നീലയും ചുവപ്പും ഇഷ്ടപ്പെടുന്നവര്‍ മേടം രാശിക്കാര്‍!! ജന്മരാശിയും നിറങ്ങളും നിങ്ങളോട് പറയുന്നത്
ഭൂമിയില്‍ ജനിക്കുന്ന ഓരോ വ്യക്തിയും ഒരാളില്‍ നിന്ന് വ്യത്യസ്തരായിരിക്കും. വ്യക്തികളുടെ താല്‍പ്പര്യങ്ങളും ആഗ്രഹങ്ങളും തീര്‍ത്തും വ്യത്യസ്തമായിരിക്കും. എന്നാല്‍ നിറങ്ങള്‍ വ്യക്തികളുടെ ഇഷ്ടങ്ങളിലും സ്വഭാവത്തിലും പ്രതിഫലിക്കുന്നുണ്ട്. വ്യക്തികള്‍ക്കനുസരിച്ച് മനോഭാവം, താല്‍പ്പര്യങ്ങള്‍ എന്നിവയിലും വലിയ അന്തരങ്ങള്‍ പ്രകടമാണ്. വ്യക്തികളും ജന്മരാശിയും ഇഷ്ടനിറങ്ങളും തമ്മിലുള്ള ബന്ധം പരിശോധിക്കാം.

മേടം രാശി
പ്രാഥമിക നിറങ്ങള്‍ ഇഷ്ടപ്പെടുന്നവരായിരിക്കും മേടം രാശിയില്‍ ജനിക്കുന്ന വ്യക്തികള്‍. നീല, ചുവപ്പ്, മഞ്ഞ എന്നീ നിറങ്ങളായിരിക്കും ഇത്തരക്കാര്‍ക്ക് കൂടുതല്‍ ഇഷ്ടപ്പെടുക. നിഷ്കളങ്കരായ ഈ രാശിക്കാര്‍ ലളിതമായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും. കൃത്യമായ നിലപാടുകളും ആശയങ്ങളും കാത്തുസൂക്ഷിക്കുന്നവരായിരിക്കും ഈ രാശിക്കാര്‍.

ഇടവം രാശി
സമാധാന പ്രിയരായിരിക്കും ഇടവം രാശിയില്‍ ജനിക്കുന്ന വ്യക്തികള്‍. ഇവര്‍ ക്രീം, പച്ച എന്നീ നിറങ്ങള്‍ ഇഷ്ടപ്പെടുന്നവരായിരിക്കും. പെട്ടെന്ന് പേടിക്കുന്ന സ്വഭാവാക്കാരായ ഈ രാശിക്കാര്‍ കടുത്ത ചുവപ്പും മറ്റ് കടുത്ത നിറങ്ങളും ഇഷ്ടപ്പെടുന്നവര്‍ കൂടിയായിരിക്കും.

മിഥുനം രാശി
എപ്പോഴും സന്തോഷിക്കുന്ന പ്രകൃതക്കാരായിരിക്കും മിഥുനം രാശിയില്‍ ജനിക്കുന്നവര്‍. മഞ്ഞ, ഇളംപച്ച നിറങ്ങളായിരിക്കും ഈ രാശിക്കാര്‍ ഇഷ്ടപ്പെടുന്നത്. മഞ്ഞയിലും കടുത്ത മഞ്ഞ നിറമാണ് ഇത്തരക്കാര്‍ക്ക് ഏറെയിഷ്ടപ്പെടുക.

കര്‍ക്കിടകം രാശി
വിളറിയ പര്‍പ്പിള്‍ നിറം ഇഷ്ടപ്പെടുന്നവരായിരിക്കും കര്‍ക്കിടകം രാശിയില്‍ ജനിച്ചവര്‍. വീട്ടിലെ ഓരോ വസ്തുുവിലും ഇവര്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട നിറം ഉള്‍പ്പെടുത്താന്‍ പ്രത്യേക താല്‍പ്പര്യം പ്രകടിപ്പിക്കും. ഫര്‍ണിച്ചര്‍, പെയിന്റ്, വീടിനുള്ളില്‍ വയ്ക്കുന്ന ഓരോ വസ്തുുക്കളിലും ഇവര്‍ തങ്ങളുടെ ഇഷ്ടനിറം തന്നെ ഉള്‍പ്പെടുത്തും.

