ഒന്നിച്ച് താമസം വാരാന്ത്യത്തില്‍ മാത്രം; എല്ലാത്തിനും സ്വാതന്ത്ര്യം, ട്രന്‍ഡിംഗായി 'വീക്കെന്‍ഡ് മാര്യേജ്'
ഇങ്ങനെ വീക്കെന്‍ഡ് വിവാഹം ചെയ്യുന്നവര്‍ വാരാന്ത്യത്തില്‍ മാത്രമാണ് ഒരുമിച്ച് താമസിക്കുക. മറ്റ് ദിവസങ്ങളില്‍ സ്വന്തം കാര്യങ്ങള്‍ മാത്രം നോക്കി ജീവിക്കാനാണ് ഇവര്‍ ശ്രദ്ധിക്കുക.

വിവാഹം എന്നത് നമ്മുടെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. ഒരുപാട് ആലോചിച്ച് സമയം എടുത്താണ് പലരും തങ്ങളുടെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ചിലരെ സംബന്ധിച്ച് വിവാഹം സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന ഒന്നാണെന്നാണ് പറയുന്നത്. നമ്മള്‍ ഒറ്റയ്ക്ക് ജീവിക്കുമ്പോള്‍ ആസ്വദിച്ച പല കാര്യങ്ങളും നഷ്ടപ്പെടുമെന്ന തോന്നലും പലര്‍ക്കുമുണ്ടാകാറുണ്ട്. എന്നാല്‍ ഇതിനൊക്കെ പരിഹാരമായി ചിലര്‍ മുന്നോട്ടുവയ്ക്കുന്ന ഒരു പുതിയ സമ്പ്രദായമാണ് വീക്കെന്‍ഡ് മാര്യേജ് അല്ലെങ്കില്‍ വാരാന്ത്യ വിവാഹം.

ജപ്പാനിലെ ദമ്പതികള്‍ക്കിടയില്‍
ഈ ആശയം ജപ്പാനിലെ ദമ്പതികള്‍ക്കിടയില്‍ വളരുന്ന പ്രവണതയാണ്, അവിടെ ദമ്പതികള്‍ ഒരുമിച്ച് സമയം ചെലവഴിക്കാന്‍ വാരാന്ത്യം വരെ കാത്തിരിക്കുന്നു. വാരാന്ത്യങ്ങളില്‍ മാത്രം വിവാഹ ജീവിതം ആസ്വദിക്കുകയും മറ്റുള്ള ദിവസങ്ങളില്‍ സ്വാതന്ത്ര്യവും സ്വതന്ത്രമായ ജീവിതശൈലിയും നിലനിര്‍ത്താന്‍ ഈ പ്രവണത ഇവരെ അനുവദിക്കുന്നെന്നാണ് വിദഗ്ദര്‍ പറയുന്നത്.

എന്താണ് വീക്കെന്‍ഡ് മാര്യേജ്
സൈക്കോളജിസ്റ്റായ ഡോ ചാന്ദ്നി തുഗ്‌നൈതിന്റെ അഭിപ്രായത്തില്‍ വീക്കെന്‍ഡ് വിവാഹ ശൈലി കൂടുതല്‍ പേര്‍ പിന്തുടരുന്നുണ്ടെന്നാണ് പറയുന്നത്. ഇക്കാലത്ത് ആളുകള്‍ വ്യക്തി സ്വാതന്ത്ര്യം എന്ന ആശയത്തെ സ്‌നേഹിക്കുന്നുണ്ടെന്നും ഒരു തരത്തിലും അതില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഞാന്‍ കരുതുന്നു. ഒരു വ്യക്തി ഒരു ബന്ധത്തിലായിരിക്കുമ്പോള്‍, ഒരു അതിര്‍ത്തി എപ്പോഴും നിലവിലുണ്ടെന്നും അവര്‍ പറയുന്നു.

വാരാന്ത്യത്തില്‍ മാത്രം ഒരുമിച്ച്
ഇങ്ങനെ വീക്കെന്‍ഡ് വിവാഹം ചെയ്യുന്നവര്‍ വാരാന്ത്യത്തില്‍ മാത്രമാണ് ഒരുമിച്ച് താമസിക്കുക. മറ്റ് ദിവസങ്ങളില്‍ സ്വന്തം കാര്യങ്ങള്‍ മാത്രം നോക്കി ജീവിക്കാനാണ് ഇവര്‍ ശ്രദ്ധിക്കുക. ഉത്തരവാദിത്തം ഇരുവരും ഒന്നിച്ച് നിര്‍വഹിക്കുമെങ്കിലും താമസം എല്ലാ ദിവസവും ഒരുമിച്ച് ആയിരിക്കില്ല.

