കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കക്കൂസില്‍ പോകുമ്പോള്‍ എല്ലാവരും പ്രത്യേകം ശ്രദ്ധിയ്ക്കണം... 'അപ്പി' പൊങ്ങിക്കിടക്കാന്‍ കാരണമെന്ത്?

  • By Desk
Google Oneindia Malayalam News

നായയുടെ വിസര്‍ജ്യത്തെ നായക്കാഷ്ടം അല്ലെങ്കില്‍ നായക്കാട്ടം എന്ന് വിളിയ്ക്കാനോ പറയാനോ നമുക്ക് ഒരു ബുദ്ധിമുട്ടും ഇല്ല. പക്ഷികളുടെ പക്ഷിക്കാഷ്ടവും പൂച്ചയുടെ പൂച്ചക്കാഷ്ടവും ആണ്. എന്നാല്‍ ഇത് പശു, കാള, എരുമ, കഴുത, കുതിര എന്നീ മൃഗങ്ങളിലേയ്ക്ക് വരുമ്പോള്‍ ഇത് ചാണകം ആകും. പശുക്കാഷ്ടം എന്ന് ആരും പറയാറില്ല.

Read Also: 'മുങ്ങിച്ചാവാന്‍ നേരത്തും ഭര്‍ത്താവ് തൊട്ടാല്‍ മതി'... പൊങ്കാലകിട്ടാൻ അർഹതപ്പെട്ട സ്ത്രീ!!!Read Also: 'മുങ്ങിച്ചാവാന്‍ നേരത്തും ഭര്‍ത്താവ് തൊട്ടാല്‍ മതി'... പൊങ്കാലകിട്ടാൻ അർഹതപ്പെട്ട സ്ത്രീ!!!

ഇത് ഇത് മനുഷ്യരിലേക്ക് എത്തുമ്പോഴാണ് കോമഡി. 'മലം' എന്ന് പറയാറുണ്ടെങ്കിലും അത് കേട്ടാല്‍ ഏതെങ്കിലും ലോക്കല്‍ ലബോറട്ടറിയുടെ ബോര്‍ഡ് ആയിരിക്കും ഓര്‍മവരിക(രക്തം, കഫം, മലം, മൂത്രം എന്നിവ പരിശോധിക്കും!). ചില സ്ഥലങ്ങളില്‍ 'അപ്പി' എന്നും. 'തീട്ടം' എന്നും മനുഷ്യമലം വിളിയ്ക്കപ്പെടുന്നു.

പണ്ടൊന്നും അനുഭവിയ്ക്കാത്ത ഒരു വലിയ പ്രതിസന്ധി ഇപ്പോള്‍ മലയാളികള്‍ അതി രൂക്ഷമായി അനുഭവിയ്ക്കാന്‍ തുടങ്ങിയിരിക്കുന്നു. യൂറോപ്യന്‍ ക്ലോസറ്റുകള്‍ വന്നതിന് ശേഷമാണ് അത് ശരിക്കും അറിയാന്‍ തുടങ്ങിയത്.

ചില 'അപ്പി' ചിന്തകള്‍ പങ്കുവയ്ക്കുകയാണ് ഇവിടെ. അതിനിടയില്‍ പമ്പയിലെ 'പൂ അയ്യപ്പനെ' കുറിച്ച് പ്രത്യേകം പറഞ്ഞേ മതിയാകൂ.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

പറയാന്‍ മടി

പറയാന്‍ മടി

പ്രകൃതിയുടെ വിളി വന്നാല്‍ പിന്നെ ഒരു നിവൃത്തിയും ഇല്ല. അത് പൂര്‍ത്തിയാക്കാതെ ഒരു സമാധാനവും ഇല്ല. മിക്കവരും ഒരു ദിവസം തുടങ്ങുന്നത് തന്നെ അങ്ങനെയാണ്.

നാട് തടുക്കാം

നാട് തടുക്കാം

ചില സ്ഥലങ്ങളില്‍ ഉള്ള ഒരു പഴമൊഴിയാണിത്- നാട് തടുക്കാം, പക്ഷേ മൂട് തടുക്കാന്‍ പറ്റില്ലെന്ന്. നമ്മുടെ നിയന്ത്രണത്തില്‍ അല്ലാതെ ആകാന്‍ സാധ്യതയുള്ള കാര്യമാണ് ശോധന. നിയന്ത്രണം പോയാല്‍ പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല.

പൂ അയ്യപ്പന്‍

പൂ അയ്യപ്പന്‍

'പൂ അയ്യപ്പന്‍' എന്ന് കേള്‍ക്കുമ്പോള്‍ ഏതെങ്കിലും ഒരു പുഷ്പത്തെയാണോ നിങ്ങള്‍ക്ക് ഓര്‍മ വരുന്നത്? എന്നാല്‍ തെറ്റി കേട്ടോ.... പമ്പയില്‍ 'കാര്യം സാധിയ്ക്കുന്നവര്‍ക്ക്' അറിയാം അത് എന്താണ് സാധനമെന്ന്. പുഴയിലൂടെ ഒഴുകിയെത്തുന്ന 'പൂ അയ്യപ്പനെ' ഇപ്പോള്‍ പിടികിട്ടിയല്ലോ അല്ലേ!

എന്ത് പേര്

എന്ത് പേര്

കക്കൂസ് എന്ന് പറയാന്‍ പോലും മടിയ്ക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. അപ്പോള്‍ പിന്നെ മനുഷ്യ വിസര്‍ജ്യത്തെ എന്ത് വിളിയ്ക്കും.

അപ്പി

അപ്പി

വടക്കന്‍ കേരളത്തില്‍ കുട്ടികളുടെ മലത്തെ അപ്പി എന്ന് വിളിക്കും. തിരുവിതാംകൂറില്‍ അപ്പി എന്ന് പറഞ്ഞാല്‍ കുട്ടിയാണ്. പൊതുവേ മലം എന്ന് പറഞ്ഞ് നിര്‍ത്തും ആളുകള്‍.

വലിയ പ്രശ്‌നം

വലിയ പ്രശ്‌നം

യൂറോപ്യന്‍ ക്ലോസറ്റ് ഉപയോഗിക്കുന്നവര്‍ക്ക് നന്നായി അറിയാം... ചിലപ്പോള്‍ അത് മുഴുവൻ വെള്ളത്തില്‍ മുങ്ങിപ്പോകും, ചിലത് മാത്രം പൊങ്ങിക്കിടക്കും. എന്താണ് ചിലത് മാത്രം അങ്ങനെ പൊങ്ങിക്കിടക്കാന്‍ കാരണം?

അതാണ് മികച്ചത്

അതാണ് മികച്ചത്

'അപ്പി' ക്ലോസറ്റിലെ വെള്ളത്തില്‍ പൂര്‍ണമായും മുങ്ങിപ്പോകുന്നത് നല്ല ആരോഗ്യത്തെ സൂചിപ്പിയ്ക്കുന്നതാണ് എന്നാണ് ഡോക്ടര്‍ സ്റ്റൂള്‍ ഡോട്ട് കോം പറയുന്നത്. അല്ലെങ്കിലോ...

പൊങ്ങിക്കിടന്നാല്‍

പൊങ്ങിക്കിടന്നാല്‍

അങ്ങനെയെങ്കില്‍ നിങ്ങളുടെ വയറിനും കഴിച്ച ഭക്ഷണത്തിനും എന്തോ കുഴപ്പമുണ്ടെന്ന് തന്നെ കരുതേണ്ടി വരും. ഒന്നുകില്‍ ഗ്യാസ് ഉണ്ടാകും അല്ലെങ്കില്‍ നിങ്ങള്‍ കഴിച്ച ഭക്ഷണം ശരിയ്ക്ക് ദഹിച്ചിട്ടുണ്ടാവില്ല.

English summary
Why Does Poop Sometimes Float? Here’s The Answer To The Question Everyone Wonders But Never Asks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X