ്ത്രജ്ഞര്‍ ഇവയെ ആദ്യമായി കണ്ടെത്തിയത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications