എന്താണ് തത്ക്കാൽ ടിക്കറ്റ്? എങ്ങനെയാണ് ബുക്ക് ചെയ്യേണ്ടത്? വിശദവിവരങ്ങൾ
ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് തത്കാൽ എന്ന് നിങ്ങൾ കണ്ടുകാണില്ലേ.. എന്താണ് ഈ തത്കാൽ എന്ന് അറിയാമോ? നിങ്ങൾക്ക് ടിക്കറ്റ് അത്യാവശ്യമാണ്, എന്നാൽ എല്ലാ ടിക്കറ്റുകളും ബുക്ക് ചെയ്ത് കഴിഞ്ഞിരിക്കുകയാണ് എന്ന് കരുതുക, അത്തരം സാഹചര്യങ്ങളിൽ യാത്രാ ടിക്കറ്റ് ലഭ്യം ആക്കുന്നതിനായുള്ള ഇന്ത്യൻ റെയിൽവേയുടെ സംവിധാനമാണ് തത്കാൽ.
യാത്ര ചെയ്യുന്നതിന് ഒരു ദിവസം മുമ്പ് മാത്രമേ ഇത് ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ.
എല്ലാ ട്രെയിനുകളിലും നിശ്ചിത ശതമാനം സീറ്റുകൾ തത്കാൽ ക്വാട്ടയ്ക്കായി നീക്കി വെയ്ക്കും . ട്രെയിൻ തത്കാൽ ടിക്കറ്റുകളുടെ ബുക്കിംഗ് എസി ക്ലാസിൽ (2A/3A/CC/EC/3E) രാവിലെ 10 മണിക്കും നോൺ എസി ക്ലാസിൽ (SL/FC/2S) രാവിലെ 11 മണിക്കും തുറക്കും.

ഇങ്ങനെ പ്രത്യേക സമയം ഉള്ളത് കൊണ്ട് തന്നെ വലിയ തിരക്ക് തന്നെ ടിക്കറ്റ് എടുക്കാൻ ഉണ്ടാവും. പലപ്പോഴും ടിക്കറ്റ് ലഭിക്കാത്ത അവസ്ഥ ഉണ്ടാകും. എന്നാൽ വളരെ എളുപ്പത്തിൽ തത്ക്കാൽ ബുക്ക് ചെയ്യാനുള്ള മാർഗം ആണ് ഇനി പറയുന്നത്.
ഐ ആർ ടി സി തത്കാൽ ഓട്ടോമേഷൻ ടൂൾ:
ഐ ആർ സി ടി സി തത്കാൽ ഓട്ടോമേഷൻ ടൂൾ വഴി നിങ്ങൾക്ക് വളരെ എളുപ്പത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. സൗജന്യ ഓൺലൈൻ ടൂൾ ആണ് ഇത്. യാത്ര ചെയ്യുന്ന ആളുകളുടെ പേര്, പ്രായം, യാത്രാ തീയതികൾ തുടങ്ങിയ വിശദാംശങ്ങൾ വേഗത്തിൽ പൂരിപ്പിക്കാൻ കഴിയുന്നതിലൂടെ തത്കാലിക ടിക്കറ്റുകൾ കൂടുതൽ വേഗത്തിൽ ലഭിക്കും.
തത്കാൽ ഓട്ടോമേഷൻ ടൂൾ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നത് എങ്ങനെ?
1. ക്രോം ബ്രൗസറിൽ ഐ ആർ ടി സി തത്കാൽ ഓട്ടോമേഷൻ ടൂൾ ഡൗൺലോഡ് ചെയ്യുക.
2. ഐ ആർ ടി സി അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക.
3. തത്കാൽ ബുക്കിംഗ് ആരംഭിക്കുന്നതിന് മുമ്പ്, യാത്രക്കാരുടെ വിശദാംശങ്ങളും യാത്ര തീയതിയും പേയ്മെന്റ് മുൻഗണനകൾ എന്നിവ നൽകാൻ ഈ ടൂൾ ഉപയോഗിക്കാം.
4. ബുക്ക് ചെയ്യുന്ന സമയത്ത് ഡാറ്റ ലോഡ് ചെയ്യുക എന്നതിൽ ക്ലിക്ക് ചെയ്യാം.
5. യാത്രക്കാരുടെ വിവരങ്ങൾ വളരെ വേഗത്തിൽ പൂരിപ്പിക്കപ്പെടും.
6. പണം അടയ്ക്കുക. ഇത് കഴിയുന്നതോടെ ടിക്കറ്റ് ബുക്ക് ചെയ്യപ്പെടുന്നതാണ്












Click it and Unblock the Notifications