സ്വകാര്യത നഷ്ടപ്പെടില്ല
വിവാഹ ജീവിതത്തില്‍ പലരും നേരിടുന്ന പ്രധാന പ്രശ്‌നം സ്വകാര്യത നഷ്ടപ്പെടുന്നു എന്നതാണ്. ലിംവിംഗ് ടുഗെദര്‍ റിലേഷന്‍ഷിപ്പിലും ഇത്തരം കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവരും. എന്നാല്‍ വീക്കെന്‍ഡ് മാര്യേജില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഒന്നും തന്നെ നിലവിലില്ല. അവരവരുടെ ജീവിതം ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കാന്‍ സാധിക്കും. ജീവിതത്തില്‍ ഒരു അതിര്‍ വരമ്പുകളും ആരും നിശ്ചയിക്കുകയുമില്ല.

സ്വതന്ത്രമായ ജീവിതം നിലനിര്‍ത്താം
പ്രവൃത്തിദിവസങ്ങളില്‍ ഒറ്റപ്പെടലോ ഏകാന്തതയോ അനുഭവിക്കാതെ സ്വതന്ത്രമായ ജീവിതം നിലനിര്‍ത്താന്‍ ഇത് അനുവദിക്കുന്നു. ദിവസവും ഓരോ പങ്കാളിക്കും അവരുടെ ഹോബികളും താല്‍പ്പര്യങ്ങളും മറ്റേ വ്യക്തിയില്‍ നിന്ന് ഇടപെടാതെ പിന്തുടരാനാകും, അവര്‍ക്ക് വളരാന്‍ കൂടുതല്‍ സ്വാതന്ത്ര്യവും ഇടവും നല്‍കാന്‍ ഈ വിവാഹ രീതി സഹായിക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.

വീക്കെന്‍ഡ് വിവാഹത്തിന്റെ മറ്റൊരു നേട്ടം
രണ്ട് പങ്കാളികള്‍ക്കും കൂടുതല്‍ ഊര്‍ജം ഉള്ളതും ജോലിയോ മറ്റ് ബാധ്യതകളോ ഇല്ലാതെ ഗുണനിലവാരമുള്ള സമയം നല്‍കുന്നു എന്നതാണ് വാരാന്ത്യ വിവാഹങ്ങള്‍ ആകര്‍ഷകമാകാനുള്ള മറ്റൊരു കാരണം. വീക്കെന്‍ഡ് വിവാഹത്തിന്റെ മറ്റൊരു നേട്ടം സാമ്പത്തികമായി സ്വാതന്ത്ര്യം നല്‍കുന്നു എന്നതാണ്. സാമ്പത്തിക കാര്യങ്ങള്‍ പരസ്പരം ബോധിപ്പിക്കേണ്ട ആവശ്യമില്ല.

ഇഷ്ടമുള്ള കാര്യങ്ങള്‍ക്ക് വേണ്ടി സമയം
രണ്ട് പേരുടെയും ജോലിയും മറ്റ് തിരക്കുകളും ഒന്നും ആരെയും ബാധിക്കില്ല. ഇഷ്ടമുള്ള കാര്യങ്ങള്‍ക്ക് വേണ്ടി സമയം മാറ്റിവയ്ക്കാന്‍ സാധിക്കും. സിനിമ കാണല്‍, യാത്ര ചെയ്യല്‍, ഒന്നിച്ചുള്ള ഭക്ഷണം, പാചകം അങ്ങനെ ചെറുതും വലുതുമായ കാര്യങ്ങളിലൂടെ ബോണ്ടിംഗ് വളര്‍ത്തി എടുക്കാന്‍ സാധിക്കും.

ഇന്ത്യ അടക്കുള്ള രാജ്യങ്ങളിലേക്ക്
തിരക്കേറിയ ഷെഡ്യൂളുകള്‍ക്കിടയില്‍ വിജയകരമായ ദാമ്പത്യം നിലനിര്‍ത്താന്‍ പാടുപെടുന്ന ദമ്പതികള്‍ക്ക് വാരാന്ത്യ വിവാഹങ്ങള്‍ ഒരു മികച്ച പരിഹാരമായിരിക്കാം. ഈ വിവാഹ രീതി നിലവില്‍ ജപ്പാനിലാണ് കണ്ടുവരുന്നത്. ഭാവിയില്‍ ഇന്ത്യ അടക്കുള്ള രാജ്യങ്ങളിലേക്ക് ഇത്തരം വിവാഹങ്ങള്‍ കടന്നുവരാന്‍ സാധ്യതയുണ്ട്.












Click it and Unblock the Notifications