വിരാട് കോലിക്ക് 100 കോടിയുടെ ബിസിനസ് ഡീല്‍ സമ്മാനിച്ചു, ബ്രാന്‍ഡാക്കി, ആരാണ് ബണ്ടി സജ്ദേ?
ന്യൂഡല്‍ഹി: വിരാട് കോലി ഇന്ന് ഷോ ബിസിനസില്‍ അടക്കം ഏറ്റവും മൂല്യമേറിയ താരമാണ്. എന്നാല്‍ ഇത് ഒരൊറ്റ ദിവസം കൊണ്ട് ഉണ്ടായതല്ല. കൃത്യമായ ഒരു പ്ലാനിംഗിലൂടെ കോലി ഉണ്ടാക്കിയെടുത്തതാണ്. എന്നാല്‍ ഇതെല്ലാം കോലിക്ക് സമ്മാനിച്ചത് ഒരു മിടുക്കനായ മാനേര് കാരണമാണ്. അധികമാര്‍ക്കും അറിയാന്‍ പാടില്ലാത്ത കാര്യമാണത്. ബണ്ടി സജ്ദേ എന്ന ഈ മാനേജറാണ് കോലിയുടെ ഈ വളര്‍ച്ചയ്ക്ക് പ്രധാന കാരണക്കാരന്‍.
എന്നാല്‍ ലോകകപ്പിന് തോല്‍വിക്ക് ശേഷം ദീര്‍ഘകാലമായുള്ള ഈ പാര്‍ട്ണര്‍ഷിപ്പ് കോലി അവസാനിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഇരുവരും തമ്മില്‍ പിരിഞ്ഞതിന്റെ കാരണം വ്യക്തമല്ല. ആരാണ് ഈ ബണ്ടി സജ്ദേ? പറയാനാണെങ്കില്‍ ഒരുപാടുണ്ടെന്ന് തന്നെ പറയാം. കോലി സ്വന്തമായി ഒരു കമ്പനി തുടങ്ങാനുള്ള ശ്രമത്തിലായിരുന്നുവെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ട്. ബണ്ടി ടാലന്റ് മാനേജ്മെന്റ് കമ്പനിയായ കോര്ണര്സ്റ്റോണിന്റെ സിഇഒയുടെ സ്ഥാപകനുമായിരുന്നു.

കോലി ഒരു ദശാബ്ദം മുമ്പ് തന്നെ കോര്ണര്സ്റ്റോണിന്റെ ഭാഗമായിരുന്നു. അതിന് ശേഷം ഈ കമ്പനിയെ മുന്നോട്ട് നയിക്കാന്‍ കോലി ഒപ്പമുണ്ടായിരുന്നു. അതിനൊപ്പം തന്നെ ബണ്ടി സജ്ദേയും വളരുകയും ചെയ്തു. സജ്ദേ കായിക മേഖലയില്‍ മാത്രമല്ല, ബോളിവുഡ് താരങ്ങള്‍ക്കിടയിലും അറിയപ്പെടുന്ന ഒരു മാനേജറാണ്. സാധാരണ ഒരു സെലിബ്രിറ്റി ചെയ്യുന്നതിനും അപ്പുറത്ത് ആ താരത്തിന് റീച്ച് കിട്ടാന്‍ വേണ്ട എല്ലാ കാര്യങ്ങളും ബണ്ടിക്ക് അറിയാമായിരുന്നു.
ബണ്ടി കോലിക്ക് വളരെ പ്രിയപ്പെട്ടയാളായിരുന്നു.
മാനേജര്‍ക്കും മുകളിലായിരുന്നു കോലി അടക്കമുള്ള സെലിബ്രിറ്റികള്‍ അദ്ദേഹത്തെ കണ്ടിരുന്നത്. കോലിയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ബണ്ടി. അദ്ദേഹമായിരുന്നു കോലിയുടെ ബിസിനസ് നീക്കങ്ങളെല്ലാം നിയന്ത്രിച്ചിരുന്നത്. സുപ്രധാന ക്രിക്കറ്റ് ഇവന്റുകള്‍ നടക്കുമ്പോഴെല്ലാം കോലിക്കൊപ്പം ബണ്ടിയുമുണ്ടാവാറുണ്ടായിരുന്നു. അത്രയ്ക്ക് ആഴത്തിലുള്ളതായിരുന്നു ഇവര്‍ തമ്മിലുള്ള ബന്ധം.
മുംബൈയില്‍ നിന്ന് സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞാണ് ബണ്ടി വളര്‍ച്ചയുടെ പടവുകള്‍ താണ്ടിയത്. ഓസ്ട്രേലിയയിലെ ബോണ്ട് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ഉന്നത പഠനം അദ്ദേഹം പൂര്‍ത്തിയാക്കിയത്. മുംബൈയിലെ എച്ച് കോളേജ് ഓഫ് കൊമേഴ്സില്‍ ആന്‍ഡ് ഇക്കണോമിക്സിലും അദ്ദേഹം ഉന്നത പഠനത്തിന് ചേര്‍ന്നിരുന്നു. പെര്‍സെപ്റ്റ് എന്റര്ടെയിന്മെന്റില് ടാലന്റ് അക്വിസിഷന്‍ അഡൈ്വസറായിട്ടായിരുന്നു ബണ്ടിയുടെ തുടക്കം.
അതേസമയം കോലിക്കൊപ്പമുള്ള സഹകരണം ബണ്ടിക്കും നേട്ടങ്ങളുണ്ടാക്കിയിരുന്നു. നിരവധി പരസ്യ ഡീലുകളാണ് കോലിക്കായി ബണ്ടി നേടിക്കൊടുത്തത്. പ്യൂമയുമായി നൂറ് കോടിയുടെ പരസ്യ ഡീല്‍ കോലിക്ക് ലഭിക്കാന്‍ തന്നെ കാരണം ബണ്ടിയാണ്. 2020ല്‍ കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സ് കോര്ണര്സ്റ്റോണുമായി കരാറുണ്ടാക്കിയിരുന്നു. ധര്‍മ കോര്‍ണര്‍സ്റ്റോണ്‍ ഏജന്‍സി അങ്ങനെയാണ് പിറന്നത്. എന്നാല്‍ കോലിയുമായുള്ള കമ്പനിയുടെ സഹകരണം സ്വതന്ത്രമായിരുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications