യുവതിക്കൊപ്പം മതിമറന്ന് നൃത്തം ചെയ്ത് യുവാവ്; കയ്യോടെ പൊക്കി ഭാര്യ..പിന്നീട് നടന്നത്
പ്രകോപിതയായ 'ഭാര്യ' തന്റെ ചെരുപ്പ് ഊരി ഭർത്താവിനോട് എന്താണ് സംഭവിക്കുന്നതെന്നും എന്തുകൊണ്ടാണ് നൃത്തം നിർത്തിയതെന്നും ചോദിക്കുന്നത് കാണാം.

ഏതൊരു ദാമ്പത്യത്തിലും സംഭവിക്കാവുന്ന ഒന്നാണ് അവിശ്വാസം. എല്ലാ ബന്ധങ്ങളിലും ഇത് അങ്ങനെയല്ലെങ്കിലും, എല്ലാ ബന്ധങ്ങളിലും എപ്പോൾ വേണമെങ്കിലും അവിശ്വാസം കാരണമുള്ള പ്രശ്നങ്ങൾ ഉണ്ടാവാം.
വിവാഹത്തിന് ശേഷവും ഭാര്യയ്ക്കോ ഭർത്താവിനോ മറ്റ് ആളുകളുമായി ആകർഷണം തോന്നാം. ചിലപ്പോൾ അത്തരം ആകർഷണം നിങ്ങളുടെ ജീവിതത്തിൽ വിചാരിക്കാത്ത പ്രശ്നങ്ങളും കൊണ്ടുവരാം.
ഇവിടെ ഒരു സ്ത്രീക്കൊപ്പം നൃത്തം ചെയ്യുകയായിരുന്ന യുവാവിനെ അവിടേക്ക് വന്ന യുവതി കയ്യോടെ പിടികൂടി. ഇവർ ഭാര്യഭർത്താക്കന്മാരാണെന്നാണ് പറയുന്നത്. വളരെ ദേഷ്യപ്പെട്ടാണ് യുവതി അവിടേക്ക് വരുന്നത്. 'അനാരി നമ്പർ 1' എന്ന സിനിമയിലെ ഗോവിന്ദയുടെ ഹിറ്റ് നമ്പറായ "മെയിൻ ലൈലാ ലൈലാ ചില്ലുങ്ക കുർത്ത ഫഡ്‌കെ" എന്ന ഗാനത്തിൽ ഒരു പുരുഷൻ ഒരു പെൺകുട്ടിയുമായി നൃത്തം ചെയ്യുന്നത്. അപ്രതീക്ഷിതമായി പുരുഷന്റെ ഭാര്യ അവിടെ വരുന്നു, അവളെ അവിടെ കണ്ടപാട് അയാൾ നൃത്തം ചെയ്യുന്നത് നിർത്തി.
പ്രകോപിതയായ 'ഭാര്യ' തന്റെ ചെരുപ്പ് ഊരി ഭർത്താവിനോട് എന്താണ് സംഭവിക്കുന്നതെന്നും എന്തുകൊണ്ടാണ് നൃത്തം നിർത്തിയതെന്നും ചോദിക്കുന്നത് കാണാം. അയാളെ യുവതി തള്ളുന്നതും കാണാം.
ഘർ കേ കലേഷ് എന്ന പേജ് ട്വിറ്ററിൽ പങ്കിട്ട വീഡിയോ 583K വ്യൂസ് ലഭിച്ചു, വലിയ രീതിയി വീഡിയോ റീട്വീറ്റുകളുമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ വൈറലാവുകയും ചെയ്തു. സംഭവത്തിന് സമ്മിശ്ര പ്രതികരണം ലഭിച്ചെങ്കിലും ഇത് സ്ക്രിപ്റ്റഡ് ആണെന്നാണ് ആളുകൾ പറയുന്നത്. ഇവർ ഭാര്യയും ഭർത്താവും ആയി അഭിനയിക്കുകയാണെന്നും പറയുന്നു.
അതേസമയം, ഒരു ഭാര്യ തന്റെ ഭർത്താവിന്റെ അവിഹിതം കയ്യോടെ പിടികൂടുന്ന വീഡിയോ വൈറൽ ആയിരുന്നു. റോഡിൽ വെച്ചായിരുന്നു ഭാര്യ ഭർത്താവിനെ പിടികൂടിയത്. ഭർത്താവിനെ ചീത്ത പറയുന്ന ഇവർ വിവാത്തിന് ശേഷം അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ചും പറയുന്നു.












Click it and Unblock the Notifications