ചിങ്ങം രാശി
ചിങ്ങം രാശിയില്‍ ജനിക്കുന്നവര്‍ രാജകീയമായി ജീവിക്കുന്നവരായിരിക്കും. രാജകീയതയുടെ അടയാളമായ മഞ്ഞ നിറമായിരിക്കും ഇത്തരക്കാരുടെ പ്രിയപ്പെട്ട നിറം. പര്‍പ്പിള്‍, ഓറഞ്ച്, സ്വര്‍ണ്ണ നിറം എന്നിവയും ഈ രാശിക്കാര്‍ക്ക് ഇഷ്ടമായിരിക്കും. മികച്ച ഗുണങ്ങള്‍ പ്രകടിപ്പിക്കുന്നവരായിരിക്കും ചിങ്ങം രാശിയില്‍ ജനിക്കുന്ന സ്ത്രീകളും പുരുഷന്മാരും.

കന്നി രാശി
കന്നിരാശിയില്‍ ജനിക്കുന്ന വ്യക്തികള്‍ ഗൗരവക്കാരായിരിക്കും. അമിതമായി വൃത്തി സൂക്ഷിക്കുന്നവര്‍ കൂടിയാണ് ഇത്തരക്കാര്‍. വെള്ള നിറം ഇഷ്ടപ്പെടുന്ന ഈ രാശിക്കാര്‍ ചാരനിറത്തോടും ഇളം നീല നിറങ്ങളോടും ഇഷ്ടം സൂക്ഷിക്കുന്നവരായിരിക്കും.

തുലാം രാശി
റൊമാന്‍സിന്റെ ലോകത്ത് ജീവിക്കുന്ന തുലാം രാശിക്കാര്‍ എപ്പോഴും സന്തോഷവാന്മാരും സന്തോഷവതികളുമായി കാണപ്പെടുന്നവരായിരിക്കും. വ്യക്തികളില്‍ അധിഷ്ഠിതമായിരിക്കും ഇവരുടെ ജീവിതം. പിങ്ക് നിറത്തിന്റെ വെറൈറ്റികളായിരിക്കും ഇവര്‍ ഇഷ്ടപ്പെടുക. വെള്ളയും കറുപ്പും കലര്‍ന്ന കോമ്പിനേഷനും ഇവര്‍ ഇഷ്ടപ്പെടുന്നുണ്ട്.

വൃശ്ചികം രാശി
ജീവിതം ആഘോഷമാക്കാന്‍ ആഗ്രഹിക്കാത്തവരാണ് വൃശ്ചികം രാശിയില്‍ ജനിക്കുന്നവര്‍. വൈന്‍ റെഡ്, ബര്‍ഗണ്ടി, കറുപ്പ് നിറങ്ങള്‍ ഇഷ്ടപ്പെടുന്ന ഇത്തരക്കാര്‍ മരണത്തെ ഇഷ്ടപ്പെടുകയും മരണത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നവരായിരിക്കും.

ധനുരാശി
ധനുരാശിക്കാര്‍ ജീവിതത്തില്‍ മികച്ചതാവണം എന്ന് ചിന്തിക്കുന്നവരാണ്. നിറങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന ഈ രാശിക്കാര്‍ വീടും മുറിയും അലങ്കരിക്കുന്നതില്‍ തൃപ്തരായിരിക്കും. ചോക്ലേറ്റ് ബ്രൗണ്‍, നേവി ബ്ലൂ, ചാര്‍ക്കോള്‍ ഗ്രേ എന്നീ നിറങ്ങളായിരിക്കും ഈ രാശിക്കാരുടെ ഇഷ്ടനിറങ്ങള്‍.

കുംഭരാശി
ഈ രാശിയില്‍ ജനിക്കുന്നവര്‍ മെറ്റാലിക് നിറങ്ങള്‍ ഇഷ്ടപ്പെടുന്നവരായിരിക്കും. ഇലക്ട്രിക് സില്‍വര്‍, അക്വ മറൈന്‍ നിറവും ഇത്തരക്കാര്‍ക്ക് ഇഷ്ടമായിരിക്കും.

മീനം രാശി
മീനം രാശിയില്‍ ജനിക്കുന്നവര്‍ സ്വപ്ന ലോകത്ത് ജീവിക്കുന്നവരായിരിക്കും. ഇളം നിറങ്ങളോടായിരിക്കും ഇവര്‍ക്ക് ആകര്‍ഷണം. ഓഷ്യന്‍ ബ്ലൂ, എന്നിവക്ക് പുറമേ എമറാള്‍ഡ് ഗ്രീനും ഇവര്‍ക്ക് ഇഷ്ടമായിരിക്കും. കുടാതെ കടുത്ത നിറങ്ങളോടും ഇവര്‍ക്ക് ഇഷ്ടമുണ്ടായിരിക്കും.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications