Get Updates
Get notified of breaking news, exclusive insights, and must-see stories!

സെക്സിനിടയിൽ പുരുഷന്‍ സ്ത്രീയോട് ചെയ്യുന്ന കൊടുംചതി.. സൂപ്പര്‍ ട്രെന്‍ഡ്.. എന്താണീ സ്റ്റെൽത്തിങ്??

സുരക്ഷിതമായ ലൈംഗിക ബന്ധത്തിന് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് ഉറ കോണ്ടം. സ്ത്രീകള്‍ക്ക് ഉപയോഗിക്കാവുന്ന ഉറ ഉണ്ടെങ്കിലും ഇപ്പോഴും ആണുങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഉറയ്ക്ക് തന്നെയാണ് പ്രചാരം. ഇത് മുതലെടുത്താണ് പുരുഷന്മാര്‍ സ്ത്രീകളെ മേല്‍പ്പറഞ്ഞ ചതി ചതിക്കുന്നത്. നിയമാനുസൃതമായി ശിക്ഷ വരെ കിട്ടാവുന്നതാണ് സ്റ്റെല്‍ത്തിങ് എന്ന് വിളിക്കുന്ന ഈ കൊടും ചതി. എന്താണിതെന്ന് നോക്കാം.

ഗര്‍ഭനിരോധനത്തിനല്ലേ

ഗര്‍ഭനിരോധനത്തിനല്ലേ

സുരക്ഷിതമായ ലൈംഗിക ബന്ധം എന്ന് പറയുമ്പോള്‍ അതില്‍ ലൈംഗിക രോഗങ്ങള്‍ പകരാതിരിക്കുക എന്നത് മാത്രമല്ല ഗര്‍ഭം ധരിക്കാതിരിക്കുക എന്ന് കൂടി അര്‍ഥമുണ്ട്. അതുകൊണ്ടാണ് ഇതിന് ഗര്‍ഭനിരോധന ഉറ എന്ന് പേരുള്ളത്. ഉറയുടെ അടിസ്ഥാന ദൗത്യങ്ങളില്‍ ഒന്ന് ഗര്‍ഭം ധരിക്കാതെ നോക്കുക എന്നതാണ് എന്ന് സാരം.

ഇവിടെയാണ് പണി

ഇവിടെയാണ് പണി

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ പുരുഷന്മാര്‍ ഈ ഗര്‍ഭനിരോധന ഉറ പുറത്തെടുക്കുന്ന പരിപാടിക്കാണ് സ്റ്റെല്‍ത്തിങ് എന്ന് പറയുന്നത്. സ്ത്രീകള്‍ അറിയാതെയായിരിക്കും ഇത് ചെയ്യുക. ഫലമോ, സ്ത്രീകള്‍ ഗര്‍ഭിണിയാകാനുള്ള സാധ്യത കൂടുതല്‍. കടുത്ത വിശ്വാസ വഞ്ചന കൂടിയാണ് ഇങ്ങനെ പുരുഷന്മാര്‍ സ്ത്രീകളോട് ചെയ്യുന്നത്.

എന്തിനാണ് ഈ പരിപാടി

എന്തിനാണ് ഈ പരിപാടി

അമേരിക്കയിലെ യേല്‍ ലോ സ്‌കൂളിലെ അലക്‌സാണ്ട്ര ബ്രോഡ്‌സ്‌കൈയാണ് സ്‌റ്റെല്‍ത്തിങ് എന്ന പ്രാക്ടീസിനെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ചയാക്കിയിരിക്കുന്നത്. ഈ പരിപാടി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നാണ് ബ്രോഡ്‌സ്‌കൈ പറയുന്നത്. പക്ഷേ ഇക്കാര്യം സാധാരണ ഗതിയില്‍ ആരും ചര്‍ച്ച ചെയ്യാറില്ല എന്ന് മാത്രം.

അപകടകരമായ സംഗതി

അപകടകരമായ സംഗതി

കൊളംബിയ ജേര്‍ണല്‍ ഓഫ് ജെന്‍ഡര്‍ ആന്‍ഡ് ലോയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ബ്രോഡ്‌സ്‌കൈ അപകടകരമായ ഈ പ്രാക്ടീസിനെക്കുറിച്ച് തുറന്നെഴുതുന്നത്. പരസ്പര വിശ്വാസത്തോടെയും സമ്മതത്തോടെയും തുടങ്ങുന്ന ലൈംഗിക ബന്ധം പാതിവഴിയില്‍ വെച്ച് അങ്ങനെയല്ലാതെയാകുന്നു എന്നാണ് ഇവര്‍ പറയുന്നത്.

