ഡോക്ടര്‍മാര്‍ ഡോക്ടര്‍മാരെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതിന് പിന്നില്‍ ചില കാര്യങ്ങളുണ്ട്
ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ ജോലി ഒരു പ്രത്യേക ഘടകം തന്നെയാണ്. പുരുഷനായാലും സ്ത്രീയായാലും പലര്‍ക്കും പല ഇഷ്ടങ്ങളാണ്. ചിലര്‍ക്ക് തന്റെ ജോലിയ്ക്ക് പോകുന്നതേ ഇഷ്ടമല്ല. എന്നാല്‍ മറ്റു ചിലര്‍ക്ക് ചില പ്രത്യേക വിഭാഗത്തില്‍ ജോലി ചെയ്യുന്നവരെ വിവാഹം ചെയ്യുവാനായിരിക്കും താല്പര്യം.
വിവാഹത്തിന്റെ കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഡോക്ടര്‍മാരെ തന്നെയാണ് വിവാഹം കഴിക്കാന്‍ താല്പര്യമെന്നാണ് സര്‍വ്വേകള്‍ പറയുന്നത്. സ്വന്തം പ്രവര്‍ത്തന മേഖലയില്‍ ജോലി ചെയ്യുന്നവരെ തെരഞ്ഞെടുക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ ഇവയാണ്.

ജോലി
മനുഷ്യ ജീവന് സംരക്ഷണം നല്‍കുന്ന ഉത്തരവാദിത്തമാണ് ഡോക്ടര്‍ക്കുള്ളത്. സമയമോ ദിവസമോ അളന്ന് തിട്ടപ്പെടുത്തി ചെയ്യാന്‍ കഴിയാത്ത ജോലിയാണ്. എപ്പോഴാണ് ഒരു മനുഷ്യന് ആരോഗ്യപരമായി ബുദ്ധിമുട്ടുകള്‍ അപ്പോഴെല്ലാം തന്റെ നിസ്ഥാര്‍ത സേവനം ചെയ്യേണ്ട വ്യക്തിയാണ് ഡോക്ടര്‍.

പങ്കാളി
1273 ഡോക്ടര്‍മാരില്‍ നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ടില്‍ നിന്നും ലഭിച്ച വിവരം 95% ഡോക്ടര്‍മാരും വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നത് ഡോക്ടര്‍മാരെ തന്നെയാണ്.

ജോലിയെ അറിയാന്‍
ഒരു ഡോക്ടറുടെ തിരക്കുകളും ജോലിയുടെ സ്വഭാവവും തിരിച്ചറിയാന്‍ അതേ പ്രവര്‍ത്തന തലത്തില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ക്ക് മാത്രമേ സാധിക്കൂ എന്നാണ് ഇവരുടെ അഭിപ്രായം.

ദാമ്പത്യം
വിവാഹിതരായ പല ഡോക്ടര്‍മാരും അവരുടെ സ്വകാര്യ ജീവിത അനുഭവത്തില്‍ നിന്നും പറയുന്നത് ദാമ്പത്യ ജീവിതം സന്തോഷകരമായി മുന്നോട്ട് പോകുന്നതിന് കാരണം ഡോക്ടറെ തന്നെ തിരിഞ്ഞെടുത്തത് കാരണമാണെന്നാണ്.

ഡോക്ടറല്ലെങ്കില്‍
ജീവിത പങ്കാളി ഡോക്ടറല്ലെങ്കില്‍ ജോലിയെക്കുറിച്ചും അതിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചും പറഞ്ഞു മനസ്സിലാക്കി കൊടുക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്. ജോലി തിരക്ക് മൂലം പങ്കാളിയോട് ആശയവിനിമയം നടത്താന്‍ സാധിച്ചില്ലെങ്കില്‍ പല തെറ്റുധാരണകള്‍ക്കും വഴിതെളിക്കും.

ഡോക്ടര്‍ തന്നെ മതി
ഔദ്യോഗികമായും വ്യക്തിപരമായും ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നതിനാല്‍ ഡോക്ടര്‍മാര്‍ക്ക് ഡോക്ടര്‍മാരെ തന്നെ പങ്കാളിയായി കിട്ടിയാല്‍ മതി എന്നാണ് പറയുന്നത്.












Click it and Unblock the Notifications