ശനിയാഴ്ച ലോകാവസാനമോ..? പ്രവചനങ്ങള്‍ക്കു പിന്നില്‍..? ശാസ്ത്രലോകത്തിന്റെ ഉത്തരം ഇതാ...
ലോകാവസാനത്തെ കുറിച്ച് പല കഥകളും പ്രചരിക്കുണ്ട്. ലോകാവസാനം ഇതാ ഇന്ന്, ഇതാ നാളെ എന്ന് എന്നു പറഞ്ഞ് പ്രവചനങ്ങള്‍ പലതും ഉണ്ടായി. ഏറ്റവും ഒടുവിലായി ഉണ്ടായ പ്രവചനം ഈ വരുന്ന ശനിയാഴ്ച, അതായത് സെപ്റ്റംബര്‍ 23 ന് ലോകം അവസാനിക്കും എന്നാണ്.
നിബിറു എന്ന പേരിലുള്ള ഗ്രഹം ഭൂമിയുമായി സെപ്റ്റംബര്‍ 23 ന് കൂട്ടിയിടിക്കുമെന്നും കടലിലെ ഏതാനും ചില ജീവജാലങ്ങളൊഴിച്ച് മറ്റൊന്നും ഭൂമിയില്‍ അവശേഷിക്കുകയില്ലെന്നുമാണ് പ്രവചനം. എന്നാല്‍ ഈ പ്രവചനങ്ങള്‍ക്കു പിന്നിലെ യാഥാര്‍ത്ഥ്യം എന്താണ്..? ഇതിന് ശാസ്ത്രലോകം നല്‍കുന്ന ഉത്തരം എന്താണ്...? നോക്കാം...

സെംപ്റ്റംബര്‍ 23 ഉം ലോകാവസാനവും...
സെംപ്റ്റംബര്‍ 23 ന് ഭൂമിയില്‍ മറ്റൊരു ഹ്രഹം വന്ന് ഇടിക്കുമെന്നും വന്‍ വായു പ്രകമ്പനത്തിന് ഇടയാകുമെന്നാണ് പ്രവചനം. ഇതേത്തുടര്‍ന്ന് കടല്‍വെള്ളം ആകാശത്തോളം ഉയര്‍ന്നു പൊങ്ങുമെന്നും ഭൂമി അടിമുടി കീഴ്‌മേല്‍ മറിയുമെന്നുാമണ് പ്രവചനം.
Recommended Video


കടല്‍ജീവികള്‍ മാത്രം അവശേഷിക്കും
അതിഭീമാകാരമായ പ്രകമ്പനത്തിനു ശേഷം കടലിലെ ഏതാനും ജീവികള്‍ മാത്രമായിരിക്കും അവശേഷിക്കുകയെന്നും പ്രവചനത്തില്‍ പറയുന്നു. മനുഷ്യരും ഭൂമിയിലെ മറ്റു ജീവജാലങ്ങളും സെപ്റ്റംബര്‍ 23 ലെ ലോകാവസാനത്തില്‍ ഇല്ലാതാകുമെന്നും പ്രവചനം പറയുന്നു.

എന്താണ് നിബിറു...?
നിബിറു എന്ന ഗ്രഹമാണ് സെപ്റ്റംബര്‍ 32 ന് ഭൂമിയില്‍ വന്നിടിക്കുക എന്നാണ് പ്രചവനം. എന്നാല്‍ നിബിറു എന്ന പേരില്‍ ഒരു ഗ്രഹം ഇല്ലെന്ന് ശാസ്ത്രലോകം പറയുന്നു. ഇത് വര്‍ഷങ്ങള്‍ പഴക്കമുള്ള ലോകാവസാന കഥയാണെന്നും യാതൊരു അടിത്തറയുമില്ലെന്നുമാണ് ശാസ്ത്രം പറയുന്നത്.

മുന്‍പേ അവസാനിക്കേണ്ടതായിരുന്നു...
നിബിറുവിനെക്കുറിച്ചുള്ള കഥകള്‍ അനുസരിച്ച് 2003 ല്‍ തന്നെ ഈ ഗ്രഹം ഭൂമിയില്‍ വന്ന് ഇടിക്കേണ്ടതും ലോകം അവസാനിക്കേണ്ടതുമായിരുന്നു. എന്നാല്‍ ചീില പ്രപഞ്ച ശക്തികളുടെ ഇടപെടല്‍ മൂലം ലോകാവസാനം 2012 ലേക്ക് നീണ്ടു. വീണ്ടും ഈ ശക്തികള്‍ ഇടപെട്ട് ലോകാവസാനം 2017 സെപ്റ്റംബര്‍ 23ലേക്ക് എത്തിച്ചവെന്നാണ് പ്രവചനക്കാര്‍ പറയുന്നത്.

നിബിറുവുമില്ല, ലോകാവസാനവുമില്ല
എന്നാല്‍ നിബിറു എന്ന ഗ്രഹം ഇല്ല എന്ന കാര്യത്തില്‍ ഗവേഷകര്‍ക്ക് 100 ശതമാനം ഉറപ്പാണ്. ശനിയാഴ്ച ലോകം അവസാനിക്കില്ല എന്ന ഉറപ്പും ഇവര്‍ നല്‍കുന്നു. ഇവ വെറും പറ്റിക്കല്‍ കഥകളാണെന്ന് നാസയും പറയുന്നു.












Click it and Unblock the Notifications