സെക്സ് ചെയ്യുമ്പോള്‍ അവള് ചിന്തിക്കുന്ന 6 കാര്യങ്ങള്‍ കേട്ടാല്‍ നിങ്ങള്‍ ഞെട്ടും.. പഠനം പറയുന്നത്!
ഈ ലോകത്തെ സ്ത്രീയും പുരുഷനും എന്തായിരിക്കും ഏറ്റവും കൂടുതല്‍ ആലോചിച്ചുകൊണ്ടിരിക്കുന്നത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. ഓഹിയോ സര്‍വകലാശാലയിലെ മനഃശാസ്ത്രജ്ഞര്‍ പറയുന്നത് പ്രകാരമാണെങ്കില്‍ പുരുഷന്മാര് അധികസമയവും സെക്സിനെ കുറിച്ചാണ് ചിന്തിക്കുന്നത്. സ്ത്രീകളാവട്ടെ ഭക്ഷണകാര്യത്തെക്കുറിച്ചും. എന്തൊരു വൈരുധ്യം അല്ലേ.
ദിവസം ശരാശരി 19 തവണയെങ്കിലും ലൈംഗിക ചിന്തകള്‍ പുരുഷന്റെ മനസ്സിലേക്ക് കടന്നുവരുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ സ്ത്രീകളില്‍ ഇത് ശരാശരി പത്തുതവണയായിരിക്കും. ഇതൊക്കെ സാധാരണ ഗതിയിലുള്ള ചിന്തകളാണ്. എന്നാല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ സ്ത്രീകള്‍ എന്തൊക്കെയാണ് ചിന്തിക്കുന്നത് എന്നറിയാമോ. അറിഞ്ഞിരിക്കുന്നത് നല്ലതാണ്.. നോക്കൂ..

ഞാനല്‍പ്പം ഓവറാകുന്നുണ്ടോ
സെക്ഷ്വാലിറ്റി കൗണ്‍സിലറായ ഇയാന്‍ കെര്നെറുടെ അഭിപ്രായപ്രകാരം കൂടുതല്‍ സ്ത്രീകളിലും ഈ ചിന്ത ലൈംഗിക ബന്ധത്തിനിടെ ഉണ്ടാകാറുണ്ട്. പങ്കാളിയെക്കാള്‍ കൂടുതല്‍ സമയം തങ്ങള്‍ എടുക്കുന്നുണ്ടോ എന്ന ചിന്ത. ഓര്‍ഗാസം ഗ്യാപ്പ് എന്നറിയപ്പെടുന്ന ഒരു സവിശേഷത കൊണ്ടാണ് സ്ത്രീകള്‍ക്ക് സമയം കൂടുതല്‍ വേണ്ടിവരുന്നത് എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഈ ഉത്കണ്ഠ കൊണ്ട് സമയം ഇനിയും കൂടുകയേ ഉള്ളൂ എന്നത് വേറെ കാര്യം.

സ്വപ്നലോകത്തെ ബാലഭാസ്കരന്‍
പങ്കാളിയെ അല്ലാതെ വേറൊരാളെക്കുറിച്ച് സ്ത്രീകള്‍ ലൈംഗികബന്ധത്തിന് ഇടയില്‍ ചിന്തിക്കും എന്ന് കേട്ടാല്‍ നിങ്ങള്‍ ഞെട്ടുമോ. അതാണ് സത്യം. അവര്‍ക്ക് നിങ്ങളില്‍ താല്പര്യം ഇല്ലാത്തത് കൊണ്ടോ ബോറടിച്ചത് കൊണ്ടോ അല്ല ഇത്. മറ്റ് സ്ട്രെസുകള്‍ കുറയ്ക്കാന്‍ വേണ്ടി തലച്ചോര്‍ സ്വാഭാവികമായി ഒരുക്കുന്നതാണ് ഇതെന്നാണ് കെര്നെര് പറയുന്നത്.

