ആണുങ്ങള് സ്ത്രീകളുടെ മാറിടത്തില്‍ത്തന്നെ തുറിച്ച് നോക്കുന്നതിന് പിന്നില്‍.. ഇതാ 12 കാരണങ്ങള്‍!
ആയിരം സ്ത്രീകളെ നഗ്നരാക്കി നിര്‍ത്തിയാല്‍ ആയിരം തരത്തിലുള്ള സ്തനങ്ങള്‍ കാണാമെന്നോ മറ്റോ പുനത്തില്‍ കുഞ്ഞബ്ദുള്ള പറഞ്ഞതായി കേട്ടിട്ടുണ്ട്. കുഞ്ഞിക്കയുടെ സ്ത്രീവിഷയത്തിലെ കഥകള്‍ വളരെ പ്രശസ്തമായത് കൊണ്ട് ആരോ തട്ടിവിട്ടതാണോ ഇതെന്നും ഉറപ്പില്ല. എന്നാല്‍ ഉറപ്പുള്ള മറ്റൊരു കാര്യമുണ്ട്, ആണുങ്ങള് പെണ്ണുങ്ങളെ തുറിച്ചുനോക്കാറുണ്ട് എന്നതാണ് അത്.
എന്തുകൊണ്ടായിരിക്കും സ്ത്രീകളെ അതും മാറത്തേക്ക് തന്നെ പുരുഷന്മാര് തുറിച്ചുനോക്കുന്നത്. തല്ലി ശരിപ്പെടുത്താന്‍ വരട്ടെ, അതിന് പിന്നില്‍ ചില കാരണങ്ങളുണ്ട്. എന്തുകൊണ്ട് അവന് അങ്ങനെ നോക്കുന്നു എന്നറിഞ്ഞാല്‍ കുറച്ച് പേരുടെയെങ്കിലും പ്രശ്നം തീര്‍ന്നേക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതെന്താണെന്ന് നോക്കാം.

വൈറലാകുന്ന ചോദ്യം
നീയെന്താണ് എപ്പോഴും എന്റെ മുലകളില്‍ നോക്കുന്നത്? - ഈ ചോദ്യം തുറന്ന് ചോദിച്ച കരോലിന് എന്ന കൂട്ടുകാരിയെക്കുറിച്ച് നസീര്‍ ഹുസൈന് കിഴക്കേടത്ത് ഏഷ്യാനെറ്റില്‍ എഴുതിയ ലേഖനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ഇതല്ലാതെ തന്നെ പലരും ഈ ചോദ്യം പലരോടും ചോദിച്ചിട്ടുണ്ടാകും. അത് തീര്‍ച്ച.

പെണ്ണുങ്ങളുടെ മനസ്
സ്ത്രീകളുടെ മനസ് വായിക്കാന്‍ ഇന്ദ്രന് പോലും പറ്റില്ല എന്നാണ് പരക്കെ കരുതപ്പെടുന്നത്. അതുകൊണ്ട് തന്നെ ഒരുവള്‍ നോട്ടങ്ങള്‍ ആസ്വദിക്കുന്നുണ്ടോ എന്ന് ചോദി്ച്ചാലും ഉത്തരം കിട്ടാതെ കുഴങ്ങിപ്പോകുകയേ ഉള്ളൂ. എന്തുകൊണ്ട് അവന് അങ്ങനെ നോക്കുന്നു എന്ന് വിചാരിക്കുന്ന പെണ്‍കുട്ടികളുണ്ട്. അതേസമയം എന്നെ നോക്കുന്നില്ലേ എന്ന് ചിന്തിക്കുന്നവരുമുണ്ട്. അതെന്തായാലും നമുക്ക് നോട്ടത്തിന്റെ കാരണങ്ങളിലേക്ക് കടക്കാം.

എന്തിനാണ് നോക്കുന്നത്
ഒരാള്‍ മുഖത്ത് നോക്കുകയും സ്വാഭിവികമായി മാറത്തു നോക്കുകയും ചെയ്താല്‍ തെറ്റിദ്ധരിക്കേണ്ട കാര്യമില്ല. അതേ സമയം അയാള്‍ മാറത്ത് നോക്കുന്നു എന്ന് വിചാരിച്ച് നിങ്ങള്‍ വസ്ത്രം ശരിയാക്കാനും അസ്വസ്ഥത പ്രകടിപ്പിക്കാനും തുടങ്ങുമ്പോഴാണ് നോട്ടത്തിന്റെ അര്‍ത്ഥം മാറുന്നത്. പെണ്‍കുട്ടികളുടെ ആക്ഷനാണ് നോട്ടത്തിന്റെ അര്‍ത്ഥം മാറ്റുന്നത് എന്ന് കാണാം.

സ്തനങ്ങള്‍ തന്നെയാണ് കാരണം
എന്തുകൊണ്ടായിരിക്കും ആളുകള്‍ മാറിടത്തിലേക്ക് നോക്കുന്നത്. സ്ത്രീകളുടെ മാറിടം കാണാന്‍ മനോഹരമാണ് എന്നത് തന്നെ ഒന്നാമത്തെ കാരണം. ഒരു സ്ത്രീയുടെ ശരീരത്തില്‍ പുരുഷന് സാധാരണ ഗതിയില്‍ ശ്രദ്ധിക്കാന്‍ സാധ്യതയുള്ള ആദ്യത്തെ അവയവമാണ് സ്തനങ്ങള്‍. വലുതോ ചെറുതോ എന്നതല്ല. അത് രണ്ടാമത്തെ കാര്യം.

വലിപ്പത്തെക്കുറിച്ചാണ് ചിന്ത
സ്ത്രീകളുടെ സ്തനവലിപ്പത്തെക്കുറിച്ചുള്ള പുരുഷനുണ്ടാകുന്ന ജിജ്ഞാസ തന്നെയാണ് നോട്ടത്തിന് പിന്നിലെ ഒരു കാരണം എന്ന് ചില പഠനങ്ങള്‍ പറയുന്നു. ഓരോ സ്ത്രീകളുടെയും സ്തനവലിപ്പവും ആകൃതിയും വ്യത്യസ്തമായിരിക്കും എന്നത് തന്നെയാണ് ഇതിന് പിന്നിലെ മനശാസ്ത്രം.

നോക്കുന്നതും നോക്കിപ്പോകുന്നതും
സത്നങ്ങളുണ്ടെങ്കിലേ ക്ലീവേജ് ഉണ്ടാകൂ എന്നത് ഒരു രഹസ്യമല്ല. പുരുഷന്മാര് അറിഞ്ഞും അറിയാതെയും ക്ലീവേജുകള്‍ നോക്കാറുണ്ട്. ഒരാള്‍ക്ക് മുഴുവന്‍ സമയവും മുഖത്ത് തന്നെ നോക്കിയിരിക്കാന്‍ കഴിയില്ല എന്നതും ഒരു സത്യമാണ് പലപ്പോഴും അബദ്ധത്തിലും ഇതൊക്കെ സംഭവിക്കാറുണ്ട്.

വളവുകളും ഒടിവുകളും
അഴകളവുകള്‍ സ്ത്രീസൗന്ദര്യത്തിന്റെ പ്രത്യേകതയാണ്. ശരീരത്തില്‍ കൃത്യമായ ഒടിവുകളും വളവുകളുമുള്ള അപൂര്‍വ്വം അവയവങ്ങളിലൊന്നാണ് സ്തനങ്ങള്‍. അതും സ്ത്രീകളില്‍ മാത്രം. പുരുഷ ശരീരത്തില്‍ ഇത്തരം കര്വുകളില്ല. എതിര്‍ലിംഗക്കാരില്‍ അത് താല്പര്യമുണ്ടാക്കിയാല് കുറ്റംപറയാന്‍ പറ്റുമോ.

മാറിടത്തിലാണോ സൗന്ദര്യം
മനോഹരമായ സ്തനങ്ങളോട് കൂടിയ സ്ത്രീകളെ ആരും ഒന്ന് ശ്രദ്ധിക്കും അതിപ്പോള്‍ സ്ത്രീകള്‍ പോലും ശ്രദ്ധിക്കും എന്നിട്ടല്ലേ പുരുഷന്മാര്. സ്ത്രീ സൗന്ദര്യത്തിന്റെ മുഖ്യഘടകമാണോ സ്തനങ്ങള്‍. ആണെന്നും അല്ലെന്നും കരുതുന്നവരുണ്ട്. സൗന്ദര്യമൊക്കെ കാണുന്നവന്റെ കണ്ണിലാണ് എന്ന ചൊല്ല് ഇവിടെ ഓര്‍മിക്കാം.

നോക്കുന്നവര്‍ മുഴുവന്‍ അത്തരക്കാരല്ല
സുന്ദരികളായ പെണ്‍കുട്ടികളെ ആണായി പിറന്നവന് നോക്കും. ആ നോട്ടത്തില്‍ തെറ്റില്ല. നോക്കാത്തവനാണ് കുഴപ്പം. പക്ഷേ, നോക്കുന്നവന് മുഴുവന്‍ അവളെ പ്രാപിക്കാന്‍ കൊതിക്കുന്നുവെന്ന് തെറ്റിദ്ധരിക്കരുത്. ഇത് ഒരു പ്രപഞ്ചസത്യമാണ്. നോട്ടത്തിന്റെ അര്‍ത്ഥം തിരിച്ചറിയാന്‍ പറ്റണം.

ലൈംഗിക ബന്ധത്തിനും സ്തനങ്ങള്‍
ലൈംഗിക ബന്ധത്തില്‍ സ്തനങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. അതുകൊണ്ട് തന്നെയാണ് സ്ത്രീകളുടെ സ്തനങ്ങള്‍ കാണുന്നവരില്‍ ലൈംഗിക ചിന്തകളുണ്ടാകുന്നത് എന്നും വിവിധ പഠനങ്ങള്‍ പറയുന്നു. സ്തനങ്ങളിലേക്ക് തുറിച്ചുനോക്കുന്നതിനുള്ള ഒരു കാരണമായും ഇത് പറയപ്പെടുന്നു.

അടിവസ്ത്രത്തോടുള്ള താല്പര്യം
ചില പുരുഷന്മാര് അടിവസ്ത്രത്തോടുള്ള താല്പര്യം കൊണ്ടാണ് മാറിടത്തിലേക്ക് തുറിച്ചുനോക്കുന്നത് എന്നും കരുതപ്പെടുന്നു. ഉള്ളില്‍ ഇട്ടിരിക്കുന്നത് ബൂട്ടിഫുളളാണോ എന്നറിയാന്‍ വേണ്ടി മാത്രമാണത്രെ ഇവരുടെ നോട്ടം. ഇത്തരക്കാരെയും ആളുകള്‍ തെറ്റിദ്ധരിക്കാറുണ്ട്.

സ്തനങ്ങളും പ്രത്യുത്പാദനവും
പ്രത്യുത്പാദനവും സ്തനങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ. ഉണ്ട് എന്നാണ് പണ്ട് മുതലേ കരുതിവരുന്നത്. കുഞ്ഞുങ്ങളെ പ്രസവിക്കാനും അവരെ മുലയൂട്ടി ആരോഗ്യത്തോടെ വളര്‍ത്താനും സ്തനങ്ങളുടെ പങ്ക് വലുതാണ് എന്ന് കരുതുന്ന പുരുഷന്മാരുണ്ട്. ഇത് എത്രത്തോളം ശരിയാണ് എന്നത് വേറെ കാര്യം.

നോട്ടങ്ങളോട് എങ്ങനെ പ്രതികരിക്കും
ചിലര്‍ നോട്ടം മാറത്തേക്ക് വന്നുവെന്ന് അറിയുന്ന മാത്രയില്‍ വളരെയധികം അസ്വസ്ഥരാകും. മറ്റ് ചിലരാകട്ടെ അറിഞ്ഞ ഭാവം പോലും കാട്ടുകയില്ല. എന്നാല്‍ ഇവര്‍ കാര്യങ്ങളെല്ലാം അറിയുന്നുമുണ്ടാകും. മുഖം പോലെ ഒരു ശരീര ഭാഗം തന്നെയാണ് എല്ലായിടവും എന്ന് കരുതുന്നവരാണ് അവര്‍.
-
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും












Click it and Unblock the Notifications