സെക്സിന് ശേഷം മൂത്രം ഒഴിക്കാന്‍ തോന്നുന്നതെന്ത് കൊണ്ട്? (ആണുങ്ങള്‍ക്ക് മാത്രം! സ്ത്രീകള്‍ക്കില്ലേ?)
ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കുന്ന ഇന്റര്‍നെറ്റ് പ്ലാറ്റ് ഫോമുകളില്‍ പലവുരു പലരും ചോദിക്കുന്ന ഒരു ചോദ്യം ആണിത്
എല്ലാക്കാലത്തും മനുഷ്യന് ആശ്ച്വര്യങ്ങളും അനുഭൂതികളും സംശയങ്ങളും നല്‍കുന്നതാണ് സെക്സ്. മറ്റ് ജീവികളെ പോലെ പ്രത്യുത്പാദനത്തിന് മാത്രമല്ല മനുഷ്യന് സെക്സില്‍ ഏര്‍പ്പെടുന്നത്. അതുകൊണ്ട് തന്നെ അവന് ഇക്കാര്യത്തില്‍ സംശയങ്ങള്‍ ഏറെയാണ്.
മൂത്രം ഒഴിക്കാത്തവരായി ആരുണ്ട്.... പക്ഷേ നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ല; 30 മൂത്രസത്യങ്ങള്‍!!!!
സെക്സിന് ശേഷം മൂത്രം ഒഴിക്കാന്‍ തോന്നാത്തവര്‍ ഉണ്ടാവില്ല. പലരും പക്ഷേ അതൊരു സംശയമായൊന്നും ഉന്നയിക്കാറില്ല. മൂത്രം ഒഴിക്കാന്‍ തോന്നും.. ഒഴിക്കും, അത്ര തന്നെ. എന്നാല്‍ അതിന് പിന്നില്‍ ചില കാര്യങ്ങളുണ്ട്.
ഇന്റര്‍നെറ്റിലെ ചോദ്യങ്ങള്‍ ചോദിക്കുന്ന പ്ലാറ്റ്ഫോമുകളില്‍ ഇതൊരു പതിവ് ചോദ്യമാണ്. അതിന് കിട്ടുന്ന ഉത്തരങ്ങളാണ് സംഭവം!!!

മൂത്ര വിസര്‍ജ്ജനത്തിന് ഉപയോഗിക്കുന്ന അവയവങ്ങള്‍ തന്നെയാണ് സെക്സിനും ഉപയോഗിക്കുന്നത്. അത് മനുഷ്യരില്‍ മാത്രമല്ല, ഒട്ടുമിക്ക ജീവി വര്‍ഗ്ഗങ്ങളിലും അങ്ങനെ തന്നെയാണ്. എന്നാല്‍ മൂത്രവുമായി സെക്സിന് നേരിട്ട് ബന്ധം ഒന്നും ഇല്ല.

എന്നാല്‍ സെക്സിന് ശേഷം മൂത്രം ഒഴിക്കാന്‍ തോന്നുക എന്നത് ഒരു സാധാരണ സംഗതിയാണ്. അതില്‍ ആണെന്നോ പെണ്ണെന്നോ വ്യത്യാസം ഒന്നും ഇല്ല.

സെക്സിന് ശേഷം മൂത്രം ഒഴിക്കുന്നതിനെ കുറിച്ച് അത് ചെയ്തവര്‍ക്കെല്ലാം ഏതാണ്ട് ധാരണയുണ്ടാകും. എന്നാല്‍ മൂത്രം ഒഴിക്കാതിരുന്നാല്‍ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നാണ് മറ്റ് ചിലരുടെ സംശയം.

എന്നാല്‍ എല്ലാവര്ക്കും ഇങ്ങനെ തോന്നണം എന്നില്ലെന്നാണ് ഒരു ഡോക്ടര്‍ നല്കുന്ന വിശദീകരണം. ചിലര്‍ക്ക് തോന്നാം, ചിലര്‍ക്ക് തോന്നില്ല. ചിലര്‍ക്കാണെങ്കില്‍ അത് അത്യാവശ്യവും ആകും.

സെക്സിന് ശേഷവും മൂത്രനാളിയില്‍ അല്പം രേതസ്സ് ബാക്കി നില്ക്കുന്നുണ്ടാവും. അത് ചിലരില്‍ മൂത്രസഞ്ചി നിറഞ്ഞിരിക്കുന്നതുപോലെയുള്ള ഒരു തോന്നല്‍ ഉണ്ടാക്കുമെന്നാണ് പറയുന്നത്.

ചെറുപ്പകാലത്ത് സെക്സിന് ശേഷം മൂത്രം ഒഴിക്കാന്‍ തോന്നുന്നത് സ്വാഭാവികമായ കാര്യമാണെന്നാണ് മറ്റൊരു വിശദീകരണം. എന്നാല്‍ പ്രായമാകുമ്പോള്‍ ഈ തോന്നല്‍ ഇല്ലാതാകുമത്രെ.

സെക്സിന് ശേഷം പേശികളും രക്തക്കുഴലുകളും എല്ലാം അല്പം ക്ഷീണിച്ച അവസ്ഥയില്‍ ആകും. അപ്പോള്‍ മൂത്രാശയ പേശികള്‍ക്ക് മൂത്രം പിടിച്ച് നിര്‍ത്താനുള്ള ശേഷി അല്പം കുറയും എന്നാണ് മറ്റൊരു വിശദീകരണം.

ഈ സംഭവം പുരുഷന്മാരില് മാത്രമല്ല കാണുന്നത്. സ്ത്രീകളിലും ഉണ്ട്. എന്നാല്‍ കാരണത്തില്‍ മാത്രം ഇത്തിരി വ്യത്യാസം ഉണ്ട്.

സെക്സിന് ശേഷം മൂത്രം ഒഴിക്കാന്‍ നിര്‍ബന്ധിതരാവുന്ന സാഹചര്യം ഇല്ലെങ്കില്‍ തന്നേയും അങ്ങനെ ചെയ്യുന്നത് നല്ലതാണ് എന്നാണ് പറയുന്നത്. പ്രത്യേകിച്ചും സ്ത്രീകളുടെ കാര്യത്തില്‍ മൂത്രാശയ അണുബാധ ഒഴിവാക്കാന്‍ ഇത് സഹായിക്കുമത്രെ.

ജി സ്പോട്ട് എന്നൊരു സംഗതി ഉണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ ഇപ്പോഴും തര്‍ക്കങ്ങളുണ്ട്. ജി സ്പോട്ട് ഉത്തേജിക്കപ്പെടുമ്പോള്‍ മൂത്രമൊഴിക്കാന്‍ നിര്‍ബന്ധിതമായ സാഹചര്യം ഉണ്ടാകുമെന്നും പറയപ്പെടുന്നുണ്ട്.
-
ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൻ്റെ സമയക്രമത്തിൽ മാറ്റം വരും; ടെർമിനലും മാറും..നിർദേശവുമായി റെയിൽവെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
മീനാക്ഷിയും മഹാലക്ഷ്മിയും തമ്മിലുള്ള വ്യത്യാസം പറഞ്ഞ് ദിലീപ്; കാവ്യ അത്ര സോഫ്റ്റ് അല്ലെന്നും താരം അല്ലെന്നും -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം












Click it and Unblock the Notifications