അടുത്ത കൂട്ടുകാര്‍ വരെ

അടുത്ത കൂട്ടുകാര്‍ വരെ

ചതിയോ വഞ്ചനയോ പോലുമല്ല, ഇതൊരു ലൈംഗിക ആക്രമണമാണ് എന്ന് ബ്രോഡ്‌സ്‌കൈ അഭിപ്രായപ്പെടുന്നു. കാരണം വ്യക്തമാണ്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീ ഗര്‍ഭിണിയാകാനോ ലൈംഗിക രോഗങ്ങള്‍ പിടിപെടാനോ സാധ്യതയുണ്ട്. തന്റെ അടുത്ത സുഹൃത്തുക്കള്‍ക്ക് വരെ ഇങ്ങനെയുള്ള അനുഭവം ഉണ്ടായിട്ടുണ്ട് എന്നും ഇവര്‍ പറയുന്നു

എന്തിനാണ് ഇത് ചെയ്യുന്നത്

എന്തിനാണ് ഇത് ചെയ്യുന്നത്

തങ്ങളെ വിശ്വസിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീയോട് എന്തിനാണ് പുരുഷന്മാര്‍ ഇങ്ങനെ ഒരു ചതി ചെയ്യുന്നത്. എന്തിനാണ് സ്ത്രീകളുടെ അറിവും സമ്മതവുമില്ലാതെ ലൈംഗിക ബന്ധത്തിന് നടുവില്‍ വെച്ച് ഉറ ഊരിമാറ്റുന്നത്. മക്കളെയുണ്ടാക്കാന്‍ വേണ്ടി എന്നാണ് ബ്രോഡ്‌സ്‌കൈ പറയുന്നത്.

ബലാത്സംഗക്കുറ്റം വരെ

ബലാത്സംഗക്കുറ്റം വരെ

ലൈംഗികബന്ധത്തിനിടെ പങ്കാളി അറിയാതെ കോണ്ടം ഊരിമാറ്റിയ ഒരാള്‍ക്കെതിരെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിയമനടപടി ഉണ്ടായിരുന്നു. ബലാത്സംഗക്കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. സ്റ്റെല്‍ത്തിങിന് ഇരയായ ഒരുപാട് സ്ത്രീകള്‍ തന്നോട് അനുഭവങ്ങള്‍ തുറന്നു പറഞ്ഞതായും ബ്രോഡ്‌സ്‌കൈ പറയുന്നു. ട്വിറ്ററിലും ഇവര്‍ ഇതേക്കുറിച്ച് എഴുതിയിട്ടുണ്ട്.

സ്ത്രീകള്‍ക്കുള്ള കോണ്ടം

സ്ത്രീകള്‍ക്കുള്ള കോണ്ടം

സ്ത്രീകള്‍ക്ക് ഉപയോഗിക്കാവുന്ന ഗര്‍ഭനിരോധന ഉറ ലോകാരോഗ്യ സംഘടന കുറച്ച് കാലം മുമ്പ് അംഗീകരിച്ചു. എന്നാലും ഇത് സാധാരണ.ായി ഉപയോഗിച്ചു തുടങ്ങിയിട്ടില്ല. പുരുഷന്മാരാണ് ഗര്‍ഭനിരോധന ഉപാധിയായി ഉറകള്‍ ഉപയോഗിച്ചിരുന്നത് ഇപ്പോള്‍ പുതുതായി സ്ത്രീകള്‍ക്ക് ഉപയോഗിക്കാവുന്നവ പുറത്തിറങ്ങിയത് ഒരു മാറ്റത്തിന് സഹായിച്ചേക്കും.

എന്തിനാണ് ഈ ഉറ

എന്തിനാണ് ഈ ഉറ

ഗര്‍ഭധാരണത്തെ പ്രതിരോധിക്കാനോ ലൈംഗികരോഗങ്ങള്‍ പകരുന്നത് തടയുന്നതിനോ ആയി പുരുഷന്മാര്‍ ഉപയോഗിക്കുന്ന ഒരു പ്രതിരോധ സംവിധാനമാണല്ലോ ഗര്‍ഭനിരോധന ഉറ. ലൈംഗിക ബന്ധത്തിന്റെ ഫലമായുണ്ടാകുന്ന പുരുഷസ്രവം പങ്കാളിയുടെയുള്ളില്‍ പ്രവേശിക്കുന്നത് തടയാന്‍ വേണ്ടിയാണ് ഉറ ധരിക്കുന്നത്.

ഉറയുടെ നിര്‍മാണം

ഉറയുടെ നിര്‍മാണം

ലാറ്റെക്‌സില്‍ നിന്നുമാണ് സാധാരണ ഗര്‍ഭനിരോധന ഉറകള്‍ നിര്‍മ്മിക്കുന്നത്. പോളിയൂറിത്തീന്‍, പോളി ഐസോപ്രീന്‍ എന്നിവയില്‍ നിന്നും നിര്‍മ്മിച്ചുവരുന്നു. സ്ത്രീകള്‍ക്കു വേണ്ടിയുള്ള ഗര്‍ഭനിരോധന ഉറകളും ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ് പക്ഷേ ഇതത്ര സാധാരണമായിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+