Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോട്ടറിയില്‍ സമ്മാനമടിച്ചോ, കോടികള്‍ കണ്ടപ്പോള്‍ പരിഭ്രമമുണ്ടല്ലേ; പണം ചെലവാക്കേണ്ടത് ഈ രീതിയില്‍

വാഷിംഗ്ടണ്‍: ലോട്ടറി അടിക്കാനായി നമ്മള്‍ പലപ്പോഴും ദൈവത്തോട് പ്രാര്‍ഥിക്കാറുണ്ട്. എന്നാല്‍ എല്ലാം ഒന്നും അടിക്കാറില്ല. പക്ഷേ അത്തരത്തില്‍ ലോട്ടറി അടിക്കാനായി എന്താണ് ചെയ്യേണ്ടത് എന്ന് ചിന്തിച്ചിട്ടുണ്ടോ? അതിന് കാര്യങ്ങള്‍ കൃത്യമായി ശ്രദ്ധിച്ച് ടിക്കറ്റെടുക്കുകയാണ് വേണ്ടത്. പക്ഷേ ലോട്ടറി അടിച്ചാല്‍ എന്ത് ചെയ്യണം.

പ്രത്യേകിച്ച് കോടികള്‍ നമ്മുടെ മുന്നിലേക്ക് വരുമ്പോള്‍. ആരായാലും വന്‍ തുകയില്‍ പതറിപ്പോകുമെന്ന് ഉറപ്പാണ്. കാരണം നമ്മളാരും കോടികള്‍ കണ്ട് ശീലിച്ചവരല്ല. ചിലപ്പോള്‍ അമിതാവേശത്തില്‍ ഈ പണം അനാവശ്യമായി ചെലവാക്കുകയും ചെയ്‌തേക്കും. ലോട്ടറി അടിച്ച പലരും പിന്നീട് കടക്കാരായ ചരിത്രവുമുണ്ട്. അപ്പോള്‍ എങ്ങനെ ഈ പണം സൂക്ഷിച്ച് ഉപയോഗിക്കാം എന്ന് നോക്കാം.

LOTTERY MONEY

സാമ്പത്തിക ഉപദേശം വേണം

കോടികള്‍ ലോട്ടറിയില്‍ സമ്മാനമായി അടിച്ചാല്‍ അമിതാവേശം വേണ്ട. ഇക്കാര്യമാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ഈ പണം കൃത്യമായി ഉപയോഗിക്കാന്‍ ഒരു സാമ്പത്തിക ഉപദേഷ്ടാവിന്റെ സഹായം തേടാം. റോബിന്‍ മെല്ലിയെന്ന ഉപദേഷ്ടാവ് ഇപ്പോള്‍ എന്തൊക്കെയാണ് ലോട്ടറി അടിച്ചാല്‍ നമ്മള്‍ ചെയ്യേണ്ടതെന്ന് പറയുകയാണ്.

ഒരു ദശാബ്ദത്തോളം ലോട്ടറി ജേതാക്കളെ സഹായിക്കുകയാണ് റോബിന്‍ ചെയ്ത് വരുന്നത്. നിരവധി പേര്‍ക്ക് അതിലൂടെ ജീവിതം മെച്ചപ്പെടുത്താനായിട്ടുണ്ട്. പലര്‍ക്കും സാമ്പത്തിക അച്ചടക്കമില്ലാത്തത് കൊണ്ടാണ് പണം അനാവശ്യമായി ചെലവായി പോകുന്നത്.

സഹായം ഒരു മില്യണുകാര്‍ക്ക്

ഒരു മില്യണിന്റെ ബംപര്‍ ജാക്‌പോട്ട് അടിക്കുന്നവരെയാണ് കൂടുതലായി റോബിനും അദ്ദേഹത്തിന്റെ കമ്പനി മേട്രിക്‌സ് ക്യാപിറ്റലും സഹായിക്കുന്നത്. ഇതിനോടകം 200ല്‍ അധികം ലോട്ടറി ജേതാക്കള്‍ക്ക് സാമ്പത്തിക ഉപദേശം റോബിന്‍ നല്‍കിയിട്ടുണ്ട്. ഇപ്പോഴിതാ എന്താണ് ലോട്ടറി ജേതാക്കള്‍ ചെയ്യേണ്ടതെന്ന് പരസ്യമായി വെളിപ്പെടുത്തിയിരിക്കുകയാണ് റോബിന്‍.

പണം വളരെ സൂക്ഷിച്ച് ഉപയോഗിക്കുകയാണ് ചെയ്യേണ്ടതെന്ന് അദ്ദേഹം പറയുന്നു. ആദ്യം തന്നെ ഈ പണം ഒരു സേഫിലേക്ക് മാറ്റണമെന്നാണ് റോബിന്റെ ഉപദേശം. ഈ സ്ഥലം നമുക്ക് പണം എളുപ്പത്തില്‍ എടുക്കാന്‍ സധിക്കുന്ന സ്ഥലം കൂടിയായിരിക്കും.

പണം എങ്ങനെ സേവ് ചെയ്യാം

ഏതാണ് ആകര്‍ഷകമായ അക്കൗണ്ടുകള്‍ എന്ന് പരിശോധിക്കുക. മികച്ച പലിശ ഏതില്‍ ലഭിക്കുമോ അതിനെ പരിഗണിക്കുക. ഫിക്‌സഡ് ഡെപ്പോസിറ്റ് മുതല്‍ മ്യൂച്ചല്‍ ഫണ്ടുകള്‍ വരെ നമ്മുടെ മുന്നിലുണ്ട്. അതില്‍ തന്നെ മികച്ച പലിശ നിരക്കിലുള്ളതില്‍ പണം നിക്ഷേപിക്കുക. ഇതിലൂടെ പണം സേഫാവുകയും ധൂര്‍ത്തടിക്കുന്നത് കുറയുകയും ചെയ്യും.

നമ്മുടെ പണത്തിന് ലഭിക്കുന്ന സേഫ്റ്റിയാണിത്. സര്‍ക്കാര്‍ സ്‌കീമുകളില്‍ നിക്ഷേപിച്ചാല്‍ നമ്മുടെ പണത്തിന് ഏറ്റവും സുരക്ഷ ലഭിക്കും. പണം തിരികെ കിട്ടില്ല, ഇതില്‍ തട്ടിപ്പ് ഉണ്ട് എന്ന ഭയമൊന്നും ഇക്കാര്യത്തില്‍ ആവശ്യമില്ല. അങ്ങനെ ആശങ്ക കൂടാതെ നിക്ഷേപിക്കാം.

കടങ്ങളൊക്കെ വേഗം തീര്‍ക്കുക

പണം ഉപയോഗിച്ച് ആദ്യം ചെയ്യേണ്ട കാര്യം വേഗത്തില്‍ കടങ്ങളൊക്കെ അടച്ചുതീര്‍ക്കുകയാണ്. അതിലൂടെ സാമ്പത്തികമായി നമ്മള്‍ അനുഭവിക്കുക സമ്മര്‍ദങ്ങള്‍ നീങ്ങി കിട്ടും. നമ്മുടെ മനോനിലയിലും അത് മാറ്റങ്ങള്‍ കൊണ്ടുവരും.

ഈ കടങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ്, വായ്പകള്‍, എന്നിവയിലേതായാലും പ്രശ്‌നമില്ല. ഇതിന്റെ പലിശ വര്‍ധിച്ച് വരുന്നതിന് മുമ്പ് അതെല്ലാം തീര്‍ക്കാന്‍ ശ്രമിക്കുക. പണം കടം തീര്‍ക്കുന്നതിനായി ചെലവാക്കിയാല്‍, കൃത്യമായ ഒരു സാമ്പത്തിക ദിശാബോധവും നമുക്ക് ലഭിക്കുമെന്ന് റോബിന്‍ പറയുന്നു.

ആഡംബര വീടുകള്‍ വേണോ?

മില്യണ്‍ ഡോളര്‍ സമ്മാനമടിച്ചാല്‍ നമ്മള്‍ എല്ലാവരും ആഡംബര വീടുകള്‍ വാങ്ങുന്നതിലായിരിക്കും ശ്രദ്ധിക്കുക. എന്നാല്‍ അത് ഒഴിവാക്കണം. കാരണം ആ വീട് മെയിന്റനന്‍സ് ചെയ്ത് കൊണ്ടുപോകുക ദുഷ്‌കരമാണ്. അതിലൂടെ ധാരാളം പണം നഷ്ടപ്പെടും. ലോട്ടറി അടിക്കുന്നവര്‍ പാപ്പരാവുന്നത് ഇതുവഴിയാണ്.

ദീര്‍ഘകാല സാമ്പത്തിക പദ്ധതി നടപ്പാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. മൂന്ന് മാര്‍ഗങ്ങള്‍ കൃത്യമായി പിന്തുടര്‍ന്നാല്‍ ഈ പണം കൊണ്ട് ജീവിതത്തില്‍ വലിയ നേട്ടങ്ങളുണ്ടാക്കാം. ഒറ്റരാത്രി കൊണ്ട് കോടീശ്വരനാവുന്നത് ചിലരില്‍ വിപരീത ഫലം ഉണ്ടാക്കാമെന്നും റോബിന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+