ലോട്ടറിയടിച്ചോ, പണം എന്ത് ചെയ്യണം, ഇതാ വെറൈറ്റി ഐഡിയകള്‍, പണമൊന്നും നഷ്ടമാവില്ല
വാഷിംഗ്ടണ്‍: ഒരു ലോട്ടറിയടിക്കാന്‍ നമ്മള് എല്ലാവരും കാത്തിരിക്കുകയായിരിക്കും. ആരായാലും അതില്‍ കുറ്റം പറയാന്‍ പറ്റില്ല. കാരണം ജീവിതം ഒട്ടും പ്രതീക്ഷിക്കാതെ മാറ്റി മറിക്കാന്‍ ലോട്ടറി കൊണ്ട് ലഭിക്കുന്ന പണത്തിന് ശേഷിയുണ്ട്. പക്ഷേ ഈ പണത്തിനൊരു പ്രശ്നമുണ്ട്. നമ്മളെ ചിലപ്പോള്‍ ഈ പണം വല്ലാത്ത കുഴിയില്‍ കൊണ്ട് ചെന്ന് ചാടിക്കും.
കാരണം ഇത്ര വലിയൊരു തുക നമ്മള് അതിന് മുമ്പ് കണ്ടിട്ടോ ചെലവഴിച്ചിട്ടുണ്ടോ ഉണ്ടാവില്ല. അതുകൊണ്ട് പണം പാഴായി പോവാനുള്ള സാധ്യത ഏറെയാണ്. നേരെ മറിച്ച് ചിലര്‍ ഈ പണം സമര്‍ത്ഥമായി ഉപയോഗിക്കും. കിട്ടിയ പണം ചിലപ്പോള്‍ ഇരട്ടിയാക്കുകയും ചെയ്തു. എന്തായാലും ലോട്ടറി അടിച്ചാല്‍ ശ്രദ്ധിക്കണം. അതിന് എന്തൊക്കെ ചെയ്യണമെന്ന് നോക്കാം.

ആരോടും പറയാന്‍ പോകേണ്ട
ലോട്ടറി അടിക്കുന്നത് വല്ലാതെ നമ്മളെ മതിഭ്രമത്തിലാക്കും. എല്ലാവരോടും നമ്മല് ഇത് ആഘോഷപൂര്‍വം പറയും. എന്നാല്‍ ഇക്കാര്യത്തില്‍ പറയാനുള്ളത് ആരോടും ഇത് പറയാതിരിക്കുക എന്നതാണ്. വലിയ തുകയുടെ ലോട്ടറിയാണ് അടിച്ചതെങ്കില്‍ തല്ക്കാലം ഏറ്റവും അടുത്തവരോട് മാത്രമായി പറയുക. അല്ലെങ്കില്‍ പ്രശ്നമുണ്ട്.
നിങ്ങളുടെ ഏതെങ്കിലും അകന്ന ബന്ധുവോ പരിചയം പോലുമില്ലാത്തവരോ പണം ചോദിച്ച് വരും. അത് പിന്നീട് വലിയ ശല്യമായി മാറും. പണം നല്കിയാല് അത് ഒടുവില്‍ ബാധ്യതയായി നിങ്ങളെ ബാധിക്കും.
ഒരു മാസത്തോളം ഒന്നും ചെയ്യരുത്
ഈ പണം കുറച്ച് കാലത്തേക്ക് ചെലവാക്കാതിരിക്കുക എന്നത് വല്ലാത്തൊരു ടാസ്കാണ്. പക്ഷേ പ്രലോഭനം എത്രയുണ്ടെങ്കിലും ഈ പണം ഒരുമാസത്തോളം ചെലവാക്കാതിരിക്കുക. ചില കാര്യങ്ങള്‍ നമുക്ക് വാങ്ങാന്‍ തോന്നും. പക്ഷേ വാങ്ങേണ്ട എന്ന് തീരുമാനിക്കണം.
കുറച്ച് സമയം എടുക്കുക. കൃത്യമായ തീരുമാനങ്ങള്‍ എടുക്കുക. അതിന് ശേഷം മാത്രം പണം ചെലവാക്കുക. കാരണം അതിവേഗം എടുക്കുന്ന തീരുമാനങ്ങള്‍ തെറ്റാം. അതിലൂടെ പണവും നഷ്ടമാകാം.
സഹായം വേണമെങ്കില്‍ തേടാം
പണം നിങ്ങള്‍ക്ക് ഒറ്റയ്ക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കുമോ? സമ്മര്‍ദം ഏറെയുണ്ടെങ്കില്‍ നിങ്ങള്‍ക്കൊരു സാമ്പത്തിക വിദഗ്ധന്റെ സേവനം തേടാം. അങ്ങനെ ഒരാള്‍ വിചാരിച്ചാല്‍ പണം നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നത് പഠിക്കാം. ഒരു പ്രൊഫഷണലിന് മാത്രമേ അക്കാര്യം സഹായിക്കാന്‍ സാധിക്കൂ.
ജോലി ഉപേക്ഷിക്കുകയേ ചെയ്യരുത്
ഒരിക്കലും ജോലി ഉപേക്ഷിക്കാന്‍ പാടില്ല. ജോലി കളയുന്നത് ഏറ്റവും മോശം തീരുമാനമാണ്. ജോലി തുടരുക. അതിന് ശേഷം പതിയെ ഓരോ കാര്യങ്ങളായി ചെയ്ത് വരിക. വലിയ തീരുമാനമെടുക്കും മുമ്പ് ചെറിയ കാര്യങ്ങളെല്ലാം ജീവിതത്തില്‍ ചെയ്ത് തീര്‍ക്കുക. എന്നിട്ട് വലിയ കാര്യത്തിലേക്ക് വരിക. അപ്പോള്‍ അത് എളുപ്പമായി തോന്നാം.
നികുതി കാര്യങ്ങള്‍ ശ്രദ്ധിക്കുക
സമ്മാനടിച്ച തുകയ്ക്ക് തീര്‍ച്ചയായും നികുതി നല്‍കേണ്ടി വരും. പതിനായിരം രൂപയ്ക്ക് മുകളിലാണെങ്കില്‍ 30 ശതമാനാണ് ടിഡിഎസ്. ഒപ്പം സെസും നല്‍കേണ്ടി വരും. മൊത്തം 31.2 ശതമാനമായിരിക്കും നികുതി. ഒരു വ്യക്തിയുടെ മൊത്തം നികുതി ഏത് വിഭാഗത്തില്‍ വരുമെന്ന് നോക്കിയാണ് ഇത് തീരുമാനിക്കുക.
പണം നിക്ഷേപിക്കുക
പണം എന്ത് ചെയ്യണമെന്ന് കണ്‍ഫ്യൂഷനുണ്ടെങ്കില്‍ പേടിക്കേണ്ട. ബാങ്ക് അക്കൗണ്ടില്‍ അത് നിക്ഷേപിക്കുന്നതാണ് നല്ലത്. ദീര്‍ഘകാല പ്ലാനില്‍ അത് നിക്ഷേപിക്കുക. അതിന്റെ പലിശ തീര്‍ച്ചയായും ലഭിക്കും. മ്യൂച്ചല്‍ ഫണ്ടുകള്‍ നല്ലൊരു ഓപ്ഷനാണ്. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ എപ്പോഴും ശ്രദ്ധിക്കുക.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications