ഭാര്യമാരുടെ നവരസ ഭാവപ്രകടനങ്ങള്‍ കവി ഭാവനയില്‍... സ്വന്തം റിസ്കില്‍ (ഭാര്യ കാണാതെ) വായിക്കുക..
പൂമുഖ വാതില്ക്കല് സ്നേഹം തുളുമ്പുന്ന പൂന്തിങ്കളാകുന്നു ഭാര്യ... കവിക്ക് പാടാം. എന്നാല്‍ എല്ലാവരുടെയും അനുഭവത്തിലെ ഭാര്യ ഇങ്ങനെയൊന്നും ആയിക്കൊള്ളണം എന്നില്ല. എന്നിരുന്നാലും സ്നേഹം തുളുമ്പുന്ന ഒരു ഭാര്യയുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്ത പുരുഷന്മാരുണ്ടാകുമോ. ഇല്ല എന്ന് തന്നെയാകും ഉത്തരം.
ഭാര്യമാര്‍ തങ്ങളുടെ നവരസം പ്രകടിപ്പിക്കുന്നത് എപ്പോഴൊക്കെ എന്ന് വിശദമായി പറയുന്ന ഒരു വാട്സ് ആപ്പ് ഫോര്‍വേഡാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. നിങ്ങളും ഇതൊന്ന് വായിച്ചുനോക്കൂ. എന്നിട്ട് നിങ്ങളുടെ ഭാര്യയും ഇങ്ങനെയാണോ എന്നൊന്ന് നോക്കൂ, അല്ല എന്ന് തോന്നിയാല്‍ വിട്ടേക്ക് കേട്ടോ. വെറുതെ ഒരു തമാശ പറഞ്ഞതാണ് എന്ന് കൂട്ടിയാല്‍ മതി.

രൗദ്രം
എവിടെയെങ്കിലും യാത്രപോകുവാന്വേണ്ടി ഒരുങ്ങിയിരിക്കുവാന്‍ പറഞ്ഞേല്‍പ്പിച്ചശേഷം ഭര്‍ത്താവ് വളരെ വൈകിയശേഷം നാലുകാലില്‍ വരികയോ യാത്ര ഒഴിവാക്കുകയോ ചെയ്താല്‍മതി.

വീരം
ഭാര്യയുടെ അച്ഛനെയോ സഹോദരങ്ങളെയോ വീട്ടുകാരെയോ കുറിച്ചു മററുളളവരുടെ മുന്നില്‍വച്ചു കുററപ്പെടുത്തിയാല് മതി പ്രതികരണത്തിലും പ്രകടനത്തിലും ഈ ഭാവം കാണാം.

ഭയാനകം
അടുക്കളജോലികളും തുണികഴുകലും വിചാരിച്ചസമയം തീരാത്തതിനാല്‍ വെപ്രാളപ്പൈട്ടു പണി തീര്‍ക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ കുട്ടികള്‍ എന്തെങ്കിലും ചോദിച്ചു ശല്ല്യപ്പെടുത്തിയാല്‍ മതി.

ഹാസ്യം
തന്റെ പഴയ വീരസാഹസീക കഥകള്‍ പൊടിപ്പും തൊങ്ങലും വച്ചു വിളമ്പുകയോ സ്വയം പുകഴ്ത്തിപ്പറയുകയോ പറയുമ്പോള്‍ അറിയാതെ ഭാര്യയുടെ മുഖത്തേക്കുനോക്കിയാല് മതി ഹാസ്യഭാവം ദര്‍ശിക്കാം.

ബീഭത്സം
ഒരാഴ്ച സ്വന്തം വീട്ടില്‍പ്പോയി താമസിച്ചോട്ടെ എന്ന സ്നേഹത്തോടെയുളള ചോദ്യത്തിന് ..... ''വേണ്ടെന്നു.....'' ഒററവാക്കില്‍ കടുപ്പിച്ചു മറുപടി പറഞ്ഞാല്‍മതി.

ശൃംഗാരം
മാര്ക്കററിലിറങ്ങിയ പുതിയ സാരിയെക്കുറിച്ചു ആദ്യം പറയുകയും അടുത്തമാസം നടക്കുന്ന ബന്ധുവിന്റെ വിവാഹത്തിന്റെ തിയ്യതിയെക്കുറിച്ചു രണ്ടാമതു ഓര്‍മ്മിപ്പിക്കുകയും ചെയ്യുമ്പോള്‍ മുഖത്തേക്കു സൂക്ഷിച്ചുനോക്കിയാല്മതി.

കരുണം
മക്കള്‍ക്കോ ഭര്‍ത്താവിനോ ചെറിയ ജലദോഷമോ തുമ്മലോ വന്നാല്‍മതി അതു സുഖപ്പെടുന്നതുവരെ മുഖത്തെ സ്ഥായിയായ ഭാവം കരുണം ആയിരിക്കും.

ശാന്തം
ഗൗരവമുളള കാര്യങ്ങള്‍ ചര്‍ച്ചചെയ്യുമ്പോള്‍... ഉദാഹരണം, വായ്പ, വീടുനിര്‍മ്മാണം, പാലുകാച്ചല്‍, മകന്റയോ മകളുടെയോ സഹോദരങ്ങളുടെയോ വിവാഹം.... അങ്ങനെ പോകും.

അത്ഭുതം
സ്വന്തം വീട്ടുകാര്‍ ആരെങ്കിലും മുന്നറിയിപ്പില്ലാതെ വീട്ടിലേക്ക് കടന്നുവരുന്നതു കാണുമ്പോള്‍മാത്രം മുഖത്തുണ്ടാകുന്ന ഭാവമാണിത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications