Get Updates
Get notified of breaking news, exclusive insights, and must-see stories!

സണ്ണിലിയോണിനെ ഇഷ്ടപ്പെടാന്‍ 15 കാരണങ്ങള്‍... ഞെട്ടണ്ട, ഞെട്ടിത്തരിക്കണ്ട!!!

എന്തുകൊണ്ടാണ് ആളുകള്‍ സണ്ണി ലിയോണിനെ പിന്തുണക്കുന്നത്? അത് അവരുടെ ഭൂതകാലം കൊണ്ട് മാത്രമല്ല, മികച്ച നിലപാടുകൾ കൊണ്ടുകൂടിയാണ്

സണ്ണി ലിയോണ്‍ ഇന്ന് മല്ലു ചെറുപ്പക്കാരുടെ പ്രിയപ്പെട്ട സണ്ണിച്ചേച്ചിയാണ്. കോളേജ് ടൂറിന് പോകുമ്പോള്‍ പോലും സണ്ണി ലിയോണിന്റെ ഫ്‌ലക്‌സ് ബോര്‍ഡ് ബസ്സിന് മുന്നില്‍ തൂക്കിയവരും, നവാഗതര്‍ക്ക് സ്വാഗതം അരുളാന്‍ സണ്ണി ലിയോണിന്റെ ചിത്രം ഉപയോഗിച്ചവരും ഉണ്ട് ഇവിടെ.

പോണ്‍ സിനിമകളിലൂടെ ലോകം കീഴ്ടക്കിയ ആളാണ് സണ്ണി ലിയോണ്‍ എന്ന കരഞ്ജിത്ത് കൗര്‍ വോറ. ലോകത്ത് ഏറ്റവും അധികം ആളുകള്‍ ഇന്റര്‍നെറ്റിലൂടെ തിരഞ്ഞ/തിരഞ്ഞു കൊണ്ടിരിക്കുന്ന താരം.

എന്നാല്‍ സണ്ണി ഇപ്പോള്‍ പഴയ സണ്ണിയല്ല. അശ്ലീല സിനിമകള്‍ അവര്‍ നൂറ് ശതമാനവും ഉപേക്ഷിച്ചുകഴിഞ്ഞു. ഹോളിവുഡിലും എന്തിന് തെന്നിന്ത്യന്‍ സിനിമകളില്‍ പോലും അവര്‍ ഹോട്ട് താരമാണ്. പക്ഷേ, ചിലരെങ്കിലും ഇപ്പോഴും സണ്ണിയെ പഴയ കണ്ണുകൊണ്ട് കാണുന്നവരാണ്.

എന്നാലും സണ്ണി ലിയോണിനോടുള്ള ഇന്ത്യന്‍ കാഴ്ചപ്പാടുകള്‍ മാറിക്കൊണ്ടേയിരിക്കുകയാണ്. എന്തുകൊണ്ടൊക്കെ നിങ്ങള്‍ക്ക് സണ്ണി ലിയോണിനെ ഇഷ്ടപ്പെടാം... ഇതാ, 15 കാരണങ്ങള്‍

ഇരവാദം ഇല്ല

ഇരവാദം ഇല്ല

മിക്ക പോണ്‍ താരങ്ങളും പിന്നീട് ഇരവാദവും ആയി രംഗത്ത് വരാറുണ്ട്. എന്നാല്‍ സണ്ണി ലിയോണ്‍ ഒരിക്കല്‍ പോലും അങ്ങനെ ഒരു വാദം ഉന്നയിച്ചിട്ടില്ല. തന്റെ താത്പര്യ പ്രകാരം തന്നെ ആയിരുന്നു അവര്‍ ആ തൊഴില്‍ തിരഞ്ഞെടുത്തത്. ആത്മാഭിമാനത്തോടെ തന്നെ.

ഭൂതകാലം

ഭൂതകാലം

തന്റെ ഭൂതകാലത്തെ അതിമനോഹരമായി മറികടന്ന ധീര വനിതയാണ് സണ്ണി ലിയോണ്‍. .രു പോണ്‍ ആക്ട്രസ് ആയിരുന്നു എന്നത് ജീവിതത്തില്‍ ഒരു വിലങ്ങ് തടിയാവാന്‍ അവര്‍ ഒരിക്കലവും അനുവദിച്ചിട്ടില്ല.

പുതുവഴി

പുതുവഴി

സണ്ണി ലിയോണ്‍ ഒരു മാതൃക കൂടിയാണ്. തെറ്റായ വഴിയിലൂടെ സഞ്ചരിക്കുന്നു എന്ന് തോന്നുന്നവര്‍ക്ക് ശരിയിലേക്ക് തിരിച്ച് വരാനുള്ള സാധ്യതകള്‍ എപ്പോഴും ഉണ്ടെന്ന് സണ്ണി പറയാതെ പറഞ്ഞു, ചെയ്ത് കാണിച്ചു(പക്ഷേ താന്‍ ചെയ്തത് തെറ്റായിരുന്നു എന്ന് സണ്ണി ഒരിക്കലും കരുതിയിട്ടില്ല).

 സൂപ്പര്‍ സ്റ്റാര്‍

സൂപ്പര്‍ സ്റ്റാര്‍

ആമിര്‍ ഖാനും, സല്‍മാന്‍ ഖാനും, ഷാറൂഖ് ഖാനും എല്ലാം വര്‍ഷങ്ങള്‍ കൊണ്ടാണ് ബോളിവുഡില്‍ സൂപ്പര്‍ സ്റ്റാര്‍ പദവിയില്‍ എത്തിയത്. എന്നാല്‍ തന്റെ ആദ്യ സിനിമയില്‍ തന്നെ സൂപ്പര്‍ സ്റ്റാര്‍ പരിവേഷത്തോടെയാണ് സണ്ണി വേഷമിട്ടത്. അംഗീകരിക്കാതിരിക്കാന്‍ പറ്റുമോ?

ബോള്‍ഡ്

ബോള്‍ഡ്

ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ എന്ന് വിശേഷിപ്പിക്കാം സണ്ണി ലിയോണിനെ. കാരണം, ആരോപണങ്ങളേയും ചോദ്യങ്ങളേയും പരിഹാസങ്ങളേയും അവര്‍ നേരിട്ടത് മുഴുവന്‍ ശക്തമായ മനസ്സുകൊണ്ടും പുഞ്ചിരികൊണ്ടും ആയിരുന്നു.

സെന്‍സിബിലിറ്റി

സെന്‍സിബിലിറ്റി

പലര്‍ക്കും ഇപ്പോഴും സണ്ണി ലിയോണ്‍ ഒരു അശ്ലീല നടിയാണ്. എന്നാല്‍ ഹേറ്റ് സ്‌റ്റോറി- 2 വിന്റെ ചിത്രീകരണത്തിനിടെ സംഭവിച്ച ഒരു കാര്യത്തെ കുറിച്ച് എത്ര പേര്‍ക്ക് അറിയാം? കുറച്ച് കുട്ടികള്‍ ചിത്രീകരണം കാണാന്‍ എത്തിയിരുന്നു, എന്നാല്‍ ആ സമയം ചിത്രീകരിുക്കേണ്ടിയിരുന്നത് അല്‍പം ചൂടന്‍ ദൃശ്യങ്ങള്‍ ആയിരുന്നു. സണ്ണി ഷൂട്ടിങ് തന്നെ മാറ്റിവച്ചു.

ഭയമില്ല

ഭയമില്ല

ജീവിതത്തില്‍ ഒരു പുതിയ തുടക്കമിടാന്‍ സണ്ണി ലിയോണ്‍ ഒരിക്കലും ഭയപ്പെട്ടില്ല. വിമര്‍ശനങ്ങളേയും ആരോപണങ്ങളേയും അവര്‍ ധീരതയോടെ തന്നെ നേരിട്ടു.

വിമര്‍ശനങ്ങള്‍

വിമര്‍ശനങ്ങള്‍

സണ്ണി ലിയോണ്‍ ബോളിവുഡില്‍ അഭിനയിച്ച ചിത്രങ്ങളിലെല്ലാം തന്നെ ഗ്ലാമറസ് റോളുകളായിരുന്നു അവരുടേത്. അതിന്റെ പേരില്‍ വീണ്ടും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. അതിനെയെല്ലാം തുറന്ന മനസ്സോടെ തന്നെ സണ്ണി ലിയോണ്‍ സ്വീകരിച്ചു.

ജീവിതം

ജീവിതം

തന്റെ ജീവിതം എന്നത് തന്റെ സ്വാതന്ത്ര്യം ആണെന്ന് ഉറക്കെ പ്രഖ്യാപിക്കുകയായിരുന്നു സണ്ണി ലിയോണ്‍. ഇപ്പോഴും ആ ജീവിതം സ്വതന്ത്രമായി തന്നെ ആഘോഷിക്കുന്ന അപൂര്‍വ്വം പേരില്‍ ഒരാളാണ് സണ്ണി ലിയോണ്‍.

ചെയ്ത തൊഴില്‍

ചെയ്ത തൊഴില്‍

സണ്ണി ലിയോണ്‍ ഒരു പോണ്‍ ആക്ട്രസ് ആയിരുന്നു. അതൊരു തൊഴില്‍ ആയിത്തന്നെയാണ് അവര്‍ ചെയ്തത്. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. തൊഴിലില്‍ വിജയിക്കുന്നവര്‍, അത് ഏത് തൊഴിലിലാണെങ്കിലും അംഗീകരിക്കപ്പെടേണ്ടതുണ്ട്.

കപട സദാചാരം

കപട സദാചാരം

കപട സദാചാരത്തിന്റെ കൂത്തരങ്ങാണ് നമ്മുടെ നാട്. ആ കപട സദാചാരത്തെ മുഴുവന്‍ പൊളിച്ചടുക്കുകയാണ് സണ്ണി ലിയോണ്‍ ചെയ്തത്. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു.

തുറന്ന് പറയിച്ചു

തുറന്ന് പറയിച്ചു

അശ്ലീലം കാണുന്നതില്‍ ലോകത്തെ ഏത് രാജ്യക്കാരോടും കിടപിടിക്കുന്നവരാണ് നമ്മള്‍ ഇന്ത്യക്കാര്‍. എന്നാല്‍ ആദ്യമായി ഒരു അശ്ലീല താരത്തിന്റെ പേര് പൊതുഇടത്തില്‍ ഇന്ത്യക്കാരെക്കൊണ്ട് പറയിപ്പിച്ചതിന്റെ ക്രെഡിറ്റ് സണ്ണി ലിയോണിന് തന്നെ ആണ്.

കുടുംബ ജീവിതം

കുടുംബ ജീവിതം

സണ്ണി ലിയോണ്‍ സന്തുഷ്ടമായ ഒരു കുടുംബ ജീവിതമാണ് നയിക്കുന്നത്. ഡാനിയല്‍ വെബര്‍ ആണ് ഭര്‍ത്താവ്. 2011 മുതല്‍ ഇവര്‍ ഒരുമിച്ചാണ്. സണ്ണിയ്ക്ക് എല്ലാ കാര്യങ്ങളിലും ഡാനിയലിന്റെ പിന്തുണയുണ്ട്.

അതും ഒരു കാരണം

അതും ഒരു കാരണം

സണ്ണി ലിയോണ്‍ ഇപ്പോള്‍ അത്തരം സിനിമകളില്‍ ഒന്നും അഭിനയിക്കുന്നില്ല. എന്നാല്‍ അവര്‍ അഭിനയിച്ച ചിത്രങ്ങളെല്ലാം ഇപ്പോഴും ലഭ്യമാണ്. ഇപ്പോഴും ഇന്റര്‍നെറ്റില്‍ ഏറ്റവും അധികം തിരയപ്പെടുന്ന അശ്ലീല വീഡിയോകളില്‍ ഇതും ഉള്‍പ്പെടും. സണ്ണി ലിയോണിനെ ചിലരെങ്കിലും ഏറെ ഇഷ്ടപ്പെടാനുള്ള കാരണം ഇതും ആണ്.

ഇത്രയും പോരെ

ഇത്രയും പോരെ

ഒരു സാധാരണ സിനിമ നടിയില്‍ നിന്ന് എത്രത്തോളം വ്യത്യസ്തയാണ് സണ്ണി ലിയോണ്‍ എന്ന് തെളിയിക്കാന്‍ ഇത്രയും കാര്യങ്ങള്‍ ഒക്കെ പോരെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+