സ്വന്തം ശരീരത്തെപ്പറ്റി ആകുലത
പുരുഷന്മാരില് ഈ പ്രശ്നം ഉള്ളതായി നേരത്തെ കേട്ടിട്ടുണ്ട്. പ്രത്യേകിച്ചും ആത്മവിശ്വാസം കുറവുള്ളവരില്‍. പുരുഷന്മാര് മാത്രമല്ല സ്ത്രീകളും ലൈംഗിക ബന്ധത്തിനിടെ സ്വന്തം ശരീരത്തിന്റെ അഴകളവുകളെപ്പറ്റി ആകുലപ്പെടാറുണ്ട് എന്നാണ് സെക്ഷ്വാലിറ്റി കൗണ്‍സിലറായ ഇയാന്‍ കെര്നെര് പറയുന്നത്. നിറം, വണ്ണം തുടങ്ങിയവയെല്ലാം ഈ ചിന്തകള്‍ക്ക് കാരണമാകും.

പുരുഷന്റെ മാര്‍ക്ക് കാര്‍ഡ്
പങ്കാളിയായ പുരുഷന്റെ പെര്‍ഫോമന്‍സ് എങ്ങനെ എന്ന വിലയിരുത്തലുകളും ലൈംഗിക ബന്ധത്തിനിടെ തന്നെ സ്ത്രീകളില്‍ പലരും നടത്തും എന്ന് കേട്ടാലോ. വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നുണ്ടോ. പലരും ഇത് തുറന്ന് പറയാറുമുണ്ട്. നിങ്ങളത്രെ പോര കേട്ടോ എന്നൊക്കെ വല്ലവരും പറയുന്നത് കേട്ടാല്‍ ഇതൊക്കെ എപ്പോള്‍ പഠിച്ചെടുത്തു എന്നോര്‍ത്ത് അത്ഭുതപ്പെടേണ്ട എന്ന് സാരം.

ഇതെപ്പോ തീരും
വിവാഹിതരായ സ്ത്രീകളില്‍ ഭൂരിഭാഗവും ഇതൊന്ന് തീര്‍ന്നുകിട്ടിയാല്‍ മതി എന്ന് ചിന്തിക്കുന്നവരാണ് പോലും. പ്രത്യേകിച്ച് അവര്‍ക്ക് താല്പര്യമോ മൂഡോ ഇല്ലാത്ത സമയത്ത് പുരുഷന് മുന്‍കൈയെടുത്ത് തുടങ്ങുന്ന ബന്ധപ്പെടല്‍. തീര്‍ന്നുകിട്ടിയാല്‍ കിടന്നുറങ്ങാമായിരുന്നു എന്ന് ചിന്തിക്കാറുള്ളതായി ഒട്ടേറെ പേര് പറഞ്ഞിട്ടുമുണ്ട്.

പൊസിഷനില്‍ കാര്യമുണ്ട്
ലൈംഗിക ബന്ധത്തിനിടെ സ്ത്രീയുടെ അഭിപ്രായം ചോദിക്കുന്ന ആളാണോ നിങ്ങള്‍. എങ്കില്‍ മിക്കവാറും നിങ്ങള്‍ പിന്തുടരുക മിഷണറി പൊസിഷനായിരിക്കും. ലൈംഗികബന്ധം ആരംഭിക്കുന്നത് പലപ്പോഴും ഈ പൊസിഷനിലായിരിക്കും. സ്ത്രീകള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള പൊസിഷനായിട്ടാണ് ഇത് കരുതപ്പെടുന്നത്. ഈ പൊസിഷനില്‍ ബന്ധപ്പെടുമ്പോഴാണ് സ്ത്രീകള്‍ക്ക് ചിന്തിക്കാന്‍ കൂടുതല്‍ സമയം കിട്ടുന്നത് എന്നതും ശ്രദ്ധേയമാണ്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications