750 മില്യണിന്റെ ആസ്തിയെല്ലാം ജീവനക്കാര്‍ക്ക്, മൊബൈല്‍ പോലും സ്വന്തമായില്ല, ആരാണ് ഈ കോടീശ്വരന്
ന്യൂഡല്‍ഹി: ഇന്ത്യന്‍ ബിസിനസ് ലോകത്ത് നിരവധി പ്രമുഖരുണ്ട്. എന്നാല്‍ അതില്‍ സ്വന്തമായി ഒരു ഫോണ്‍ പോലുമില്ലാത്ത കോടീശ്വരനെ കുറിച്ച് കേട്ടിട്ടുണ്ടോ? ശ്രീരാം ഗ്രൂപ്പിനെ നയിക്കുന്ന ആര് ത്യാഗരാജനാണ് ആ ബിസിനസുകാരന്. അതായത് ബാങ്കുകളില്‍ നിന്നടക്കം വായ്പ ലഭിക്കാത്ത വരുമാനം തീരെ കുറഞ്ഞ ആളുകള്‍ക്ക് വായ്പകള്‍ നല്‍കുന്നതാണ് ശ്രീരാം ഗ്രൂപ്പിന്റെ പ്രത്യേകത.
സ്വന്തം ജീവനക്കാര്‍ക്ക് വിപണി വിലയേക്കാള്‍ കുറഞ്ഞ ശമ്പളമാണ് ത്യാഗരാജന് നല്‍കിയിരുന്നത്. ജീവനക്കാര്‍ക്ക് നല്കുന്ന ശമ്പളം വളരെ കൂടുതലാണെന്ന അദ്ദേഹം പറയുന്നു. പക്ഷേ ഒടുവില്‍ തന്റെ സ്വത്തെല്ലാം കുറച്ച് ജീവനക്കാര്‍ക്കായി നല്‍കിയിരിക്കുകയാണ് അദ്ദേഹം. ചെറിയൊരു വീട്ടിലാണ് അദ്ദേഹം താമസിക്കുന്നത്. വെറും 5000 ഡോളറിന്റെ കാര്‍ മാത്രമാണ് അദ്ദേഹത്തിന് ഇപ്പോഴുള്ളത്.

ഇന്ത്യയിലെ സാധാരണക്കാരായ കര്‍ഷകര്‍ ട്രക്കുകള്‍, ട്രാക്ടറുകള്‍, പോലുള്ള വാഹനങ്ങള്‍ ലഭ്യമായത് അദ്ദേഹത്തിന്റെ കമ്പനി നല്കിയ വായ്പയിലൂടെയാണ്. ഇത്തരത്തിലുള്ള സേവനമാണ് ശ്രീറാം ഗ്രൂപ്പിനെ വളര്‍ത്തിയത്. ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യതയും അവര്‍ എളുപ്പത്തില്‍ നേടി. ഇതെല്ലാം ത്യാഗരാജന്റെ മിടുക്കായിരുന്നു.
1.8 ലക്ഷം ജീവനക്കാരാണ് ശ്രീറാം ഗ്രൂപ്പിന്റെ വിവിധ കമ്പനികളിലായി ജോലി ചെയ്യുന്നത്. ഇന്‍ഷുറന്‍സ് മുതല്‍ സ്റ്റോക്ക് ബ്രോക്കിംഗ് വരെയുള്ളത് അതില്‍ വരും. ജൂലായില്‍ ശ്രീറാം ഗ്രൂപ്പിന്റെ ഓഹരികള്‍ വന്‍ കുതിപ്പാണ് നടത്തിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 35 ശതമാനമായിരുന്നു വളര്‍ച്ച. പ്രായം 86 ആയിട്ടും ത്യാഗരാജന്റെ ജീവിതത്തിലെ ആവേശം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.ത്യാഗരാജന് നിലവില്‍ കമ്പനിയുടെ അഡൈ്വസറി പദവിയിലാണ് ഉള്ളത്. യാതൊരു ഗ്യാരണ്ടിയോ, സ്ഥിര വരുമാനമോ ഇല്ലാത്തവര്‍ക്ക് പണം നല്‍കുന്നത് റിസ്ക് അല്ല എന്നാണ് ത്യാഗരാജന് നേരത്തെ ബ്ലൂംബര്‍ഗ് ന്യൂസുമായുള്ള അഭിമുഖത്തില്‍ പറഞ്ഞത്.
മറ്റുള്ളവര്‍ പറഞ്ഞതായിരുന്നു ഇത് റിസ്കാണെന്ന്. എന്നാല്‍ എനിക്ക് അങ്ങനെ തോന്നിയിട്ടേയില്ല. കമ്പനിയിലെ തന്റെ ഓഹരികള്‍ നല്‍കാനുള്ള തീരുമാനവും അതുപോലെ പ്രശ്നമുള്ളതായി തോന്നിയിട്ടില്ലെന്ന് ത്യാഗരാജന് പറയുന്നു. 750 മില്യണാണ് അദ്ദേഹം വിട്ടുനല്‍കിയ ഓഹരിയുടെ ഇപ്പോഴത്തെ മൂല്യം. താന്‍ കുറിച്ച് ഇടതുചിന്താഗതിക്കാരനാണെന്നും അദ്ദേഹം പറയുന്നു. 1974ലാണ് ത്യാഗരാജന് ശ്രീറാം ഗ്രൂപ്പ് ചെന്നൈയില്‍ സ്ഥാപിക്കുന്നത്.
നല്ലൊരു ജീവിതം കൈവശമുള്ളവരുടെ ജീവിതം വീണ്ടും മെച്ചപ്പെടുത്തുന്നതില്‍ എനിക്ക് യാതൊരു താല്പര്യവുമുണ്ടായിരുന്നില്ല. അതേസമയം പ്രശ്നങ്ങള്‍ ജീവിതത്തില്‍ നേരിടുന്നവരില്‍ നിന്ന് ആ പ്രശ്നങ്ങളെ നീക്കം ചെയ്യുന്നതിലാണ് എന്റെ താല്പര്യമെന്ന് ത്യാഗരാജന് പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് വായ്പകള്‍ നല്‍കുന്നത് ഒരു തരം സോഷ്യലിസമാണ്. അതിനായി ചെറിയ നിരക്കില്‍ വായ്പകള്‍ നല്കാന് തുടങ്ങി. ഇതിലൂടെ ഈടില്ലാതെ വായ്പ നല്‍കുന്നത് റിസ്കില്ലാത്ത കാര്യമാണെന്ന് തെളിയിക്കാന്‍ സാധിച്ചു.
അതിലൂടെ മറ്റ് കമ്പനികള്‍ നിരക്ക് കുറയ്ക്കണമെന്ന സന്ദേശവും ഇതിലൂടെ നല്‍കാനായി. അതേസമയം ത്യാഗരാജന് ആരംഭിച്ച ഷാഡോ ബാങ്കുകള്‍ വിജയകരമായെങ്കിലും, ഈ മേഖലയില്‍ സുതാര്യത കുറവായിരുന്നു. പലയിടത്തും തട്ടിപ്പിനായും ഇത്തരം സ്ഥാപനങ്ങള്‍ ഉപയോഗിക്കപ്പെട്ടിരുന്നു. ഇന്ത്യയില്‍ അടക്കം വിജയിക്കാതെ പോയ ധനകാര്യ സ്ഥാപനങ്ങളുമുണ്ട്. അതില്‍ നിന്നെല്ലാം ത്യാഗരാജന് വേറിട്ട് നില്‍ക്കുകയാണ്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications