ഹിറ്റ്ലറെക്കുറിച്ച് നിങ്ങള്‍ കേള്‍ക്കാനും കേള്‍ക്കാതിരിക്കാനും സാധ്യതയുള്ള 15 കാര്യങ്ങള്‍!
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകപക്ഷീയമായ തീരുമാനങ്ങളെ പലപ്പോഴും ഹിറ്റ്ലറെ ഓര്‍മിപ്പിക്കുന്നതായി സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം ഉയരാറുണ്ട്. ഇപ്പോളിതാ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവര്‍ത്തന ശൈലിയെ മോദിയോട് ഉപമിക്കപ്പെടുന്നു.
Read Also: ട്രിപ്പിള്‍ സെഞ്ചുറി.. സച്ചിനും മേലെ കേരളത്തില്‍ നിന്നും ഒരു നായര്‍.. സവര്ണരക്തം തിളക്കുന്നു.. ട്രോളിക്കൊല്ലുന്നേ....
സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്ലര്‍ ചര്‍ച്ചകള്‍ വീണ്ടും സജീവമാകുകയാണ്. ആരായിരുന്നു ഹിറ്റ്ലര്‍. എന്തായിരുന്നു ഹിറ്റ്ലറുടെ പ്രത്യേകതകള്‍. ഈ വാട്സ്ആപ്പ് ഫോര്‍വേര്‍ഡ് ഒന്ന് നോക്കൂ, ഇതില്‍ ഹിറ്റ്ലറെക്കുറിച്ചുള്ള കുറച്ച് കഥകളാണുള്ളത്. വെറും കഥകളല്ല, കൃത്യമായ രാഷ്ട്രീയം ഉദ്ദേശിച്ച് കൊണ്ട് എഴുതപ്പെട്ട കഥകള്‍.

അവിവാഹിതനായ ഹിറ്റ്ലര്‍
ഹിറ്റ്ലര്‍ അവിവാഹിതനായിരുന്നു. ഹിറ്റ്ലര്‍ എന്നും ഒരു പ്രത്യേക മതക്കാര്‍ ദേശദ്രോഹികള്‍ ആണെന്ന് കരുതിയിരുന്നു. ഹിറ്റ്ലറെ വിമര്‍ശിക്കുന്നത്, അദ്ദേഹത്തിനും, അദ്ദേഹത്തിന്റെ അനുയായികള്‍ക്കും കടുത്ത അസഹിഷ്ണുത ഉളവാക്കിയിരുന്നൂ.

ചിത്രം വരക്കാരനായ ഹിറ്റ്ലര്‍
ഹിറ്റ്ലര്‍ കുട്ടിക്കാലത്ത് ചിത്രം വരയ്ക്കുകയും അത് വില്‍ക്കുകയും ചെയ്യുമായിരുന്നു. ഹിറ്റ്ലര്‍ അന്ന് എല്ലാ തരം മാധ്യമങ്ങളെയും തന്റെ മാര്‍ക്കറ്റിങിന് ഉപയോഗപ്പെടുത്തിയിരുന്നു. ഹിറ്റ്ലര്‍ എല്ലാ തൊഴിലാളി പ്രസ്ഥാനങ്ങളെയും അടിച്ചമര്‍ത്തിയിരുന്നു.

കോര്‍പറേറ്റ് തോഴന്
ഹിറ്റ്ലര്‍ എന്നും അന്നത്തെ ജര്‍മ്മന്‍ കോര്‍പ്പറേറ്റു കുബേരന്മാരുടെ വിശ്വസ്ഥ വിനീത വിധേയ ദാസനായിരുന്നു. ഹിറ്റ്ലര്‍ ജര്‍മ്മനിയുടെ പരമാധികാരിയായിരുന്നെങ്കിലും, എന്നും ഒരു വിഭാഗക്കാരുടെ മാത്രം വംശീയ നേതാവായിരുന്നു.

ദേശദ്രോഹികളാക്കും
ഹിറ്റ്ലര്‍ അദ്ദേഹത്തെ എതിര്‍ക്കുന്നവരെ ദേശദ്രോഹികള്‍ എന്നോ വിഘടന വാദികള്‍ എന്നോ വിളിച്ചിരുന്നു. ഹിറ്റ്ലര്‍ നാസി പാര്‍ട്ടിയില്‍ ഒരു സാധാരണ അംഗമായി ചേര്‍ന്നു, മുതിര്‍ന്ന നേതാക്കളെ വെട്ടി ഒതുക്കിയാണ് മുകളില്‍ എത്തിയത്.

ഉടനടി പരിഹാരം
രാജ്യത്തിന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും നിമിഷം നേരം കൊണ്ട് പരിഹാരം ഉണ്ടാക്കുമെന്ന് പ്രചരിപ്പിച്ചാണ്, ഹിറ്റ്ലര്‍ അധികാരത്തില്‍ വന്നത്. ഹിറ്റ്ലര്‍ അധികാരത്തില്‍ വന്ന മുദ്രാവാക്യം ഗുഡ് ഡേയ്സ് ടു ഓള് എന്നായിരുന്നു.

പൊട്ടിക്കരഞ്ഞിരുന്നു
ഹിറ്റ്ലറിന്റെ പാര്‍ട്ടി ജയിച്ച്, ജര്‍മന്‍ പാര്‍ലമെന്റില്‍ അദ്ദേഹം ആദ്യമായി എത്തിയപ്പോള്‍ അദ്ദേഹം പൊട്ടിക്കരഞ്ഞിരുന്നു. ഹിറ്റ്ലര്‍ എന്നും ഒരു വേഷക്കമ്പക്കാരനായിരുന്നു.

മാധ്യമങ്ങളെ ഉപയോഗിച്ചു
ഹിറ്റ്ലര്‍ക്ക് നുണകളെ സത്യമെന്ന രൂപത്തില്‍ പ്രചരിപ്പിക്കുവാന്‍ അപാര കഴിവായിരുന്നു. അതിനു മാത്രമായി ഗീബല്‍സ് പോലുള്ള ആളുകളെയും അന്നത്തെ മാധ്യമങ്ങളേയും നിയോഗിക്കുകയും ചെയ്തിരുന്നു..

ഞാന്‍ എന്നെ എനിക്ക്
ഹിറ്റ്ലര്‍ എപ്പോഴും, 'ഞാന്‍', ' എന്നെ', 'എനിക്ക്' എന്നീ വാക്കുകള്‍ എപ്പോഴും ലോഭമന്യേ ഉപയോഗിച്ചിരുന്നു. ഹിറ്റ്ലറിനു റേഡിയോവില്‍ സന്ദേശം കൊടുക്കുന്നത് ഭയങ്കര ഇഷ്ടമായിരുന്നു.

മിത്രങ്ങളേ സുഹൃത്തുക്കളേ
ഹിറ്റ്ലര്‍ എപ്പോഴും പ്രസംഗിക്കുമ്പോള്‍ സ്നേഹിതന്മാരേ, മിത്രങ്ങളെ എന്നായിരുന്നു സംബോധന ചെയ്തിരുന്നത്. ഹിറ്റ്ലറിനു തന്റെ ഫോട്ടോ എടുക്കുന്നത് ഭയങ്കര ഇഷ്ടമായിരുന്നു. ഹിറ്റ്ലര്‍ എന്നും സ്വന്തം ജനതയേക്കാളും, രാജ്യത്തേക്കാളും, ഹിറ്റ്ലറെ മാത്രം സ്നേഹിച്ചു. അവസാനം ആത്മഹത്യ ചെയ്തു.
-
'കേരളത്തിൽ ബിജെപി അധികാരത്തിൽ വരും; എൽഡിഎഫും യുഡിഎഫും ഞങ്ങളെ ഭയക്കുന്നു'; മോദി -
"എസ്ഡിപിഐയുമായി സന്ധിയില്ല; പിഡിപി കൂടെയുണ്ട്": വർഗീയ വോട്ടുകൾ വേണ്ട എന്ന് എംഎ ബേബി -
"സ്ഥലവും തീയതിയും ഞാൻ പറയും!" ശിവൻകുട്ടിയുടെ വെല്ലുവിളി ഏറ്റെടുത്ത് രാജീവ് ചന്ദ്രശേഖർ -
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
'ഞാൻ സംഘിയായത് കൊണ്ട് മുസ്ലീം സംഘടനകൾ പിന്തുണയ്ക്കില്ലെന്ന് പറഞ്ഞു';കോണ്‍ഗ്രസിനെതിരെ അഖിൽ മാരാർ -
ജയിച്ചാല്‍ സിനിമയില്‍ കാണില്ല; രമേഷ് പിഷാരടി രണ്ടും കല്‍പ്പിച്ച്, ഇത്തവണയും പാലക്കാട് തൂക്കും -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
ഉമര്‍ ഫൈസിക്കെതിരെ നാസര്‍ ഫൈസി; ആ നിലപാട് രാഷ്ട്രീയ തിമിരം, മുസ്ലിം ലീഗിനെ മാത്രം ഉപദേശിക്കേണ്ട












Click it and Unblock the Notifications