ജോലിക്കിടയില്‍ നോ പറയാന്‍ പഠിയ്ക്കണം, പണിയെടുക്കുന്ന ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
ജോലി ചെയ്യുന്ന സാഹചര്യങ്ങളില്‍ ചിലപ്പോള്‍ NO പറയാന്‍ ഏറെ വിഷമിക്കുന്നവരാകും നമ്മള്. മേലുദ്യോഗസ്ഥനോടാണെങ്കിലും സഹ പ്രവര്ത്തകരോടാണെങ്കിലും ചിലപ്പോള്‍ നോ പറയാന്‍ നമ്മള് പഠിച്ചിരിക്കണം.
NO പറഞ്ഞാന്‍ അവര്‍ എന്ത് വിചാരിക്കും, അത് നിങ്ങളുടെ ജോലിയെ ബാധിക്കുമോ എന്നൊക്കെയുള്ള പേടികള്‍ മാറ്റി വെച്ചേക്കൂ. വ്യക്തമായ തീരുമാനങ്ങള്‍ കൃത്യമായ സമയത്ത് പറയാന്‍ കഴിയുന്നവര്‍ക്ക് മാത്രമെ സ്വന്തം ജോലിയില്‍ തിളങ്ങാന്‍ സാധിക്കൂ. ജോലി ചെയ്യുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...

ഉത്തരവാദിത്തം
മേലുദ്യോഗസ്ഥരോടും സഹപ്രവര്‍ത്തകരോടും പ്രത്യേക സാഹചര്യത്തില്‍ നോ പറയേണ്ടി വന്നാല്‍ അത് പറയുക തന്നെ വേണം. നിങ്ങളുടെ ജോലികള്‍ മാറ്റി വെച്ച് മറ്റുള്ളവര്‍ക്ക് വേണ്ടി ചിലവഴിക്കുന്ന സമയം നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ ചെയ്യ്ത് തീര്‍ക്കേണ്ട സമയത്തെയാണ് ഇല്ലാത്താക്കുന്നത്.

ബഹുമാനം
നിങ്ങള്‍ നോ പറഞ്ഞാല്‍ നിങ്ങളോടുള്ള ബഹുമാനം ഇല്ലാതാകും എന്ന് വിചാരിക്കരുത്. നിങ്ങള്‍ നോ പറയുമ്പോഴാകും അതിന്റെ കാരണം അവര്‍ ചിന്തിക്കുന്നത്. അത് നിങ്ങളോടുള്ള ബഹുമാനം വര്‍ധിപ്പിക്കുക മാത്രം ചെയ്യും.

യോജിക്കാന്‍
നിങ്ങള്‍ക്ക് യോജിക്കാന്‍ കഴിയാത്ത ജോലികളോ തീരുമാനങ്ങളോ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ നോ പറയുന്നതിന്റെ ആവശ്യകത വര്‍ധിക്കും. തീരുമാനത്തെ വ്യക്തവും ശക്തവുമായി ആരോടും പറയാന്‍ പഠിയ്ക്കണം.

നിങ്ങളൊരു ടീം ലീഡ് ആണെങ്കില്‍
കീഴ്ജീവനക്കാരോട് പറയാന്‍ പഠിയ്ക്കേണ്ടത് ഇത് തന്നെയാണ്. അല്ലാത്ത പക്ഷം ടാര്‍ജറ്റ് നേടാന്‍ കഴിയില്ല. വ്യക്തമായ ലാഭം കാണുന്ന കാര്യങ്ങള്‍ അംഗീകരിക്കാനും അഭിപ്രായങ്ങളെ പരിഗണിക്കാനും കമ്പനിയ്ക്ക് നഷ്ടം സംഭവിക്കുന്ന സാഹചര്യങ്ങളില്‍ നോ പറയാനും ടീം ലീഡ് അറിഞ്ഞിരിക്കണം.

NO
ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കേണ്ട വാക്കല്ല ഇത്. വ്യക്തമായി തീരുമാനം എടുക്കേണ്ട സാഹചര്യങ്ങളില്‍ മാത്രമേ നോ പറയാവൂ..
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications